അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

ലെച്ചുവിന്റെ കളി കണ്ടാൽ തോന്നും തുഷാരയെ ഞാൻ കെട്ടിക്കൊണ്ട് വന്നതാണെന്ന്. വീട് മുഴുവൻ തുഷാരയെയും കൂട്ടി ഓരോന്നും  കാണിച്ചുകൊടുക്കുന്ന തിരക്കിലാണ് ലെച്ചു. വീടിനകത്തെ കാഴ്ചകളേക്കാൾ തൊടിയിലെ കാഴ്ചകളാണ് തുഷാരയ്ക്ക് ഇഷ്ടപെട്ടത്. അവൾ ലെച്ചുവിനെയുംകൂട്ടി പുറത്തേക്കിറങ്ങി. ലെച്ചുവിനെ കിട്ടിയതിൽ പിന്നെ പെണ്ണ് നമ്മളെയൊന്നും മൈന്റാക്കുന്നില്ലല്ലോ. ഇടയ്ക്ക് അവളുടെ കള്ളനോട്ടം കാണാൻ നല്ല രസമായിരുന്നു. ഞാൻ വല്യ ഡിമാന്ഡാക്കുന്നത്കൊണ്ട് പെണ്ണ് മനഃപൂർവം എന്നെ ഒഴിവാക്കുന്നതാണോ…. ഉമ്മറത്തിരിക്കുമ്പോൾ എന്റെ മുന്നിലൂടെ രണ്ടുപേരും ഇറങ്ങിപോയെങ്കിലും രണ്ടാളും ഒന്ന് നോക്കിയതുപോലുമില്ല. ആ പോക്ക് കണ്ടാൽ അറിയാം കുളത്തിലേക്കാണെന്ന്. കൈയ്യിൽ ഒരു തോർത്തുമുണ്ടല്ലോ. ഇനി കുളിക്കാൻ ആയിരിക്കുമോ… ദൈവമേ ഒരു കുളിസീൻ മിസ്സാവുമോ.. മുറ്റത്തിന് വെളിയിലേക്ക് കടക്കുമ്പോൾ ലെച്ചു തിരിഞ്ഞുനിന്ന് എന്നെ മാടിവിളിച്ചു..

: വാടാ… ഒന്ന് നടന്നിട്ട് വരാം

: നിനക്ക് പുതിയ കൂട്ട് കിട്ടിയില്ലേ, ഇനി നമ്മളെയൊക്കെ വേണോ…

: എന്ന നീ വരണ്ട…

 

ഇതും പറഞ്ഞ് ലെച്ചു തുഷാരയെയും കൂട്ടി നടന്നു. തെണ്ടി… ഒന്ന് നിർബന്ധിക്കെടി ചേച്ചിപ്പെണ്ണേ… അവർ കൺവെട്ടത്തുനിന്ന് മായുന്നത് വരെ ഞാൻ അവിടെത്തന്നെ ഇരുന്നു. ഛേ ..പോയാമതിയായിരുന്നു. തുഷാരയെ ഒറ്റയ്ക്ക് കിട്ടുന്ന അവസരമായിരുന്നു. ഇവിടാവുമ്പോ കോളേജിലെ പിള്ളേര് ആരുമില്ല. ദൈര്യമായിട്ട് പ്രേമിക്കാമായിരുന്നു. അല്ല, എന്താ ഈ പറയുന്നേ..പ്രേമിക്കാമെന്നോ.. ആ പെണ്ണ് ഇങ്ങോട്ട് വന്ന് കെഞ്ചി പറഞ്ഞപ്പോ നിന്റെ വായിൽ എന്താ പാഴായിരുന്നോ.. അല്ലേലും പോയ ബുദ്ധി ആനപിടിച്ചാലും വരില്ലല്ലോ.

: എന്താ ശ്രീകുട്ടാ ആലോചിക്കുന്നേ… ( ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോ പെട്ടെന്ന് അമ്മയുടെ സൗണ്ട് കേട്ടതും ഞാനൊന്ന് ഞെട്ടി)

: ഹേയ്.. ഒന്നുമില്ല

: എന്ന എന്റെ മോൻ ഇതൊന്ന് ലെച്ചുവിന് കൊടുത്തിട്ട് വാ.. എണ്ണയാ, അവൾ എടുക്കാൻ വിട്ടുപോയി

: എണ്ണയൊക്കെ തേച്ച് അവൾക്ക് ബാത്റൂമീന്ന് കുളിച്ചാൽ പോരെ, എന്തിനാ കുളത്തിലേക്ക് പോയേ.. ആരെങ്കിലും കാണില്ലേ

: അവിടെ ആര് കാണാനാ. അതിന് തല കുളിക്കുന്നത് ആരെങ്കിലും കണ്ടാൽത്തന്നെ എന്താ. അവൾ ഇടക്കൊക്കെ പോകാറുണ്ടല്ലോ

: എനിക്കെങ്ങും വയ്യ, അമ്മ പോയാ മതി  ( നിർബന്ധിക്ക് , നിർബന്ധിക്ക്…. എന്നാലും എന്ത് സാധനാ ഞാനല്ലേ, പോണംന്നും ഉണ്ട് എന്ന അഭിമാൻ സമ്മതിക്കുന്നും ഇല്ല…)

Leave a Reply

Your email address will not be published. Required fields are marked *