“മം നേരാണ്. എന്നാ പിന്നെ അങ്ങനെ ആവട്ടെ കിടന്നു ഉറങ്ങിയേക്കാം.”
“മം…” ഒന്ന് രണ്ട് നിമിഷത്തേക്ക് നയനയുടെ ശബ്ദം ഒന്നും കേട്ടില്ല. “ഹലോ… വെച്ചിട്ട് പോയ?” “അരവിന്ദേട്ടാ… ഐ ലവ് യൂ… ഉംമ്മമ്മ….” പറഞ്ഞു കഴിഞ്ഞതും നയന ഫോൺ കട്ടാക്കിയതും ഒരുമിച്ചായിരുന്നു.
ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരുമ്മയുടെ തരിപ്പിൽ അരവിന്ദ് കട്ടിലിലേക്ക് വീണുപോയി. കുറച്ച് സമയം എടുത്തു ആ ഉമ്മയുടെ കെട്ടെറങ്ങാൻ.
അരവിന്ദ് ഒരു തലയണ എടുത്തു കെട്ടിപ്പിടിച്ചു കിടന്നു. പതിയെ ഉറക്കത്തിലേക്ക് വീണു. നാളത്തെ പുലരി സ്വപ്നംകണ്ടുകൊണ്ട്. ********************
6 മണി കഴിഞ്ഞപ്പോൾ തന്നെ എഴുനേറ്റു. എന്തോ അറിയാതെ എഴുന്നേറ്റു പോയി. ഇതിനു മുന്നേ ഇങ്ങനെ എഴുന്നേറ്റിട്ടുള്ളത് കോളേജിൽ നിന്ന് ടൂർ പോണ ദിവസം ആണ്. പതുക്കെ അടുക്കളയിലേക്ക് നടന്നു. ഞാൻ വിചാരിച്ച പോലെ തന്നെ ആമി അടുക്കളയിൽ ഹാജരായിട്ടുണ്ട്.
“ഹല്ല ഇതാരാ ഈ കൊച്ചുവെളുപ്പാൻകാലത്തു… എന്താ ഇത്ര രാവിലേ തന്നെ? ഓ ഞാൻ അത് മറന്നു ഇന്ന് പെണ്ണുകാണൽ ഉണ്ടല്ലേ.” എന്നെ കണ്ടതും ഒരു കള്ള ചിരിയോടെ ആമി പറഞ്ഞു.
“നിനക്ക് കൊറച്ചുനേരം നിന്റെ വീട്ടിൽ നിന്നുടെ, ആ പാവം വിനയേച്ചി അവിടെ ഒറ്റക്ക് ഉള്ള ജോലി എല്ലാം എടുക്കണം. നിനക്ക് എന്താ ഒന്ന് സഹായിച്ചാൽ. എപ്പ നോക്കിയാലും അമ്മേടെ വാലിൽ തൂങ്ങി ഈ നടപ്പ് ആണ്.” ഞാൻ അവളെ ചൊടിപ്പിക്കാൻ ആയി പറഞ്ഞു. പക്ഷേ ചൊടിച്ചത് അമ്മയാണ്.
“ഡാ… എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ തിളച്ച ചായ എടുത്തു ഞാൻ തലവഴി ഒഴിക്കും പറഞ്ഞേക്കാം. അവൾ ഉള്ളത്കൊണ്ട് ആണ് എനിക്ക് ഒരു ആശ്വാസം. നീ ഒക്കെ തിന്നാൻ നേരം കേറി വരണത് അല്ലാതെ ഇവിടുത്തെ വല്ല കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ?” അമ്മ ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് തട്ടിക്കയറി.
വേണ്ടിയിരുന്നില്ല…. ഇന്നത്തെ ദിവസം ഞാൻ ഇതിന് മറുപടി പറയാൻ നിന്നാൽ ചെലപ്പോ ഇന്നത്തെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആവും. ഞാൻ അമ്മേടെ കയ്യിൽ നിന്ന് ചായയും വാങ്ങി ഫോണും എടുത്ത് നേരെ സിറ്റ് ഔട്ടിലേക്ക് വിട്ടു.