: എങ്കിൽ പിന്നെ അങ്ങോട്ട് തന്നെ പോകാം.. നിനക്ക് ഒരു സർപ്രൈസ് കൂടി കാണിച്ചുതരാം.
വീട്ടിൽ കാർ ചെന്ന് നിന്നതും ലെച്ചുവും അമ്മയും ഓടിയെത്തി. മുന്നിലെ സീറ്റിൽ ഇരിക്കുന്ന തുഷാരയെക്കണ്ട് രണ്ടുപേരുടെയും കണ്ണ് തള്ളി. രണ്ടുപേരും അന്ധാളിച്ചു നിൽക്കുന്നത് കണ്ട് ഞങ്ങൾ പുറത്തേക്കിറങ്ങി. അമ്മയുടെ കണ്ണ് കലങ്ങിത്തുടങ്ങിയോ എന്നൊരു സംശയം… ഇവർക്കിതെന്തുപറ്റി….
: എന്താ എന്റെ ലക്ഷ്മികുട്ടിക്ക് പറ്റിയേ…കണ്ണൊക്കെ നിറഞ്ഞല്ലോ
: മോനേ.. തുഷാര
: ആഹ്.. തുഷാര. അവളെ ഞാനിങ്ങ് കൂട്ടി..
: ഡാ… നിന്നോട് പറഞ്ഞതല്ലേ അവിടെ പോയി പ്രശ്നമൊന്നും ഉണ്ടാകരുതെന്ന്. എന്നിട്ട് പെണ്ണിനേയും വിളിച്ചിറക്കി വന്നിരിക്കുന്നു. ഇനി എന്തൊക്കെ കാണേണ്ടിവരും.. അവർ ചുമ്മാ ഇരിക്കുമോ
: എന്റെ ലെച്ചു ചേച്ചീ… ഇതെങ്ങോട്ടാ ഈ കാടുകയറുന്നേ. ഏട്ടൻ എന്നെ വിളിച്ചിറക്കി കൊണ്ടുവന്നതൊന്നും അല്ല. ഒന്ന് കറങ്ങാൻ പോകാമെന്ന് വിചാരിച്ചു. ഞാനാ പറഞ്ഞത് ഇവിടേക്ക് വരാമെന്ന്
: അപ്പൊ അച്ഛൻ…
: ആഹ്.. അച്ഛൻ.
അച്ഛനും അമ്മയ്ക്കും ഓരോ അടികിട്ടാത്തതിന്റെ കുറവാ. രണ്ടാളും കൂടി ഞങ്ങളെ പറ്റിക്കുകയായിരുന്നു. ഏട്ടൻ കലിതുള്ളി വന്നപ്പോഴേക്കും അച്ഛൻ സത്യം പറഞ്ഞു… അല്ലെങ്കിൽ കാണായിരുന്നു, അല്ലേ ഏട്ടാ..
: അയ്യോ… നശിപ്പിച്ചു. ഇവനോട് ഞാൻ പോകുമ്പോഴേ പറഞ്ഞതാ, മര്യാദയ്ക്ക് ഇടപെടണം എന്ന്.. എന്റെ ശ്രീകുട്ടാ, നിന്റെ കാര്യം കടുപ്പം തന്നെ
: എന്റെ ലച്ചൂ.. നീ വിചാരിക്കുംപോലെ ഒന്നും അല്ല. എല്ലാം ഭംഗിയായി കഴിഞ്ഞു. ഇനി നിങ്ങളുടെ റോളാണ്. എല്ലാരും കൂടി വേഗം എന്താണെന്ന് വെച്ചാൽ ചെയ്യ്
: അയ്യോടാ.. എന്റെ മോന് കല്യാണം കഴിക്കാൻ മുട്ടി നിക്കുവാണെന്ന് തോനുന്നു..
: ഹീ…
തുഷാരയുടെ കൈപിടിച്ച് അമ്മ അകത്തേക്ക് നടന്നു. ലെച്ചു എന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് എന്നെയും കൂട്ടി വീട്ടിലേക്ക് കയറി. തുഷാര വീണ്ടും വീട്ടിലേക്ക് വന്നതിന്റെ ആഘോഷം പൊടിപൊടിക്കണം. എല്ലാം ലെച്ചുവിന്റെ മുഖ്യ കാർമികത്വത്തിൽ. ഡ്രെസ്സൊക്കെ മാറി പുറത്തിറങ്ങിപ്പോഴാണ് മനസിലായത് തുഷാരയ്ക്ക് മാറിയുടുക്കാൻ ഒന്നും കൊണ്ടുവന്നില്ലല്ലോ എന്ന്. എന്തിന് പേടിക്കുന്നു നമ്മുടെ ലക്ഷ്മിക്കുട്ടി അതിനും ഒരു പരിഹാരം കണ്ടു.