: അളിയാ ഇവൾ ബിയർ മാത്രമൊന്നുമല്ല… എന്റെ കൂടെ കൂടിയാൽ എല്ലാം പോകും..
ലെച്ചു ഞാൻ വിചാരിച്ചപോലല്ല. നല്ല കപ്പാസിറ്റി ആണല്ലോ. പാച്ചു പിന്നെ ടാങ്കാണ്. എത്ര അടിച്ചാലും കുറ്റിപോലെ നിൽക്കും. ഒരു മൂന്ന് പെഗ്ഗിൽ ഞാൻ നിർത്തി. കള്ളുകുടി കഴിഞ്ഞ് ഒരുപാടുനേരം സംസാരിച്ചിരുന്നു. രണ്ടാളുടെയും സംസാരത്തിൽ നിന്നും എനിക്കൊരു കാര്യം മനസിലായി. ഇവർ രണ്ടാളും നല്ല സുഹൃത്തുക്കൾ കൂടിയാണ്. രണ്ടാളുടെയും സംസാരം കേട്ടാൽ കൊതിച്ചുപോകും ഇതുപോലൊരു ലൈഫ്.
റൂമിൽ വന്ന് കിടക്കാൻ നേരം വീണ്ടും തുഷാരയെ വിളിച്ചു. അവളോട് പറയാനുണ്ടായിരുന്നത് മുഴുവൻ ലെച്ചുവിനെകുറിച്ചാണ്. പാച്ചുവും ലെച്ചുവും തമ്മിലുള്ള ബന്ധം കേട്ട് തുഷാരയ്ക്കും അതിശയമായി…
: ഏട്ടാ… നമുക്ക് ഇതുപോലെ അടിച്ചുപൊളിച്ച് ജീവിക്കണ്ടേ…
: പിന്നല്ല… നീ ഒന്ന് ഇങ്ങോട്ട് വാടി പെണ്ണെ…
: ഏട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ..
: നീ എന്ത് വേണേലും പറഞ്ഞോ…
: ഇപ്പോഴാ എനിക്ക് സമാധാനമായത്… ഇനി എന്റെ ഏട്ടൻ എന്റേത് മാത്രമല്ലെ..
: അപ്പൊ ഇതുവരെ നിന്റെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നു അല്ലെ…
: ഉം.. ചെറുതായിട്ട്…
: സോറി മുത്തേ….
: സോറി കൊണ്ടുപോയി പുഴുങ്ങി തിന്നോ.. ഏട്ടൻ എന്നെക്കാളും മുന്നേ തുടങ്ങിയ ബന്ധമല്ലേ ചേച്ചിയോടൊപ്പം. അത് രണ്ടാളും നിർത്തുകയും ചെയ്തു. കഴിഞ്ഞതൊന്നും എന്റെ മനസ്സിൽ ഇല്ല. എന്റെ മുന്നിൽ ഇപ്പൊ നമ്മുടെ കല്യാണവും പിന്നീടുള്ള ജീവിതവും മാത്രമേ ഉള്ളു…
:പക്ഷേ എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല പാച്ചു എന്തിനാ എന്നോട് താങ്ക്സ് പറഞ്ഞത്…
:അത് ചിലപ്പോ ഇത്രയും നാൾ ലെച്ചു ചേച്ചിയെ ഒരാപത്തും കൂടാതെ സംരക്ഷിച്ചില്ലേ, അതിനായിരിക്കും. ഏട്ടൻ അതോർത്ത് ടെൻഷൻ ആവണ്ട.
: ടെൻഷൻ അല്ലെടി… എന്നാലും അവർ എന്താ ഉദ്ദേശിക്കുന്നതെന്ന് അറിയാൻ ഒരു ആഗ്രഹം.
: എന്റെ ഏട്ടാ… ഇതുവരെ കഴിഞ്ഞത് ഒരു സ്വപ്നമാണെന്ന് കരുതിയാൽ മതി. എന്തായാലും ഏട്ടൻ കാരണം ലെച്ചു ചേച്ചിയുടെ മനസ് വിഷമിച്ചില്ലല്ലോ. ചേച്ചി നല്ല സന്തോഷത്തിൽ അല്ലെ. പിന്നെന്താ പ്രശ്നം..
: അത് ശരിയാണ്.. അവർ രണ്ടാളും ഭയങ്കര ഹാപ്പിയാണ്.