“അവറ്റകൾ അതിനു നിന്റെ ഫാൻസ് അല്ലെ”
“അയ്യോ ഈ ഫാന്സുകാരെ കൊണ്ട് തോറ്റു”
“ഉവ്വ ഉവ്വ.രാവിലെ നീ ഇല്ലാത്തോണ്ട് പലരുടെയും മുഖത്തെ നിരാശ കാണണമായിരുന്നു.എന്റെ ഈശോയെ”
“പൊടി പട്ടി”
(ചിരിച്ചു കൊണ്ട്)
നിര്മലയും ഒപ്പം ചിരിച്ചു
“ഡി പോത്തേ പോയ കാര്യം എന്തായി അത് പറ.”
“ഹം .ഇന്റർവ്യൂ ഈസി ആരുന്നു ജോലി കിട്ടാൻ ചാൻസ് ഉണ്ട് .സാലറി പാക്കേജിന്റെ കാര്യവും പോയി വരുന്ന കാര്യവും ഒക്കെ ചോദിച്ചു”
“എങ്കിൽ പിടി മോളെ കൺഗ്രാറ്സ്.ജോലി കിട്ടി ഉറപ്പാ”
“ഈശ്വര കിട്ടിയാൽ മതിയാരുന്നു.”
“പിന്നെ നമ്മുടെ ഗന്ധർവ്വനെ കണ്ടോ..?”
“ഞാൻ ഒരു ഗന്ധർവനേയും കണ്ടില്ല.ജിഎം ഉണ്ടാരുന്നു ഒരു തോമസ് ഫിലിപ്പ് പുള്ളിയും പിന്നെ ഒരു ലേഡി സ്റ്റാഫും കൂടിയ ഇന്റർവ്യൂ ചെയ്തെ.അഹ് ലേഡിക്ക് എന്റെ അനിയത്തീടെ പ്രായമേ കാണു.ഇപ്പോഴത്തെ പെൺപിള്ളാരൊക്കെ നല്ല കട്ട സ്മാർട്ട് ആണ്.ജീൻസ് ഒക്കെ സ്റ്റൈൽ പെൺകൊച്ചു.”
“അങ്ങന പെൺപിള്ളാര് .അല്ലാതെ നിന്നെ പോലെ സാരീ പുതച്ചു കാറ്റു പോലും കേറാതെ പൊത്തിയും പിടിച്ചു നടക്കുവല്ല ”
“ഓ പിന്നെ ഞാനങ്ങു സഹിച്ചു.മോള് പോയെ പോയെ ശെരി ഞാൻ വെക്കുവാ”
“വോ തമ്പ്രാട്ടി”
“ഓ പിന്നെ ഇനി ജീൻസും ടോപ്പും കേറ്റാത്ത പാടെ ഉള്ളു”
(ഫോൺ വെച്ച ശേഷം അർച്ചന ഒന്ന് പിറുപിറുത്തു).
രാത്രി ഏറെ വൈകിയിരുന്നു.ദേവ നാരായണന്റെ ബംഗ്ലാവ്.ലൈറ്റുകളുടെ വർണ ശോഭയിൽ ആ ബംഗ്ലാവ് മനോഹരമായിരിക്കുന്നു.മറ്റു വീടുകളോ ഒന്നും തന്നെ സമീപം ഇല്ല.വിശാലമായ മുറ്റം.മുറ്റം നിറയെ പച്ച പുല്ലുകൾ നട്ടു വളർത്തിയിരിക്കുന്നു .കൂടാതെ മനോഹരമായ പൂന്തോട്ടവും.അതിരു ഭേദിക്കാൻ വലിയ മതിൽ ഭിത്തി ഒപ്പം ഒരു ഭീമൻ ഇരുമ്പു ഗേറ്റും.മുറ്റത്തിന്റെ ഒരു വശത്തു ഒരു ഔട്ട് ഹൌസ് .പുറം പണിക്കു വരുന്ന ജോലിക്കാർ സാധാരണ അവിടെയാണ് താങ്ങാറ്.അതിനു ചേർന്നു ഒരു പട്ടി കൂട്.കൂട്ടിൽ ആണേൽ മല്ലന്മാരെ പോലെ രണ്ടു ബുൾ ഡോഗുകൾ.ഷെഡിനകത്തു മൂന്ന് വാഹനങ്ങൾ.