“സുജേ നിക്കെടി….ഞാൻ ദേ വരുന്നു.”
ശ്രീജയെ അഭിമുഖീകരിക്കാനുള്ള ഇഷ്ടക്കേടുകൊണ്ട് തിരികെ വീട്ടിലേക്ക് കയറാനൊരുങ്ങിയ സുജയെ നീട്ടി വിളിച്ചുകൊണ്ട് ശ്രീജ പിന്നിലെ പടികയറി സുജയുടെ അടുത്തെത്തി.
“എന്റേടി പെണ്ണെ…ഇന്നലെ അമ്മയ്ക്ക് ആകെ വലിവ് കയറി കുറച്ചു പ്രശ്നമായി, ഞാൻ വരാനും കുറച്ചു വൈകി അല്ലോ… രാത്രി കുറെ വൈകിയാ ഒന്ന് നേരെ ആയെ…
നീയും ഇന്നലെ അത്രേം വൈകിയതെന്താ….എനിക്ക് മുന്നേ പോന്നതല്ലേ…”
വന്നതേ ശ്രീജ സംസാരിച്ചു തുടങ്ങി.
“ആഹ് വൈകി കവലയിൽ ഒന്ന് കയറി….”
സംസാരിക്കാൻ ഇഷ്ടമില്ലാതെ സുജ ഒറ്റവാക്കിൽ മറുപടിയൊതുക്കി.
“ആഹ് ഞാൻ നിനക്ക് കുറച്ചു കാശ് തരപ്പെടുത്തിയാരുന്നു…ഇന്നലെ കുട്ടൂനെ അതും കൊടുത്തു വിട്ടപ്പോൾ നീ വേണ്ടെന്നു പറഞ്ഞെന്നു പറഞ്ഞു…
നിനക്ക് കാശ് എവിടെന്നേലും കിട്ടിയോടി….കടം വാങ്ങിയതാണേൽ അതങ്ങു കൊടുത്തെക്ക്, വെറുതെ കടം വെച്ചോണ്ടിരിക്കണ്ടല്ലോ എന്റെ കയ്യിൽ അത്യാവശ്യം കാശ് കിട്ടി.”
ഒന്നും നടക്കാത്ത പോലെ ശ്രീജ പറഞ്ഞത് കേട്ടതും സുജയ്ക്ക് എരിഞ്ഞു നിന്നതെല്ലാം പൊട്ടിത്തെറിച്ചു.
“കണ്ടവന് കാലു വിടർത്തിക്കൊടുത്തു സംബാധിച്ചതൊന്നും എനിക്കോ എന്റെ മോൾക്കോ വേണ്ട….പിന്നെ എന്റെ പേര് പറഞ്ഞു കാശ് വാങ്ങിച്ചത് എന്നെക്കൂടി കൂട്ടിക്കൊടുക്കാൻ ഉള്ള ഉദ്ദേശത്തിലാണെങ്കിൽ അതങ്ങ് മറന്നേക്ക്….”
ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു സുജ,…മുഖം മുഴുവൻ കോപത്താൽ ചുവന്നിരുന്നു.
അവളുടെ വാക്കുകളിൽ ശ്രീജ ഒരു നിമിഷം പകച്ചുപോയി. പറഞ്ഞത് വിശ്വസിക്കാനാവാതെ പിന്നെയും നിന്നു തലയ്ക്കുള്ളിൽ വാക്കുകൾ വീണ്ടും മുഴങ്ങി കേട്ടതും ശ്രീജയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഠേ #@##
ഉറക്കെ ഒരു ശബ്ദം അവിടെ മുഴങ്ങി…
സുജ കവിൾ പൊത്തി ഇരുന്നുപോയി,….ഒഴുകുന്ന കണ്ണീരിനിടയിലൂടെ പടിയിറങ്ങി പോവുന്ന ശ്രീജയെ അവൾ കണ്ടു.
ശ്രീജ ഇറങ്ങിപ്പോവുന്നത് കണ്ടു തരിച്ചിരിക്കാനെ അല്പസമയം സുജയ്ക്ക് കഴിഞ്ഞുള്ളു.
നെഞ്ചിന്റെ താളം നേരെയാവാൻ എടുത്ത സമയം അവൾ ആലോചിച്ചത് ശ്രീജയെകുറിച്ചായിരുന്നു, ഇവിടെ വന്ന കാലം തൊട്ടു എന്തിനും കൂടെ ഉണ്ടായിരുന്നത് ശ്രീജയയിരുന്നു.
ഒരു വയറ്റിൽ പിറന്നില്ലെങ്കിലും ഒരെ ചോരയായിട്ടെ ചേച്ചി തന്നെ കണ്ടിട്ടുള്ളു. താങ്ങും തണലുമായി കൂടെപിറപ്പായി കിട്ടിയ ചേച്ചി, ഭദ്രൻ മരിച്ചപ്പോഴും തനിക്ക് കൈത്താങ്ങായി നിന്നവൾ, അന്ന് ചേച്ചി ഇല്ലായിരുന്നെങ്കിൽ പണ്ടേ മോളും താനും ഈ ജീവിതം അവസാനിപ്പിച്ചേനെ…
എന്നാലും ചേച്ചി ചെയ്തത്…..
കുടുംബം നോക്കാത്ത ഒരു മുഴുവൻ സമയവും കള്ള് മോന്തി നടക്കണ ഒരാളാണ്