അരളി പൂവ് 4 [ആദി 007]

Posted by

അരളി പൂവ്  4

Arali Poovu Part 4 | Author : Aadhi | Previous Part

പ്രിയ വായനക്കാരെ,
ഓരോ ഭാഗവും പോസ്റ്റ്‌ ചെയ്യാൻ താമസമുണ്ടന്നു പലരും പറയുന്നുണ്ടായിരുന്നു.അതിനു പ്രധാന കാരണം ജോലി തിരക്കുകളാണ് പിന്നെ എഴുതാനും ഭയങ്കര മടിയാണ്😁ചുരുക്കത്തിൽ പറഞ്ഞാൽ സമയവും എഴുതാനുള്ള മൂടും മടിയില്ലായിമയും ചേരുംപടി ചേരുമ്പോൾ മാത്രമേ എഴുത്തു നടക്കുന്നുള്ളൂ.

കണ്ടിന്യൂറ്റി പോയാൽ വായന ബോറാകുമെന്നു അറിയാം.എങ്കിലും എനിക്ക് വേണ്ടാ പ്രോത്സാഹനം നൽകുന്നവർക്ക് മനസ്സ് നിറഞ്ഞ നന്ദിയുണ്ട്.

സ്നേഹപൂർവ്വം ആദി ❤️

 

ഒരു വാരാന്ത്യം കൂടി കടന്നു പോയി.പതിവിലും നേരത്തെ തന്നെ അർച്ചന ഉണർന്നു.നിർമല പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ കൂടി അവൾക്കു ഒരു ജോലി അത്യാവിശ്യമായിരുന്നു.

പതിവുപോലെ രാവിലത്തെ ജോലികൾ തീർത്ത കിച്ചുവിനെ സ്കൂളിൽ പോകാൻ തയ്യാറാക്കി മാമിയെ ഏല്പിച്ചു.ഇരുവരോടും യാത്ര പറഞ്ഞു നേരെ ഇന്റർവ്യൂന് പോയി.നിര്മലയെ പോലും അന്ന് അവൾ കാത്തു നിന്നില്ല.

കൃത്യസമയത്തു തന്നെ അർച്ചന അവിടെ എത്തി ചേർന്നു.വലിയ ഒരു ബിൽഡിംഗ്‌ അതിന്റെ നാലാമത്തെ ഫ്ളോറിലാണ് ടെക്നോ സൊല്യൂഷൻസ് എന്ന ഐടി കമ്പനി പ്രവർത്തിക്കുന്നത്.

ചെന്നപാടെ തന്റെ പേര് രജിസ്റ്റർ ചെയ്തു അടുത്തുള്ള കസേരയിൽ അർച്ചന ഇരിപ്പായി

“ഈശ്വരാ ജോലി കിട്ടുമോ..?
ഒരു ഉത്സവത്തിനുള്ള ആളുകൾ ഉണ്ടല്ലോ ഇവിടെ .”
ചുറ്റുപാടും ഒന്ന് നോക്കിയ ശേഷം അവൾ സ്വയം പിറുപിറുത്തു

അതങ്ങന്നല്ലേ വരു.തൊഴിൽ ഇല്ലായിമ ഒരു വലിയ പ്രശ്നം തന്നെയാണ്.അനേകം ആളുകൾ ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവിടെ വന്നിരുന്നു .

അർച്ചന വാച്ചിൽ ഒന്ന് നോക്കി സമയം 9:30 കഴിഞ്ഞു

“ഹം ഇനിയും ഉണ്ട് സമയം 10 മണി മുതലാണ് ഇന്റർവ്യൂ”
സ്വയം പറഞ്ഞു ആശ്വസിച്ചു

ഇന്റർവ്യൂ ക്യാമ്പിന്റെ ഉള്ളിൽ .

“എന്ത് പണിയാണ് ഇവൻ കാണിക്കുന്നത്”
അല്പം അരിശത്തോടെ തോമസ് ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ട്

“എന്താ സർ പുള്ളിയെ കിട്ടിയില്ലേ ലൈനിൽ..?”
ആകാംഷയോടെ മറിയം തോമസിനോട് ചോദിച്ചു

“എവിടെ കിട്ടാനാ ഫോൺ സ്വിച്ച് ഓഫ്‌ അല്ലെ”

“ശെടാ വീട്ടിൽ വിളിച്ചോ..? ”

“ഒരു ഗുണവും ഇല്ല.ദേവസ്സിചായാന് പോലും ഒരു അറിവും ഇല്ല.”

“സർ കൊക്കിനോട് ഒന്ന് ചോദിച്ചേ.ചിലപ്പോൾ അവനറിയാരിക്കും”

“മം”
തോമസ് ഉടനെ ലാൻ ലൈനിൽ തൊട്ടടുത്ത ക്യാബിനിൽ ഉള്ള അജോയെ വിളിച്ചു

“ഹലോ സർ”

“ടാ കൊക്കെ ദേവൻ എവിടേലും പോകുന്നകാര്യം നിന്നോട് പറഞ്ഞോ..?”

Leave a Reply

Your email address will not be published. Required fields are marked *