അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Posted by

: അത് ഒന്നുമില്ല… നീ വന്നേ. എന്തെങ്കിലും കഴിച്ചിട്ട് വേഗം അമ്പലത്തിൽ പോയി വാ

: ലെച്ചു വരുമോ എന്റെ കൂടെ…

: വരണോ… എന്ന വാ..പാച്ചുവിനെ കൂടെ വിളിക്കട്ടെ

: വേണ്ട.. നീ മാത്രം മതി.. കിച്ചാപ്പിയും നീതുവും ഉണ്ടാവും. വേണേൽ കുറച്ചു പിള്ളേരെ കൂടി കൂട്ടാം

: എന്ന പോയി കഴിക്ക്.. ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം..

………..

ഈ അമ്പലത്തിൽ പോക്ക് എനിക്ക് പതിവില്ലാത്തതാണ്. പക്ഷെ ക്യാമറ മാൻ വിടുമോ. നല്ല കുറേ ഷോട്ടുകൾ എടുക്കണമെന്ന് പറഞ്ഞ് പുള്ളിയാണ് എന്നെ ഇന്നലെമുതൽ നിർബന്ധിക്കുന്നത്. തൊഴുത് ചന്ദനക്കുറിയും തൊട്ട് പ്രസാദവുമായി മടങ്ങി. ലെച്ചു ചിരിച്ചുകൊണ്ട് എന്റെ കൂടെത്തന്നെ ഉണ്ട്. എന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ അവളും കൂടെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ പൂർണമായും അവളെ ഒഴിവാക്കിയെന്ന് എന്റെ ലെച്ചുവിന് തോന്നരുത്.

വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പാച്ചു എഴുന്നേറ്റ് കയ്യിൽ ഒരു ഗ്ലാസ് കട്ടൻചായയുമായി ഉമ്മറത്തിരിപ്പുണ്ട്. ട്രൗസറും ഇട്ട് കസേരയിൽ കാല് രണ്ടും കയറ്റിവച്ചുള്ള ഇരിപ്പ് കാണാൻ നല്ല ഭംഗിയുണ്ട്. ലെച്ചു ഓടിച്ചെന്ന് പാച്ചുവിനെ പിടിച്ച് അകത്തേക്ക് തള്ളിവിട്ടു. ആൾക്കാരൊക്കെ വരുമ്പോ തുടയും കാണിച്ച് ഒരു ബനിയൻ പോലും ഇടാതെ ഇരിക്കുന്ന കണ്ടില്ലേ എന്നും പറഞ്ഞ് അവനെ അടിക്കുന്നതും കാണാം. ഇന്നലെ നന്നായി മിനുങ്ങിയതിന്റെ ക്ഷീണം പാച്ചുവിൻറെ മുഖത്ത് കാണാനുണ്ട്.

കൂട്ടുകാർ എല്ലാവരും കൂടി മണവാളനെ ഒരുക്കിയിറക്കി. തുഷാരയെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ഇന്ദിരാമ്മയാണ് ഫോൺ എടുത്തത്. തുഷാര മേക്കപ്പ് ഇടുന്ന തിരക്കിലാണ്. ഇനി പറയാനുള്ളതൊക്കെ നേരിട്ട് പറഞ്ഞോ എന്നും പറഞ്ഞ് ഇന്ദിരാമ്മ ഫോൺ കട്ടാക്കി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും ലെച്ചു സാരിയൊക്കെ ഉടുത്ത് സുന്ദരിയായി വന്നിട്ടുണ്ട്. പാച്ചുവും ലെച്ചുവും മാച്ചായ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്. ലെച്ചുവിനെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട്. ഇത്രയും ഭംഗിയിൽ അവളെ ഇതുവരെ കണ്ടിട്ടില്ല.

തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാച്ചുവാണ് സാരഥി. ലെച്ചുവും അമ്മയും പുറകിലുണ്ട്. ബാക്കിയുള്ളവരൊക്കെ ബസ്സിലും കാറിലുമൊക്കെയായി പുറകെത്തന്നെയുണ്ട്. കല്യാണവീട്ടിൽ ജനസാഗരം തന്നെയുണ്ട്. അവളുടെ അച്ഛന്റെ ബന്ധങ്ങൾ അത്രയ്ക്കുണ്ട്. തുഷാരയുടെ വീട്ടുകാരുടെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി എല്ലാവരും കല്യാണ മണ്ഡപത്തിന് മുന്നിലായി നിരന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *