അപൂർവ ജാതകം 1
Apoorva Kathakam Author : Mr. King Liar
“”മാന്യ വായനക്കാർക്ക് വന്ദനം “”
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
ഒരു പകൽ ഇല്ലിക്കൽ തറവാട്ടിനുള്ളിൽ നിന്നും മന്ത്രങ്ങളുടെയും മണിയുടെയും ശബ്ദം മുഴങ്ങി കൊണ്ടിരുന്നു. അതെ അവിടെ ഒരു വലിയ ഹോമം നടക്കുകയാണ്. പണ്ടേ ആ വീട്ടുകാർക്ക് ദൈവം ജാതകം അങ്ങനെ ഉള്ള കാര്യങ്ങളിൽ അമിത വിശ്വാസം ഉണ്ട്.
തറവാടിനുള്ളിലെ പ്രധാന മുറിയിൽ നിറയെ വിളക്കുകൾ കത്തിച്ചുവെച്ചിറുക്കിന്നു, പല നിറത്തിലുള്ള പൊടികളാൽ അവിടെ കളംവരിച്ചിരിക്കുന്നു.ആ അറയിൽ തറവാട്ടിലെ മക്കളൊഴികെ എല്ലാവരുമുണ്ട് അവർ ഹോമപിണ്ഡത്തിനു മുന്നിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
ഹോമപിണ്ഡനത്തിലേക്ക് താൻ ആവാഹിച്ച പ്രതിമ എറിഞ്ഞു കൊണ്ട് വാസുദേവൻ തിരുമേനി തുടർന്നു. കുറെ മന്ത്രങ്ങൾ ഉറവിട്ട ശേഷം അദ്ദേഹം ചുറ്റുമുള്ള എല്ലാവരോടുമായി പറഞ്ഞു.
“”ഈ ജാതകകാരന് വിവാഹം അത്ര എളുപ്പമല്ല “