: നീ പോയി ഗ്ലാസ് എടുത്തിട്ട് വാടി കട്ടുറുമ്പേ.. ഞാൻ ഒഴിച്ചു തരില്ലേ നിനക്ക്…
തുഷാര ഓടിച്ചാടി പോയി ഗ്ലാസ്സുമായി വന്നു അവൾക്കുകൂടി വൈൻ പകർന്നുകൊണ്ട് പരിപാടി കൊഴുപ്പിച്ചു. അച്ഛന് ഭയങ്കര സന്തോഷം, പുള്ളി നന്നായി കുടിച്ചു. ഇന്ദിരാമ്മ കുറച്ച് കുടിച്ചതോടെ മതിയാക്കി. തുഷാര ആദ്യത്തെ ആവേശത്തിൽ വലിച്ചു കുടിച്ചു. ഇപ്പൊ എന്റെ തോളിൽ ചാരി കിടപ്പുണ്ട്. അച്ഛന്റെയും അമ്മയുടെയും ഓരോ തമാശകൾ കേട്ട് നേരം പോയി. രണ്ടാളും എന്തൊരു ജോളിയാണ്. അടികൂടും, പരസ്പരം കളിയാക്കും, അവസാനം ചുമലിൽ കൈയ്യിട്ട് നടക്കുകയും ചെയ്യും. തുഷാരയുടെ വീട്ടിൽ വന്നാൽ സമയംപോകുന്നത് അറിയില്ല…
എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ നേരം ഇന്ദിരാമ്മ പെർഫെക്റ്റ് വീട്ടമ്മയായി. എല്ലാവർക്കും ഭക്ഷണം വിളമ്പി അമ്മയും കൂടെ ഇരുന്ന് നല്ലൊരു ഡിന്നറും കഴിഞ്ഞ് കുറച്ചുനേരം സംസാരിച്ചിരുന്ന് കിടക്കാനുള്ള മൂഡിലായി. തുഷാരയുടെ മുറിയിൽ ആദ്യമായാണ് കിടക്കാൻ പോകുന്നത്. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുറി കണ്ടാൽ അറിയാം നല്ല വൃത്തിക്കാരി ആണ്. റൂമിൽ എത്തിയ ഉടനെ അവളെ എടുത്തുപൊക്കി കിടക്കയിലേക്ക് മറിഞ്ഞു… ചുണ്ടുകളിലേക്ക് ചുണ്ട് മുട്ടിയുരുമ്മി അവളുടെ ദേഹത്ത് കിടക്കാൻ നല്ല രസമാണ്.
: ഉം… ഏട്ടൻ തരിപ്പായി….
: പോടി… അതല്ലേ ഞാൻ മൂന്നിൽ നിർത്തിയത്. എത്ര വേണേലും അടിക്കാം, പക്ഷെ മൂന്ന് കഴിഞ്ഞാൽ പിന്നെ ബോധം ഉണ്ടാവില്ല…
: അച്ഛൻ എപ്പോഴും രണ്ടെണ്ണത്തിൽ നിർത്തും..പക്ഷെ ഏട്ടന്റെ കൂടെ കൂടിയാൽ എത്രയും കഴിക്കും. ഏട്ടനെ ഭയങ്കര ഇഷ്ടമാ..
: എനിക്ക് രണ്ടാളെയും ഒത്തിരി ഇഷ്ടമായി…എന്ത് ജോളിയാണ് അല്ലെ…
: ഈ കാണുന്നപോലൊന്നും അല്ല.. ഭയങ്കരമാണ് രണ്ടാളും…
: നമുക്ക് അതിനെ കടത്തി വെട്ടണം…
: കൊട് കൈ…
: അപ്പൊ ഇനിയെന്താ പരിപാടി…
: ഇനി ഈ ചെറുക്കനെ സുഖിപ്പിച്ച് കൊല്ലണം…
: ഉം….വൈന് തലക്ക് പിടിച്ചു…
: ആ കെട്ടൊക്കെ എന്റെ കാട്ടുപോത്ത് ഇറക്കി തരില്ലേ…. വാടാ കള്ളക്കുട്ടാ…
…………….
കാലത്ത് ഉറക്കംഞെട്ടി നോക്കുമ്പോൾ തുഷാര പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടപ്പാണ്. എന്തോ കാര്യമായി സ്വപ്നം കാണുകയാണെന്ന് തോനുന്നു. മുഖത്ത് ഇടയ്ക്ക് വരുന്ന പുഞ്ചിരി കാണാൻ നല്ല ഭംഗിയുണ്ട്. കുറച്ച് കഴിഞ്ഞ് വിളിക്കാം. കുറേ നേരം പെണ്ണിന്റെ മുഖഭാവങ്ങൾ നോക്കിയിരുന്നു. പതുക്കെ അവളുടെ കവിളിൽ തലോടിയതും പെണ്ണ് സുഖത്തിൽ ലയിച്ചുപോയി. മിനുസമാർന്ന കവിളിൽ തലോടികൊണ്ടിരുന്നപ്പോഴേക്കും എല്ലാ സുഖവും കാറ്റിൽപ്പറത്തികൊണ്ട് അവളുടെ ഫോൺ കിടന്ന് കരയാൻ തുടങ്ങി. ഫോണിന്റെ ശബ്ദം കേട്ടയുടനെ അവൾ ചാടിയെഴുന്നേറ്റു.