വരുന്നതും ചെരിവില് മരത്തിന്റെ മറയിൽ നിന്ന് അവൻ കണ്ടു.
അവിടുന്നിറങ്ങി നടന്നു പോവുന്ന ശിവനെയും മുകളിലെ സുജയുടെ വീടും നോക്കി, മുറുമുറുത്തുകൊണ്ട് അരവിന്ദൻ തിരികെ നടന്നു.
ശിവന്റെ സുജയുടെ വീട്ടിൽ നിന്നുള്ള വരവ് അവന്റെ ഉള്ളിൽ പക നിറച്ചു കരുവാക്കുന്നിലെ ഒട്ടുമിക്ക ആണുങ്ങളെയും പോലെ സുജയുടെ വശ്യസൗന്ദര്യത്തിന്റെ ആരാധകൻ ആയിരുന്നു അരവിന്ദനും, ഇന്നല്ലെങ്കിൽ ഒരിക്കൽ ഏതെങ്കിലും വിധത്തിൽ ഭർത്താവില്ലാത്ത ജീവിക്കുന്ന സുജയെ കയ്യിൽ ഒതുക്കാൻ കഴിയുമെന്ന് കരുതി നടക്കുന്ന അരവിന്ദന് ശിവന്റെ കാര്യത്തിൽ അസൂയ തോന്നി, അസൂയ പക ആയി മാറാൻ അധികം നേരം വേണ്ടി വന്നില്ല.
തിരികെ നടക്കുമ്പോൾ അരവിന്ദന്റെ ഉള്ളിലെ വൃത്തികെട്ടവൻ ഉണരുകയായിരുന്നു.
********************
സുജയുടെ മുന്നിൽ ഇരുന്ന സഞ്ചി കയ്യിലേക്കെടുത് സുജ അകത്തേക്ക് നടന്നു, പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ വേണ്ട എന്ന് പറയാൻ കഴിഞ്ഞില്ല,ശിവന്റെ ഉള്ളിലെന്താണെന്നും അവൾക്ക് തിരിച്ചറിയാൻ ആയില്ല.
സഞ്ചിയുടെ ഉള്ളിൽ കൂടുതൽ അരി ഉണ്ടായിരുന്നു ഒപ്പം കുറച്ചു പച്ചക്കറികളും പൊടികളും ഒരു ചെറിയ കടലാസിൽ പൊതിഞ്ഞ നിലയിൽ കുറച്ചു രൂപയും.
അടുക്കളയിലേക്ക് ഓരോന്നും എടുത്തു വയ്ക്കുമ്പോൾ വേണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ടായിരുന്നു.
****************
പിന്നീടുള്ള ദിവസങ്ങളിൽ ഒരു നിഴൽ പോലെ അരവിന്ദൻ ശിവന്റെ പിന്നിൽ ഉണ്ടായിരുന്നു.
എങ്കിലും ഒന്നും കൂടുതലായി കണ്ടെത്താൻ ആയില്ല, സുജയും ശിവനും തമ്മിൽ പിന്നീട് കാണാത്തതും അവനിൽ അല്പം സന്തോഷം നിറച്ചു.
****************
അന്നൊരു ശനിയാഴ്ചയായിരുന്നു, കവലയിലൂടെ ശ്രീജയും സുജയും വീട്ടിലേക്ക് നടന്നു വരുകയായിരുന്നു.
“ധക്ക് ധക്ക്…##$$”
ഇറച്ചിക്കടയിലെ പതിവ് സ്വരം ഉയർന്നു കേട്ടതും സുജയുടെ കണ്ണുകൾ പെട്ടെന്ന് അങ്ങോട്ട് തിരിഞ്ഞു, അന്ന് സഞ്ചി കൊണ്ട് വന്നതിനു ശേഷം പിന്നീട് സുജ ശിവനെ കണ്ടിട്ടില്ല,
കടയിലേക്ക് നോക്കിയ സുജ കാണേണ്ട ആളെ കാണാതെ കടയ്ക്ക് ചുറ്റും വീണ്ടും വീണ്ടും കണ്ണോടിച്ചു.
കടയിൽ പതിവിന് വിപരീതമായി വീരാൻ കുട്ടി ആയിരുന്നു വെട്ടാൻ നിന്നിരുന്നത്, കടയ്ക്ക് മുന്നിൽ വാങ്ങാൻ വന്നവരും കൂടിയിട്ടുണ്ടായിരുന്നു.
സുജയുടെ കണ്ണുകൾ വീണ്ടും വീണ്ടും കടയ്ക്കുള്ളിലും കൂടി നിന്നവരുടെ ഇടയിലും ഓടി നടന്നു.
“ശിവൻ എന്ത്യെ വീരാനെ… അവനെ പറഞ്ഞു വിട്ടോ….”
“ഒന്നും പറയേണ്ട ജോസേ, രണ്ടീസമായിട്ട് ഓന് ഒടുക്കത്തെ പനി അതോടെ എന്റെ കാര്യം കഷ്ടത്തിലായി എന്ന് പറഞ്ഞാൽ മതീലോ….ഇനി മാറിയിട്ട് വരട്ട്.