: അപ്പൊ പാച്ചുവിന് എല്ലാം അറിയാമായിരുന്നോ…. ദൈവമേ
: ഏട്ടൻ പേടിക്കണ്ട…പുള്ളിക്കാരൻ ഇതൊക്കെ ഭയങ്കര കൂളായിട്ടാണ് എടുത്തിരിക്കുന്നത്..
: അപ്പൊ ലെച്ചു പറ്റിക്കുകയാണെന്ന് പറഞ്ഞതോ…
: എന്റെ ഏട്ടാ… പാച്ചു കരുതുന്നത് ഭാര്യയുടെ കഴപ്പ് തീർക്കാൻ ഏട്ടനെ കരുവാക്കിയതാണെന്നല്ലേ… പക്ഷെ സത്യത്തിൽ ലെച്ചു ചേച്ചി ഏട്ടന്റെ ഭാര്യയായി മാറിയിരുന്നു. ഇനിയും ഇത് തുടർന്നാൽ കുടുംബം തകരുമെന്ന് തോന്നിയപ്പോൾ ആണ് എന്നോട് എല്ലാം തുറന്ന് പറഞ്ഞത്. അന്ന് കോളേജ് ഡേ കഴിഞ്ഞപ്പോൾ പറഞ്ഞത് ഇതായിരുന്നു… രണ്ടാളുടെയും മാനം കാത്തു നീ എന്ന് പറഞ്ഞില്ലേ..
: അവൾക്ക് ഇഷ്ടം തോന്നിയിരുന്നെങ്കിൽ അത് എന്നോട് പറയാതെ പതുക്കെ എന്നിൽ നിന്നും അകന്നാൽ മതിയായിരുന്നില്ലേ…എന്തിനാ നിന്നെ ഇതിൽ കരുവാക്കിയത്..
: അതാണ് ലെച്ചു… മെല്ലെ മെല്ലെ അകലനായിരുന്നു പ്ലാൻ പക്ഷെ ഏട്ടന്റെ ഇഷ്ടം തിരിച്ചറിഞ്ഞതുമുതൽ ചേച്ചി ആകെ തകർന്നു. അങ്ങനൊരു അവസരത്തിൽ ഏട്ടനോട് അകൽച്ച കാണിച്ചാൽ ഏട്ടൻ മാനസികമായി തകർന്നാലോ എന്ന പേടി ചേച്ചിക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ഏട്ടൻ ഞാനുമായുള്ള ഉടക്കിൽ തകർന്നിരിക്കുകയായിരുന്നു. ചേച്ചി കൂടി കൈവിട്ടാൽ അനിയൻ ഇല്ലാതായിപ്പോകുമെന്ന് ഓർത്താണ് പതുക്കെ ചേച്ചിക്ക് പകരം എന്നെ ഏട്ടന്റെ മനസിലേക്ക് കയറ്റിയതും ലെച്ചു ചേച്ചി പിൻവലിഞ്ഞതും..
: ഇതൊക്കെ അറിഞ്ഞിട്ടും നീ എന്തിനാടി മുത്തേ ഈ വൃത്തികെട്ടവനെ….
: മതി… സഹതാപം കൊണ്ടല്ല എനിക്ക് ഏട്ടനോട് ഇഷ്ടം തോന്നിയത്. ആദ്യം കണ്ടതുമുതൽ മനസ്സിൽ പതിഞ്ഞിരുന്നു ഈ രൂപം. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അത്രയുംപേരുടെ മുന്നിൽവച്ച് അപമാനിച്ചിട്ടും ഏട്ടൻ ഒന്ന് ചൂടായത് പോലും ഇല്ല. എത്ര സൗമ്യമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് ഏട്ടനെ കളിയാക്കുമ്പോഴും, ഓരോ കുസൃതി ഒപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഏട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. ഒരു പെണ്ണിന്റെ വിശ്വാസം നേടിയെടുക്കാൻ എല്ലാവരെകൊണ്ടും പറ്റില്ല. ലെച്ചുചേച്ചിയുടെ ധൈര്യം ഏട്ടനോടുള്ള വിശ്വാസമായിരുന്നു. അങ്ങനെ ഒരാണിനെ ആരായാലും കൊതിക്കും. അതുപോലെ എന്നെ പിച്ചിച്ചീന്തണമെന്ന് പറഞ്ഞവന്മാരുടെ വായടപ്പിച്ച ശ്രീലാലിന്റെ പെണ്ണാണ് ഞാനെന്ന് പറയാൻ എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂ. ഏട്ടന് എല്ലാവരെയും സ്നേഹിക്കാനേ അറിയൂ…അങ്ങനെ ഒരാളെ കിട്ടാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവുമോ.. അതുകൊണ്ട് ഈ കാട്ടുപോത്ത് തുഷാരയ്ക്ക് സ്വന്തമാ…. എന്റെ സ്വന്തം ശ്രീയേട്ടൻ… ഉമ്മ…