അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Posted by

: ഏട്ടാ… എങ്ങനുണ്ട്

: എന്റെ പൊന്നേ… ഇത് എത്രയാ ഈ ഇട്ടിരിക്കുന്നേ, ചെറിയ ജ്വല്ലറി തുടങ്ങാൻ മാത്രം ഉണ്ടല്ലോ

: അച്ഛന്റെ നിർബന്ധം ആണ്…

: എല്ലാം സൂപ്പറായിട്ടുണ്ട്. ഈ ജിമിക്കി മതിയല്ലോ പെണ്ണെ നിന്നെ മോഹിക്കാൻ…

: ഏട്ടനും ഗ്ലാമർ ആയിട്ടുണ്ട്.. കഴുത്തിൽ ഒരു മാലയൊക്കെ വന്നപ്പോൾ എന്താ രസം കാണാൻ..

: വർത്തമാനമൊക്കെ നമുക്ക് പിന്നെ പറയാം… നീയിങ്ങ് വന്നേടി പെണ്ണെ…

തുഷാരയുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു. അവളെ കെട്ടിപിടിച്ച് അങ്ങനെ നിന്നു. കഴുത്തിൽ മുഖം ചേർത്തുവച്ച് പരസ്പരം ഒട്ടിച്ചേർന്ന് അൽപനേരം അങ്ങനെ നിന്നു.

: എടി കട്ടുറുമ്പേ… ഇങ്ങനെ നിന്നാൽ മതിയോ. താഴെ എല്ലാവരും കാത്തുനിൽപ്പുണ്ട്.

: ഇങ്ങനെ നിൽക്കാം ഏട്ടാ… എന്താ സുഖം ഇങ്ങനെ കെട്ടിപിടിച്ച് നിൽക്കാൻ.

: ഇനിയെന്നും ഇതുപോലെ നിന്നൂടെ.. ഇപ്പൊ എന്റെ മോള് ഡ്രെസ്സൊക്കെ മാറി വേഗം താഴേക്ക് വന്നേ.. ആൾക്കാരൊക്കെ വന്നുതുടങ്ങും ഇപ്പൊ, റിസപ്ഷൻ ഇല്ലേ

………….

വൈകുന്നേരത്തെ റിസെപ്ഷന് എല്ലാവരും ഒത്തുകൂടി. വെള്ള ഗൗണിൽ മാലാഖയെപ്പോലെ, കല്ലുവച്ച നെക്‌ലസും അതിന് മാച്ചായ കമ്മലും വളയുമണിഞ്ഞ് എന്റെ കയ്യിൽ കൊരുത്തുപിടിച്ച് കൂടെത്തന്നെയുണ്ട് തുഷാര. പാർട്ടിക്ക് വന്ന എല്ലാവരുടെയും നോട്ടം മൂന്നുപേരിലേക്കാണ്. തുഷാര ലെച്ചു ഇന്ദിര… നോക്കാതെ പറ്റില്ലല്ലോ. മൂന്നാളും അതുപോലല്ലേ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. പാർട്ടിയൊക്കെ കഴിഞ്ഞ് ആളുകൾ ഒഴിഞ്ഞുതുടങ്ങി. തുഷാരയുടെ വീട്ടിൽ നിന്നും വന്നവർ എല്ലാവരും തിരിച്ചുപോയി. ഇനി വേണം പെണ്ണിനെ സ്വസ്ഥമായി ഒന്ന് കാണാൻ..

പാച്ചു വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആണ്. അവൻ എയർപോർട്ടിൽ നിന്നും നേരെ ഇവിടേക്ക് വന്നതല്ലേ. ഇപ്പൊ പോയിട്ട് രാവിലെ വരാമെന്നും പറഞ്ഞ് പാച്ചു ഇറങ്ങി. ലെച്ചു എന്റെ പെങ്ങൾ അല്ലെ. അവൾക്ക് അങ്ങനെ പോകാൻ പറ്റുമോ. അവൾ വീട്ടിൽത്തന്നെയുണ്ട്. തിരക്കൊക്കെ കഴിഞ്ഞ് നല്ലൊരു കുളിയും കഴിച്ച് ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ് എല്ലാവരും. ലെച്ചു അടുക്കളയിൽ എന്തോ പണിത്തരത്തിലാണ്. അമ്മയും തുഷാരയും അമ്മായിയും കൂടെ ഭയങ്കര ചർച്ചയിൽ ആണ്. തുഷാരയ്ക്ക് പിന്നെ എല്ലാവരെയും അറിയാവുന്നതുകൊണ്ട് പരിചയമാവാനുള്ള ബുദ്ദിമുട്ടൊന്നും ഇല്ല. ലെച്ചു ഉമ്മറത്തേക്ക് വരുമ്പോഴേക്കും ലെക്ഷ്മികുട്ടിയമ്മ കോട്ടുവായിടാൻ തുടങ്ങിയിരുന്നു. എല്ലാവർക്കും നല്ല ക്ഷീണം കാണും. കുറേ ദിവസമായില്ലേ ഓടിനടന്ന് പണിയെടുക്കാൻ തുടങ്ങിയിട്ട്…

Leave a Reply

Your email address will not be published. Required fields are marked *