അരളിപ്പൂന്തേൻ 5
Aralippoonthen Part 5 | Author : Wanderlust | Previous Part
വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.
: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.
: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..
ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…
……..(തുടർന്ന് വായിക്കുക)……..
തുഷാരയെ യാത്രയാക്കി ലെച്ചുവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. വണ്ടിയുടെ പുറകെ എന്നെയും കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾ പതിവിലും മുറുക്കിയാണ് പിടിച്ചിരിക്കുന്നത്. താടി തോളിൽ ചേർത്തുവച്ച് മുടിയിഴകളെ കാറ്റിൽ പറക്കാൻ തുറന്നുവിട്ടുകൊണ്ട് ഒന്നും മിണ്ടാതെയിരിക്കുന്ന അവളുടെ കണ്ണുകൾ വിടർന്നിനിരിക്കുന്നത് കണ്ണാടിയിലൂടെ കാണാം. ആയിരം ചോദ്യങ്ങൾ മനസിലുണ്ടെങ്കിലും ഒന്നും ചോദിക്കാതെ അവളെയുംകൊണ്ട് വീട്ടിലെത്തി.
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയും ലെച്ചുവുമാണെന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. കഴിച്ചുകഴിഞ്ഞ് കിടക്കാൻ നേരം ലെച്ചു ഓടിവന്ന് കെട്ടിപ്പിടിച്ച് കിടക്കയിലേക്ക് മറിഞ്ഞു. മുഖത്ത് തുരുതുരാ മുത്തം വയ്ക്കുന്ന അവളെ കാണുമ്പോൾ എന്തോ യുദ്ധം ജയിച്ച പ്രതീതിയാണ്.
: ഈ ഒരു ദിവസത്തിനുവേണ്ടിയല്ലേ മോനേ ഇത്രയും നാൾ കാത്തിരുന്നത്…
: നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിന്നെയാണ് പ്രേമിക്കുന്നതെന്ന്…
: എന്തിനാടാ ചക്കരേ പ്രേമിക്കുന്നേ… നീ എന്നും എന്റെയല്ലേ..
: പോടി… എനിക്ക് നിന്നെ ഇഷമൊന്നുമല്ല… എനിക്കെന്റെ തുഷാര മതി.
: ഉവ്വ ഉവ്വ… എന്നിട്ടല്ലേ പെണ്ണിനെ ഇത്രയുംകാലം പുറകെ നടത്തിച്ചത്.
: അതൊക്കെ വിട്… നീയെന്താ നേരത്തെ അവളോട് പറഞ്ഞത്… എനിക്കങ്ങോട്ട് മനസിലായില്ല
: എന്ത് പറഞ്ഞെന്ന്….
: ഡീ….ചുമ്മാ കളിക്കല്ലേ, നിന്റെ മാനം കാത്തെന്നോ… അനിയന്റെ ജീവിതമോ..രണ്ടുംകൂടി ഞാൻ അറിയാതെ എന്താ ഒപ്പിച്ചത്..
: അത് ഞാൻ ചുമ്മാ പറഞ്ഞതാ..
: ലച്ചൂ… ഇപ്പൊ ഞാൻ പുറത്തും നിങ്ങൾ രണ്ടാളും അകത്തും അല്ലേ…ഒന്ന് പറയെടോ..
: നീ എന്നോട് എന്തെങ്കിലും ഒളിച്ചിട്ടുണ്ടോ… അത് ആദ്യം പറ.