അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

സന്തോഷവും വിശ്വാസവും എത്രയായിരിക്കുമെന്ന് അളന്നുതിട്ടപ്പെടുത്താൻ പറ്റില്ല. ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും ഞാൻ കാരണം ഒരാൾ ചിരിക്കുന്നുണ്ടെങ്കിൽ അതല്ലേ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. നാളെ എന്താവുമെന്ന് കണ്ടുതന്നെ അറിയണം. പുള്ളി സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ല. രാത്രി കിച്ചാപ്പിയോട് സംസാരിച്ചിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു വിഷയം. ഒന്നും നടന്നില്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ നടത്താമെന്ന് കിച്ചാപ്പി പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അങ്ങനെ കണ്ട രാഷ്ട്രീയക്കാരുടെ ചട്ടുകമാവാൻ എന്റെ പെണ്ണിനേയും കുടുംബത്തേയും ഞാൻ വിട്ടുകൊടുക്കില്ല. കാലത്ത് ഒൻപതുമണിയോടുകൂടി ഇറങ്ങാമെന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. വഴിനീളെ മനസ് അസ്വസ്ഥമായിരുന്നു. വീട്ടിൽ എത്തിയ എന്നോട് അമ്മ കാര്യങ്ങൾ തിരക്കിയപ്പോൾ തുഷാരയുടെ അച്ഛന്റെ നിലപാട് തുറന്നുപറയേണ്ടിവന്നു. അമ്മ ഒട്ടും വിഷമിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ സമാധാനിപ്പിക്കാൻ ആയിരിക്കണം അമ്മ ഉറപ്പിച്ചു പറഞ്ഞു, എല്ലാം ഭംഗിയായി നടക്കുമെന്ന്. രാത്രി കിടക്കാൻ നേരം തുഷാരയുടെ ഫോണെത്തി.

: ഏട്ടാ കിടന്നോ..

: കിടന്നു, പക്ഷെ ഉറക്കം വന്നില്ല…

: അതെന്താ… ഇന്ന് പരിപാടിയൊന്നും ഉണ്ടായില്ലേ, ശനിയാഴ്ചയല്ലേ

: സാധനം ഉണ്ടായിരുന്നു, ഞൻ കഴിച്ചില്ല

: അതെന്തേ… ടെൻഷനിൽ ആണോ

: ഹേയ്… നാളെ നിന്റെ വീട്ടിൽ വരാനുള്ളതല്ലേ. അടിച്ചാൽ ശരിയാവില്ല. രാവിലെ കണ്ണൊക്കെ ഒരുമാതിരി ആയിരിക്കും. ഞാൻ ആദ്യമായിട്ട് തുഷാരയുടെ അച്ഛനെ കാണാൻ വരുന്നതല്ലേ, നല്ല മനസോടെ, നല്ല ശരീരത്തോടെ തന്നെ ആയിക്കോട്ടേന്ന് കരുതി

: അങ്ങനൊക്കെ ഉണ്ടോ…

: ഉം….പിന്നെ വേറെന്താ…( എന്റെ വാക്കുകളിൽ സന്തോഷമില്ലാത്തതുകൊണ്ടാവും അവൾ കൃത്യമായി അതുതന്നെ ചോദിച്ചു)

: എന്നെ സമാധാനിപ്പിച്ച ആളാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ.. എല്ലാം ശരിയാവും ഏട്ടാ. നമ്മുടെ ഇഷ്ടം സത്യമാണ്, അത് ആർക്കും തകർക്കാൻ പറ്റില്ല. തുഷാര ഏട്ടനുള്ളതാ. ഞാൻ വേറൊരാൾക്ക് കഴുത്തുനീട്ടി കൊടുക്കില്ല,… മതി ഇനി മനസ് തുറന്ന് ചിരിച്ചേ

: ഉമ്മ…. സത്യം പറഞ്ഞാൽ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു, നീ ഇങ്ങനെ കട്ടയ്ക്ക് കൂടെ നിൽക്കുമ്പോൾ ഞാൻ എന്തിനാടി വിഷമിച്ചിരിക്കുന്നേ അല്ലേ..

: അല്ലപിന്നെ… അതേ, ഒന്നും നടന്നില്ലെങ്കിൽ എന്റെ കയ്യിൽ ഒരു അവസാന അടവുണ്ട്..

: എന്തുവാടി..ആത്മഹത്യാ ഭീഷണിയാണോ…

: ഛേ… ചീപ്പ് പരിപാടി. ഇത് അതൊന്നും അല്ല, അച്ഛന്റെ വീക്നെസ്സിൽ കയറിപിടിക്കാം.

: അതെന്തുവാ…

: അച്ഛന്റെ ഭൂലോക രംഭയില്ലേ, മൈ ബെസ്റ്റി ഇന്ദിരക്കുട്ടി. അമ്മയെ സമരത്തിനിറക്കാം, ഒരാഴ്ച പട്ടിണിക്കിട്ടാൽ അച്ഛൻ താനെ വന്നോളും ഏട്ടനെ കാണാൻ

: അയ്യേ.. പട്ടിണിക്കിടാനോ, പാവം. അങ്ങേരുടെ കാശിന് ഫുഡും ഉണ്ടാക്കിയിട്ട് പട്ടിണിക്കിടാനോ

: എന്റെ മണ്ണുണ്ണീ… ആ പട്ടിണിയല്ല, മറ്റേത് മറ്റേത്…

: നീ എന്തുവാ ഈ പറയുന്നേ

: ഓഹ്.. ഒന്നും അറിയാത്ത പോലെ, എന്റെ ഏട്ടാ വരിക്കച്ചക്കയുടെ ചുള..

: ഓഹ് അത്… കാഞ്ഞ ബുദ്ധിയാണല്ലോ. ഇതാണ് അച്ഛന്റെ വീക്നെസ് എന്ന് നിനക്കെങ്ങനെ അറിയാം.

: അത് അമ്മയെ കണ്ടാൽ അറിയില്ലേ.. ഇപ്പോഴും മധുര പതിനേഴെന്നാ രണ്ടാളുടെയും വിചാരം. അവര് പ്രേമിച്ചോട്ടേന്ന് വിചാരിച്ചിട്ടാ ഞാൻ കഴിച്ച ഉടനെ റൂമിലേക്ക് വരുന്നത്. ഏട്ടൻ വിചാരിക്കുന്നപോലൊന്നും അല്ല, ഭയങ്കര സ്നേഹമാണ് രണ്ടാൾക്കും.

: നീ കൊള്ളാലോ കട്ടുറുമ്പേ.. ഇനി നീ ഒളിഞ്ഞുനോക്കാനെങ്ങാനും പോയിട്ടുണ്ടോ

: അയ്യേ… ഞാൻ ഇടക്ക് താഴെ പോകുമ്പോ കാണും, അമ്മ അച്ഛന്റെ മടിയിലൊക്കെ കിടക്കുന്നുണ്ടാവും, എന്നെ കണ്ടാൽ അപ്പൊ എഴുന്നേറ്റ് മാറിയിരിക്കും. പിന്നെ ഒരു കാര്യം അറിയോ..അമ്മയ്ക്ക് ഒരുപാട് നൈറ്റ് ഡ്രെസ്സൊക്കെ ഉണ്ട്. ഒരു ദിവസം ഞാൻ ഷെൽഫിൽ കണ്ടതാ.

Leave a Reply

Your email address will not be published. Required fields are marked *