: ശ്രീകുട്ടാ.. പെണ്ണ് ഒന്ന് കൊഴുത്തിട്ടുണ്ട്..
: ഓഹ്.. അവൾ അതിനുമാത്രം കഴിക്കാറൊന്നും ഇല്ല..
: മനസ് സന്തോഷിച്ചാൽ മതി മോനെ.. തടിയൊക്കെ താനെ വന്നോളും.. ഇവളെ ഞാൻ കെട്ടുമ്പോ പെൻസിൽ കൊള്ളിപോലെ ഉണ്ടായതാ… ഇപ്പൊ നോക്കിയേ
: എട്ടോ…ഇവരുടെ തള്ള് തുടങ്ങി.. ഇനി രക്ഷയില്ലാ…
: ഡീ.. നീ പോയി ശ്രീകുട്ടന് മാറാൻ തുണിയെടുത്ത് കൊടുക്ക്.. രണ്ടാളും ഡ്രെസ്സൊക്കെ മാറി വാ. ഞാൻ അപ്പോഴേക്കും ചായ ഇടാം
: ചായയോ ഈ സമയത്തോ… നീ പോയേടി ഇന്ദിരേ.. എനിക്കും ശ്രീകുട്ടനും വേറെ പണിയുള്ളതാ…
: അച്ഛാ… എന്റെ കെട്ടിയോനെ വഷളാക്കുമോ…
: അച്ചോടാ…. ഡി മോളെ…നിന്നെ കിട്ടുന്നതിന് മുന്നേ ഞാനും ശ്രീകുട്ടനും ബാർ മേറ്റ്സ് ആണ്…. രണ്ടാളും വേഗം പോയി ഡ്രസ്സ് മാറി വന്നേ…
: ഈ മനുഷ്യന്റെ കാര്യം… അടിക്കാൻ മുട്ടിയിരിക്കുവാണെന്ന് തോനുന്നു.
: പിന്നല്ലാതെ… മക്കൾ രണ്ടാളും വരുന്നെന്ന് പറഞ്ഞപ്പോഴേ അടി നിർത്തിയതാ… ഇന്ന് എന്റെ മോന്റെ കൂടെ തകർക്കണം
തുഷാരയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയും. രണ്ടാളും മത്സരിച്ച് സ്നേഹിക്കുകയാണ്. ഡ്രെസ്സൊക്കെ മാറി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അച്ഛനും അമ്മയും മുകളിലേക്ക് കയറി വന്നു. ഫുൾ സെറ്റപ്പുമായാണല്ലോ വരവ്. ഓപ്പൺ ടെറസ്സിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ കുപ്പിയും ഗ്ലാസും നിരന്നു. ഇന്ദിരാമ്മയ്ക്ക് പണ്ട് ബാറിലായിരുന്നോ ജോലി..എല്ലാം ഒരുക്കിവയ്ക്കുന്നത് കണ്ടാൽ അതിശയിച്ചുപോകും. ആഹാ വൈനും ഉണ്ടോ.. ഇത് ഇന്ദിരാമ്മയ്ക്ക് ആയിരിക്കും. അച്ഛൻ തന്നെ രണ്ട് ഗ്ലാസിൽ പെഗ്ഗും ഒരു ഗ്ലാസിൽ വൈനും ഒഴിച്ച് ഒന്ന് എനിക്ക് നേരെയും വൈൻ ഇന്ദിരാമ്മയ്ക്ക് നേരെയും നീട്ടി… മൂന്നാളും ചീർസ് പറയാൻ തുടങ്ങിയതും തുഷാര ചാടി എണീറ്റു…
: അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം കുടിക്കണ്ട… എനിക്കും വേണം
: നീ നിന്റെ കെട്ടിയോനോട് ചോദിച്ചോ… എനിക്ക് എന്റെ രാജീവേട്ടൻ അല്ലെ ഒഴിച്ച് തന്നത്…
: അപ്പൊ ഇവൾ ഇതുവരെ കുടിച്ചിട്ടില്ലേ…
: ഇല്ലട ശ്രീകുട്ടാ… ഞങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല… ഇനി മോന്റെ ഇഷ്ടം പോലെ ചെയ്തോ…