“എന്താ പെണ്ണെ ചതി….
നാട്ടുകാരുടെ മുന്നിൽ അങ്ങേരു ചിലപ്പോൾ എന്റെ ഭർത്താവും കൊച്ചിന്റെ അച്ഛനുമൊക്കെ ആയിരിക്കും പക്ഷെ എന്റെ ഉള്ളിൽ അങ്ങേരിപ്പോ വെറുമൊരു അന്യനാ….
കെട്ടിയ ആണ് പെണ്ണിന് തരുന്ന കാവലും കരുതലുമാണ് ഒരു മാലയെ താലി ആക്കുന്നത്.
അല്ലേൽ അത് വെറും ചരടാ,…
കള്ളു കുടിച്ചു വന്നു തല്ലാനും അങ്ങേരുടെ കാമം തീർക്കാനും, ചോദിക്കാൻ നേരം പണിയെടുത്തു ഞാൻ ഉണ്ടാക്കിയ കാശെടുത്തു കൊടുക്കാനും മാത്രം ഉള്ള ഒരാളെ ഭർത്താവെന്നു എങ്ങനെ പറയും.
എന്റെ കുട്ടു ഒരിക്കൽപോലും സ്നേഹത്തോടെ അച്ഛൻ എന്ന് വിളിച്ചിട്ടില്ല….മാസത്തിലൊരിക്കൽ വീട്ടിൽ ഉയർന്നു കേൾക്കുന്ന പുലയാട്ടാണ് അവനു അച്ഛൻ,….
കൊച്ചിനെ ഉണ്ടാക്കി തരാൻ ഏതൊരു ആണിനും പറ്റും സുജേ…”
ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസം എടുത്തു ശ്രീജ തുടർന്നു.
“അങ്ങേരുടെ താലി കഴുത്തിൽ കയറുമ്പോൾ ആയിരം സ്വപ്‌നങ്ങൾ എനിക്കുണ്ടായിരുന്നു അതെല്ലാം തല്ലിക്കെടുത്തിയിട്ട് ഉണ്ടാക്കി തന്ന കൊച്ചിനെ പോലും നോക്കാതെ എന്റെ അധ്വാനോം ചോരേം ഊറ്റി കുടിക്കുന്ന അയാളെ എനിക്ക് വേണ്ട എന്ന് തോന്നിയപ്പോൾ പൊട്ടിച്ചു കളഞ്ഞതാ അയാൾ കെട്ടിയ താലി.
എന്റെ മനസ്സിൽ അയാളില്ല, ഇനി ഉണ്ടാവുകയുമില്ല.”
ശ്രീജ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
അപ്പോഴേക്കും ചെരിഞ്ഞിരുന്നിരുന്ന ശ്രീജയുടെ തോളിൽ ചാരി ആയി സുജയുടെ കിടപ്പ്.
“എന്നാലും ചേച്ചി……മുതലാളിയുമായിട്ട്…???”
സുജ പറയാതെ ബാക്കി വിഴുങ്ങി.
“ഹ ഹ ഹ….ഡി പെണ്ണെ മുതലാളി ഒക്കേ ബാക്കി ഉള്ളോർക്കാ എനിക്കതെന്റെ ഇച്ഛായനാ…..താലി കെട്ടിയില്ലെങ്കിലും മനസ്സുകൊണ്ട് അങ്ങേരു കെട്ടിയ താലി എന്റെ ഹൃദയത്തിനു മേലെ ഉണ്ട് അതിന്റെ ഉറപ്പിൽ ആഹ് ഇപ്പോൾ എന്റെ ജീവിതം…”
“എന്നാലും ചേച്ചി….???”
സുജ പിന്നെയും അവളുടെ സന്ദേഹം ഉയർത്തി.
“ചതിച്ചിട്ടു പൊവാത്തൊന്നും ഇല്ലെടി പെണ്ണെ…അതിനായിട്ടായിരുന്നെങ്കിൽ എന്നെ ആവായിരുന്നു. പരസ്പരം അറിഞ്ഞതും അടുത്തതും എല്ലാം ഒരുപാട് കാര്യങ്ങൾ അറിഞ്ഞിട്ട,….
….താളം തെറ്റിപ്പോയ കുടുംബജീവിതം, അത് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ