: ലെച്ചു… ഇനി പാച്ചുവിൻറെ വീട്ടിലേക്ക് പോണോ… മറ്റന്നാൾ കല്യാണം അല്ലെ. രണ്ടാൾക്കും അതൊക്കെ കഴിഞ്ഞിട്ട് പോയാൽ പോരെ
: അളിയോ… വണ്ടി നേരെ മംഗലത്ത് വീട്ടിലേക്ക് വിടെന്നെ… ഞങ്ങൾ അളിയന്റെ കല്യാണവും കൂടി തുഷാരയെ പിടിച്ച് റൂമിൽ കൊണ്ടു തന്നിട്ടേ പോകു. അല്ലെ മോളെ ലച്ചൂ…
: അങ്ങനെ പറഞ്ഞുകൊടുക്ക് പാച്ചു… ചെക്കന് നല്ല ടെൻഷൻ ഉണ്ടെന്ന് തോനുന്നു…
: ഒന്ന് പോടി… അളിയൻ അതിലൊക്കെ പുലിയല്ലേ. ഒരു പേടിയും ഇല്ല.. അല്ലെ അളിയാ
: അളിയോ…രണ്ടാളും കൂടി ചേർന്നുള്ള അറ്റാക്കാണല്ലോ..
: ഇതൊക്കെ ഒരു രസല്ലേ ശ്രീകുട്ടാ…നീ എവിടെങ്കിലും നിർത്താൻ മറക്കല്ലേ, വിശക്കുന്നു..
ഹോട്ടലിൽ കയറി നന്നായി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. പാച്ചുവിൻറെ ഓരോ കഥകൾ കേട്ട് വീട്ടിലെത്തിയത് അറിഞ്ഞില്ല. പാച്ചു വന്നതിൽ പിന്നെ ശരിക്കും ഒറ്റപെട്ടത് ഞാനാണ്. ലെച്ചുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭർത്താവ് ഉണ്ടാവുമ്പോൾ അവൾക്ക് എന്നോടൊത്ത് ഇടപഴകാൻ പറ്റില്ലല്ലോ. രാത്രി തുഷാരയുമായി സംസാരിച്ചിരിക്കുമ്പോൾ ലെച്ചു കതക് തുറന്ന് അകത്തേക്ക് വന്നു. പുറകെ പാച്ചുവും. പാച്ചു ഫോൺ തട്ടിയെടുത്ത് തുഷാരയോട് സംസാരിച്ചു. അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. ആള് ഭയങ്കര ജോളിയാണ്. ചെറുക്കനെ ഇപ്പൊ തിരിച്ചു തരാമെന്നും പറഞ്ഞ് അവൻ തന്നെ ഫോൺ കട്ടാക്കി.
: അളിയാ വാ എണീക്ക്… ഒരു ചെറിയ പരിപാടിയുണ്ട്
: പുറത്ത് പോകാൻ ആണോ..
: നീ വാടാ ശ്രീകുട്ടാ…
രണ്ടുപേരും ചേർന്ന് എന്റെ കൈകൾ പിടിച്ച് വലിച്ച് കൂട്ടികൊണ്ടുപോയി. ലെച്ചുവിന്റെ റൂമിൽ എത്തിയപ്പോൾ ചെറിയൊരു ബാറിന്റെ സെറ്റപ്പ് തന്നെ ഒരുക്കിവച്ചിട്ടുണ്ട്. പേരുപോലും കേട്ടിട്ടില്ലാത്ത ഏതൊക്കെയോ വിലകൂടിയ മദ്യക്കുപ്പികൾ. ഐസ് ക്യൂബും ഫ്രൂട്സും ഇറച്ചിയും ഒക്കെ റെഡി.
: ഓഹോ… ഇതായിരുന്നോ പരിപാടി.. എന്ന പറയണ്ടേ. കുറച്ചു ദിവസമായി വിചാരിക്കുന്നു രണ്ടെണ്ണം അടിക്കണമെന്ന്..
: അളിയൻ നോക്കി നിക്കാതെ പൊട്ടിച്ച് ഒഴിക്കെന്നേ… ധാ മൂന്ന് ഗ്ലാസ്സുണ്ട്..
: മൂന്നോ…. ഇവളും…
: ഒഴിക്കെടാ… പാച്ചുവിൻറെ കൂടെ കൂടിയാൽ പിന്നെ ലെച്ചു വേറെ ലെവലാണ് മോനെ..