അരളി പൂവ് 4 [ആദി 007]

Posted by

വീട്ടിൽ ഇപ്പോൾ താമസിക്കാൻ ദേവ നാരായണനെ കൂടാതെ ദേവസ്സി ചേട്ടൻ മാത്രേ ഉള്ളു.പുള്ളിയാണ് അവിടുത്തെ ഓൾ ഇൻ ഓൾ.

നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ലാൻ ഫോൺ ശബ്‌ദം.

ഉറങ്ങാൻ കിടന്ന ദേവസ്സി ചേട്ടൻ മന്ദം മന്ദം നടന്നു ഫോണിന്റെ അടുത്തേക്ക്.

“ഇനി ഇതിപ്പോ ആരാ എന്റെ കർത്താവെ..?”
മനസില്ല മനസോടെ അയാൾ റിസീവർ ചെവിയിൽ തിരുകി .

“ഹലോ …”

“ദേവസ്സി ചേട്ടാ ഇത് ഞാനാ സേതു”

“ആഹാ സേതു സാറാണോ.
എന്താ സാറെ ഈ നേരത്ത്..?”

“ദേവൻ വന്നോ ദേവസ്സി ചേട്ടാ.?”

“എന്റെ പൊന്നു സാറെ.ഇതും ചേർത്ത് ദേവൻ കുഞ്ഞിനെ തിരക്കിട്ടുള്ള എട്ടാമത്തെ ഫോൺ കോളാ അറിയോ.
എന്റെ പൊന്നു സാറെ ഒരു പിടിയും ഇല്ല”

“അവൻ വന്നെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറയണം കേട്ടോ”

“എന്റെ സാറെ സിനിമേലൊക്കെ കാണുന്ന പോലെ മൊബൈൽ വെച്ച് കണ്ടു പിടിച്ചൂടേ.ഈ നട്ട പാതിരക്കു ഈ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നേ എന്തിനാ.ഇത്രെയും വല്യ പോലീസുകാരോടൊക്കെ ഞാൻ പറഞ്ഞു തരണോ”

“ആഹാ കൊള്ളാല്ലോ ക്ഷമിക്കന്റെ ദേവസ്സിച്ചേട്ടാ .അപ്പൊ ഗുഡ്നൈറ്റ്‌”

“മം ഗുഡ്‌നൈറ്റ്”

“എന്നാലും ഇവൻ ഇത് എങ്ങോട്ട് മുങ്ങി.
ഹം ആരെങ്കിലും ഒത്തുകിട്ടികാണും”
(ഫോൺ കട്ടാക്കിയ ശേഷം ഒന്ന് ആലോചിച്ചു)

അടുത്ത ദിവസം കോളിംഗ് ബെൽ കേട്ടു വാതിൽ തുറന്ന ദേവസ്സി ചേട്ടൻ കണികണ്ടത് നാസർ മുതലാളിയെ ആണ്.പുള്ളിയുടെ ഒപ്പം മൂന്നാല് ഭീമന്മാരും ഉണ്ടായിരുന്നു.കണ്ടാൽ അറിയാം കൂപ്പിലെ പണിക്കാരാണ്.മുഴുത്ത കുറെ പാണ്ടി കൂട്ടങ്ങൾ.നാസർ നല്ല കലിപ്പിൽ തന്നെ ദേവനെ അന്വേഷിച്ചിട്ടുള്ള വരവാണ്.

“എടൊ മൂപ്പിന്നെ.അഹ് കഴുവേറീടെ മോൻ എവിടെ…?”
(ഉറച്ച ശബ്ദത്തിൽ നാസ്സർ മുതലാളി കലി തുള്ളി)

“സാർ ഇവിടെ ഇല്ല”
ശബ്‌ദം താഴ്ത്തി ദേവസ്സി ചേട്ടന്റെ മറുപടി എത്തി
“രണ്ട് ദിവസം ആയിട്ട് ഇങ്ങോട്ട് വന്നിട്ടില്ല.”

“ഓൻ എന്റെ കൈ കൊണ്ടേ തീരു.ഇങ്ങനുള്ള ഒരുപാട് എണ്ണത്തിനെ തീർത്തതാ.ഈ 45 ആം വയസ്സിലും ചങ്കുറപ്പിന് ഒരു കുറവും മുഹമ്മദ്‌ നാസറിന് വന്നിട്ടില്ല.പറഞ്ഞേര് ഓനോട്”

 

Leave a Reply

Your email address will not be published. Required fields are marked *