അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

ക്ലാസ്സിൽ പോയിരുന്നെങ്കിലും മനസ് മുഴുവൻ ക്യാന്റീനിലെ അപസ്വരങ്ങളാണ്. കളിയാക്കുന്നത് മുഴുവൻ ആൺകുട്ടികളാണ്. എല്ലാവരുടെയും വായ മൂടികെട്ടാൻ ഞാൻ നോക്കിയിട്ട് രണ്ട് വഴികളേ ഉള്ളു. ഒന്നുകിൽ ഏതെങ്കിലും രണ്ട് വായിനോക്കികളെ പിടിച്ച് പൊട്ടിക്കണം, അല്ലെങ്കിൽ.. അല്ലേൽ അതുവേണ്ട. അതിത്തിരി കടന്ന കൈയ്യായിപ്പോകും.

………….

വൈകുന്നേരം ലെച്ചുവിനെ കാത്ത് ബാങ്കിന്റെ മുന്നിൽ നിൽക്കുമ്പോൾ തുഷാരയും സ്നേഹയും ബസ് സ്റ്റോപ്പിൽ നിന്നും എന്നെ നോക്കിയിരിപ്പുണ്ട്. ഇടയ്ക്ക് എന്റെ നോട്ടം തുഷാരയിലേക്ക് പോയപ്പോൾ അവൾ കൃത്യമായി അത് കാണുകയും ചിരിച്ചുകൊണ്ട് എന്നെനോക്കി ഹായ് എന്ന് കാണിക്കുകയും ചെയ്‌തെങ്കിലും ഞാൻ പതുക്കെ മുഖംതിരിച്ചു. അഥവാ ഞാനെങ്ങാൻ തിരിച്ചൊരു ഹായ് പറഞ്ഞാൽ അപ്പൊ തന്നെ പെണ്ണ് ചാടിക്കയറി എന്റെ അടുത്തേക്ക് വരും. അതുകൊണ്ട് മൈന്റാക്കണ്ട. ലെച്ചു വന്ന ഉടനെ ഞാൻ അവളെയും കൂട്ടി സ്ഥലം കാലിയാക്കി.

 

ഇതേസമയം ബസ് സ്റ്റോപ്പിൽ…

: സ്നേഹേ… ഇനി ആ പെണുംപിള്ള അങ്ങേരുടെ ഭാര്യ ആയിരിക്കുമോ..

: ഭാര്യ ആവാൻ വഴിയില്ല, ചിലപ്പോ മീര തേച്ചിട്ട് പോയപ്പോ സെറ്റാക്കിയ പുതിയ പീസാണെങ്കിലോ..

: ഇനി കല്യാണം പറഞ്ഞുവച്ചതാവുമോ… ആകെ കൺഫ്യൂഷൻ ആയല്ലോ. നമുക്ക് പ്രിൻസി മാഡത്തോട് ചോദിച്ചാലോ..

: നീയല്ലേ മാഡത്തിന്റെ കമ്പനി, ചോദിച്ചുനോക്ക്

: അല്ലേൽ വേണ്ട, നേരിട്ട് എന്റെ കെട്ടിയോനോട് ചോദിച്ചാൽ പോരെ

: ഇന്നലെവരെ അങ്ങേരുടെ മുന്നിൽ പോകാൻ നിനക്ക് പേടിയായിരുന്നല്ലോ… ഇപ്പൊ മാറിയോ

: അതൊക്കെ ഇന്നലെ അടി കിട്ടിയപ്പോ തന്നെ മാറി. പിന്നെ ആളിന്ന് എന്നോട് മാപ്പുപറഞ്ഞു. അത് കേട്ടപ്പോ എനിക്കെന്തോ വിഷമായി.

: എന്നാലും എന്ത് മൊരടനാ അല്ലെ… ആറ്റം ചരക്ക് വന്ന് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഒന്ന് മൈൻന്റാക്കുന്നു പോലും ഇല്ലല്ലോ..

: മൊരടൻ നിന്റെ തന്ത.. പോടി. പുള്ളിക്കാരൻ ഒന്ന് ചിരിച്ചിരുന്നെങ്കിൽ അങ്ങോട്ട് പോയി സംസാരിക്കാമെന്ന് വിചാരിച്ചിട്ടാ ഞാൻ ഒരു ഹായ് പറഞ്ഞത്.. എവിടെ..

……..

ഇന്ദിരയ്ക്കാണെങ്കിൽ വീട്ടിൽ ഇരുന്നിട്ട് ഒരു സമാദാനവും ഇല്ല. മോള്  വരുന്നതും നോക്കി ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. തുഷാര എത്തിയ ഉടനെ ചാടിയെണീറ്റ് അവളോട് കാര്യങ്ങൾ തിരക്കി. അമ്മയും മോളും ബെസ്ററ് ഫ്രണ്ട്സിനെപ്പോലെ ആണെങ്കിലും മകൾ ഒരു നിമിഷം പോലും വിഷമിച്ചിരിക്കുന്നത് കാണാനുള്ള മനക്കട്ടിയൊന്നും ആ പാവത്തിനില്ല. അത് തുഷാരയ്ക്കും നന്നായറിയാം. കോളേജിൽ ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച ശേഷം തുഷാര തന്റെ മുറിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *