മുന്നിൽ കാണുന്ന വിസ്മയകാഴ്ചയേക്കാൾ മനസ് നിറച്ചത് അവളുടെ പാൽപുഞ്ചിരി തൂകിയ മുഖമാണ്.
: ഏട്ടാ…
: ഉം….
: മ്ച്….. (മുതുക് രണ്ടും കുലുക്കികൊണ്ട് ചുണ്ടിൽ ചായഗ്ലാസും കണ്ണുകൾ എന്റെ മുഖത്തേക്കും നോക്കികൊണ്ട് അവൾ നിന്നു)
: പറയെടി കാന്താരി…
: ഏട്ടൻ എന്താ ആലോചിക്കുന്നേ..
: വൈകിപ്പോയല്ലോ പെണ്ണേ നിന്റെ മൊഞ്ച് കാണാൻ..
: കളിയാക്കല്ലേ… അത്രയ്ക്ക് മൊഞ്ചത്തിയാണോ
: പിന്നല്ലാതെ… എന്റെ മനസ്സിൽ ഏറ്റവും സുന്ദരിയായ പെണ്ണ് എന്റെ പെണ്ണാണ്.
: അപ്പൊ മീരയോ…
: അവളുടെ അമ്മേടെ…..
: പറഞ്ഞോ പറഞ്ഞോ…
: വേണ്ട…
: ഇനി ഏട്ടൻ അവരെ തെറിയൊന്നും പറയണ്ട. ആ ഏച്ചി കാരണം അല്ലെ എനിക്ക് ഈ മൊതലിനെ കിട്ടിയത്
: ശരിയാ അല്ലെ… എന്നാലും അവളെന്നോട് പറഞ്ഞ ഡയലോഗ് ഓർക്കുമ്പോ എനിക്ക് തരിച്ചു കേറും.
: ആഹ്… ഇപ്പോഴാ ഓർത്തത്. ഏട്ടനോട് ആ ഏച്ചി പറഞ്ഞതൊക്കെ ഫോണിൽ ഇല്ലേ. അതൊന്ന് എനിക്ക് അയച്ചുതരോ..
: അതെന്തിനാ…
: അമ്മയ്ക്ക് കേൾപ്പിച്ചുകൊടുക്കാനാ… അന്നേ ചോദിച്ചതാ. പക്ഷെ നമ്മൾ ഇപ്പോഴല്ലേ അടുത്തത്.
: നിന്നോട് ലെച്ചുവാണോ ഈ കാര്യം പറഞ്ഞത്…
: റെക്കോർഡ് ഉള്ളത് ലെച്ചു ചേച്ചിയാ പറഞ്ഞത്..
: നീ അത് അമ്മയ്ക്കൊന്നും കേൾപ്പിച്ചു കൊടുക്കല്ലേ… അതിൽ നല്ല തെറിയൊക്കെ ഉണ്ട്
: അതൊക്കെ ഇന്ദിരാമ്മ ചിരിച്ചോണ്ട് കേൾക്കും… ഏട്ടന് അറിയാഞ്ഞിട്ടാ അമ്മയെ. എന്റെ ബെസ്ററ് ഫ്രണ്ടാ.. മൈ ക്രൈം പാർട്ണർ.
: ഉം….എന്ന വിട്ടാലോ.. ഇനി നേരെ മല കയറി വേറൊരുവഴിക്ക് കോളേജിലേക്ക് പോകാം.
: ഡെയിലി ഇതുപോലെ കറങ്ങിയാലോ… ഇനിയിപ്പോ പഠിച്ചിട്ട് എന്താക്കാനാ. പരീക്ഷയ്ക്ക് ഉള്ളതൊക്കെ ആയി
: ഡീ… അടി കിട്ടുമേ. നന്നായി പഠിച്ച് എഞ്ചിനീയർ ആയിട്ട് എന്റെ വീട്ടിലേക്ക് കയറിയാ മതി…
: അയ്യോ… നല്ല ആളോടാണല്ലോ പറഞ്ഞത്. എല്ലാം മായിച്ചേക്ക്.. നമുക്ക് ലീവുള്ള ദിവസം കറങ്ങാം
കാടും മലയും താണ്ടി പ്രകൃതി രമണീയതയിൽ നിന്നും നഗര വീഥികളിലേക്ക് വണ്ടി പാഞ്ഞു. ബേങ്കിൽ ചെന്ന് ബാഗുമായി പുറത്തിറങ്ങുമ്പോഴേക്കും കോളേജ് വിട്ട് കുട്ടികൾ പുറത്തേക്ക് വരുന്നതേ ഉള്ളു. ഡ്യൂട്ടി കഴിഞ്ഞ് ലെച്ചുവും ഞങ്ങളുടെ കൂടെ കൂടി. കൂൾബാറിലേക്ക് കയറുന്നത് നീതുവും ടീമും കണ്ടെന്ന്