അരളിപ്പൂന്തേൻ 8
Aralippoonthen Part 8 | Author : Wanderlust | Previous Part
: ഹലോ…
: ഞാൻ മീരയാണ്…
: ഇത് നാട്ടിലെ നമ്പർ ആണല്ലോ
: ഇന്നലെ എത്തി… ഇത്രയും നാൾ മെസ്സേജ് ഒന്നും കാണാത്തതുകൊണ്ട് രക്ഷപെട്ടു എന്ന് കരുതിയോ…
: രക്ഷപ്പെടാനോ… അതിന് ഞാൻ എന്ത് ചെയ്‌തെന്ന
: അതല്ലെടോ… ഞാൻ എപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും ശല്യപെടുത്തുമായിരുന്നില്ലേ…
: ഓഹ്… അതൊന്നും കുഴപ്പമില്ല. നാളെ എന്റെ കല്യാണമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ വരണം. ക്ഷണിക്കാൻ വിട്ടുപോയി.
: ഹേയ്.. അത് വേണ്ട. ഞാൻ അറിഞ്ഞു കല്യാണ കാര്യമൊക്കെ. ഞാൻ വിളിച്ചത് ലാലുവിനെ ഒന്നുകൂടി ബുദ്ദിമുട്ടിക്കാൻ ആണ്. പറ്റില്ലെന്ന് മാത്രം പറയരുത്…
: എന്താണ് കാര്യം
: നാളെ നീ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതല്ലേ… അതിനുമുൻപ് ഇന്ന് കുറച്ചു സമയം എനിക്ക് തന്നൂടെ…
: മീര എന്താ ഉദ്ദേശിച്ചത്…
……….(തുടർന്ന് വായിക്കുക)……….
: ഒരു രണ്ട് മണിക്കൂർ, നമുക്ക് പഴയ ഓർമകളിലൂടെ ഒന്ന് സഞ്ചരിച്ചൂടെ. ഞാൻ വണ്ടിയുമായി വരാം. ലാലു റെഡിയല്ലേ
: സോറി മീര… ഞാൻ അത്യാവശ്യം നല്ല തിരക്കിൽ ആണ്.
: ഈ മറുപടി പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വിളിച്ചത്… കുഴപ്പമില്ല. എല്ലാത്തിനും ഒരു സെക്കന്റ് ഓപ്ഷൻ ഉണ്ടാവുമല്ലോ… തിരക്കൊക്കെ കഴിഞ്ഞ് ഒരു ദിവസം എനിക്കുവേണ്ടി തന്നൂടെ. വരുന്ന രണ്ട് മാസം ഞാൻ നാട്ടിൽ ഉണ്ടാവും. അതിനിടിയിൽ ഏതെങ്കിലും ഒരു പകൽ… അത്രയേ എനിക്ക് വേണ്ടു. ഇത് പറ്റില്ലെന്ന് പറയരുത്
: മീര… പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്കാവില്ല. ഞാൻ ഒന്ന് ആലോചിക്കട്ടെ.
: തിരക്കില്ല.. പതുക്കെ മതി. പറ്റില്ലെന്ന് മാത്രം പറയരുത്.
: നോക്കാം… എന്തായാലും ഞാൻ അറിയിക്കാം
: അപ്പൊ ശരി കാണാം.… happy married life…
: Thank you..