അപ്പു
Appu | Author : Vimathan
” അപ്പു ….”
—————————————————
എല്ലാവർക്കും നമസ്കാരം ഞാൻ വിമതൻ.
“രാധാമാധവം”, ” പാലാന്റിയുടെ പാലിന്റെ രുചി”
എന്നി രണ്ട് കഥകൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട്. രണ്ടു കഥകൾക്കും മികച്ച പ്രതികരണം ആയിരുന്നു എങ്കിലും കഥ തീർക്കാൻ പറ്റിയില്ല. “പാലാന്റിയുടെ പാലിന്റെ രുചി ” നാലാം ഭാഗത്തിൽ നിന്നു പോയി. തിരക്കുകളിൽ ആയിപോയത് കൊണ്ടാണ് കഥകൾ പൂർത്തിയാക്കുവാൻ കഴിയാതെ പോയത്.
പക്ഷെ ഈ കഥ മുഴുവനാക്കും എന്ന് ഞാൻ ഉറപ്പ് തരുന്നു. കാരണം ഇത് മുഴുവൻ എഴുതി തീർന്നതിന് ശേഷമാണ് കഥ പോസ്റ്റ് ചൈയ്യുന്നത്.
വിമതന്റെ മൂന്നാമത്തെ കഥ…..
“അപ്പു……….”
—————————————————————
“ചായ…. ചായ…. സമൂസ…..
ബഹളം കേട്ടാണ് അപ്പു ഉണർന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരിക്കുന്നു.
ഏത് സ്റ്റേഷൻ? അവൻ കണ്ണുകൾ കൊണ്ട് പരതി.
ഷോർണ്ണൂർ.
കേരളത്തിൽ കയറി. അവൻ മൊബൈൽ എടുത്ത് സമയം നോക്കി 1.30 (രാത്രി) ജയന്തിജനതയിലെ മുംബൈയിൽ നിന്നുള്ള സ്ലീപ്പർ ക്ലാസ്സ് യാത്രക്കാരനാണ് അപ്പു.
അവൻ പതിയെ എഴുനേറ്റു. ഇവിടെ ട്രെയിൻ കുറച്ചു നേരം നിർത്തിയിടും എന്ന് തോന്നുന്നു. വാഷ്ബേസിനിൽ ചെന്ന് മുഖം കഴുകി പുറത്തേക്കിറങ്ങി.
ഒന്ന് മൂരി നിവർന്ന് പ്ലാറ്റ്ഫോമിൽ നിന്നു.
“ചായ..ചായ… ചായ”
ഒരു ചായക്കാരൻ വലിയ പാത്രവും പിടിച്ചു കൊണ്ട് അത് വഴി വന്നു.
” ഭയ്യാ ഏക് ചാ ദേദോ…. ”
അവൻ പറഞ്ഞു.
ചായ കച്ചവടക്കാരൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അപ്പോഴാണ് അപ്പുവിന് അബദ്ധം മനസിലായത്. മുംബൈ അല്ല……. കേരളം ആണ്.
” ഒരു ചായ താ ചേട്ടാ… ”
അവൻ തിരുത്തി.
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ചായ ഒഴിച്ചു നൽകി.
അവധിക്കാലത്തു മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിലാണ് അവൻ. പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള അവധി. വയസ് 18 ആയെങ്കിലും അതിനൊത്ത ശാരീരിക വളർച്ചയൊന്നും അവനില്ല. മെല്ലിച്ച ശരീരം. പക്ഷെ കാണാൻ സുന്ദരൻ ആണ്. അത്യാവശ്യം വെളുപ്പ് നിറവും.
പരീക്ഷ കഴിഞ്ഞു രണ്ട് മൂന്ന് മാസം ഫ്രണ്ട്‌സ്നൊത്തു മുംബൈയിൽ കറങ്ങി നടക്കാൻ ആരുന്നു അവനിഷ്ടം. പക്ഷെ അമ്മ സമ്മതിച്ചില്ല. നാട്ടിൽ പോയി നിൽക്കാൻ നിർബന്ധം പിടിച്ചു.
അമ്മമ്മ നാട്ടിൽ ഒറ്റക്കാണ്.
“എല്ലാ അവധിക്കും എല്ലാവരും കൂടി നാട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഈ വർഷം എല്ലാവർക്കും കൂടി പോക്ക് നടക്കില്ല. അത് കൊണ്ട് നീ പോയി കുറച്ചു ദിവസം നിൽക്ക്……..”
എന്ന് അച്ഛനും അമ്മയും നിർബന്ധം പിടിച്ചിട്ടാണ് അപ്പു മനസ്സില്ലാ മനസ്സോടെ ട്രെയിൻ കേറിയത്. അതും ടിക്കറ്റ് കിട്ടിയത് ജയന്തിക്ക് സ്ലീപ്പറിൽ. അവനു തുടക്കത്തിലേ മടുത്തു. പക്ഷെ രണ്ട് സ്റ്റേഷൻ