: ഡീ അവൾ എന്തെങ്കിലും ഉഡായിപ്പുമായിട്ട് ആണ് വരുന്നതെങ്കിലോ…
: എന്റെ ഏട്ടൻ ആണല്ലേ… നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവില്ലേ… ഏട്ടൻ പോ. എന്ത് ഉഡായിപ്പുമായി വന്നാലും ശരി.. എനിക്കറിയാം എന്റെ ഭർത്താവിനെ. മറ്റൊരാളുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്റെ ബോധ്യമാണ് എന്റെ വിശ്വാസം..
: എന്നാലും ആ പോത്ത് എന്തിനായിരിക്കും കാണാൻ പറഞ്ഞത്…
: സിമ്പിൾ…
മീരയ്ക്ക് അറിയണം ഏട്ടന്റെ ഉള്ളിൽ ഇപ്പോഴും അവളുണ്ടോ എന്ന്. ഈ ഒരു സംശയം ഒട്ടുമിക്ക തേപ്പുകാരികൾക്കും ഉള്ളതാണ്. അവർ തന്നെ വലിച്ചെറിഞ്ഞ കാമുകന്റെ ഉള്ളിൽ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരുതരം മാനസീക വിഭ്രാന്തി. എല്ലാ തേപ്പുകാരികളും വിചാരിക്കുന്നത് അവരെ മറികടന്ന് മറ്റൊരാൾ ആ ഹൃദയത്തിൽ സ്ഥാനം പിടിക്കില്ലെന്നാണ്. അന്ന് ഉപേക്ഷിച്ചു പോയതുകൊണ്ട് എനിക്ക് നല്ലതേ ഉണ്ടായുള്ളൂ, നിന്റെകൂടെ ആയിരുന്നെങ്കിൽ എനിക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊന്നും സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ല എന്ന് പഴയ കാമുകനെ അറിയിക്കാനും തന്റെ പൊങ്ങച്ചം വിളമ്പാനുമുള്ള ഒരുതരം കുശുമ്പ്… അത്രയേ ഉള്ളു. ഇട്ടേച്ചുപോയ കാമുകിയെ ഓർത്ത് താടിയും മുടിയും നീട്ടി വളർത്തി പ്രാന്തനെപോല്ലേ ആർക്കോവേണ്ടി ജീവിച്ചു തീർക്കുകയല്ല എന്റെ ഏട്ടനെന്ന് കാണിച്ചുകൊടുക്കണം നാളെ.
: എടിയേ…. നിനക്കെങ്ങനാടി ഇതൊക്കെ അറിയുന്നേ… സത്യം പറയെടി എത്രയെണ്ണത്തിനെ തേച്ചു…
: ഇതിന് തേക്കുവൊന്നും വേണ്ട ഏട്ടാ… ഞാനും ഒരു പെണ്ണല്ലേ.
: എടി കുശുമ്പീ…. /////
***************
അടുത്ത ദിവസം വൈകുന്നേരത്തെ ഫ്ലൈറ്റിന് തുഷാരയുമായി ഞാൻ ദുബായിലേക്ക് പറന്നു. അവൾക്കുള്ള സർപ്രൈസ്. ദുബൈയിൽ നിന്നും റോയൽ കരീബിയൻ ക്രൂയിസിൽ ഒരാഴ്ചത്തെ ഹണിമൂൺ പാക്കേജ്. ദുബായ്, തായ്‌ലാൻഡ്, മലേഷ്യ പര്യടനത്തിനൊടുവിൽ തിരിച്ച് നാട്ടിൽ എത്തിയ അന്നാണ് ലെച്ചുവിന്റെയും പാച്ചുവിന്റെയും ജീവിതത്തിലെ വലിയൊരു സന്തോഷത്തിന് തറക്കല്ലിടുന്നത്. വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിൽ തന്നെ ലെച്ചുവിന് വീട് ഉയരാൻ പോവുകയാണ്.
: ഏട്ടോ…. ഉം.. ഉം…
: എന്താടി കാന്തരീ…
: ഇനിയിപ്പോ ഇവിടിരുന്ന് നോക്കിയാൽ കാണാം…
: എന്ത്….
: കളവും സത്യവും….
: ഡീ…. നിന്നെ ഞാൻ