“”””മോളെന്തെയാൻ പോവാ……?””””
രാവിലെ തന്നെ കുളിച്ചു വൃത്തിയായി അടുക്കളയിലേക്ക് ചെന്ന പ്രിയയോട് ഇന്ദുമതി ചോദിച്ചു.
“”””ചായയിടാൻ… “”””
പ്രിയ ചിരിയോടെ പറഞ്ഞ ശേഷം പാത്രം എടുത്തു കൈയിൽ പിടിച്ചു.
“”” മോള് അതൊക്കെയാവിടെ വെച്ചിട്ട് പോയികിടന്നോ…ചായയൊക്കെ ഞാനിട്ടോളം…”””””
ഇന്ദുമതി സ്നേഹത്തോടെ അവളോട് പറഞ്ഞു.
“”””വേണ്ട ചെറിയമ്മേ… ഞാനും കൂടാം… “””
“””എന്താ അവിടെയൊരു തർക്കം…?”””
അടുക്കളയിലേക്ക് വന്ന ഊർമിള അവരുടെ സംസാരം കേട്ട് ചിരിയോടെ ചോദിച്ചു.
“””ഞാൻ പറഞ്ഞു പ്രിയമോളോട് പോയി കിടന്നോളാൻ… പണിയൊക്കെ ഞങ്ങള് ചെയ്‌തോളമെന്ന്… “”””
“””അതെ… മോളീവെളുപ്പിന് തന്നെയെന്തിനാ എഴുന്നേറ്റ് പോന്നത്… പോയെ… പോയി കെടന്നോ….””””
ഇന്ദുമതി പറഞ്ഞതിനോട് ഊർമിളയും യോജിച്ചു… അവർ ഇരുവരും ചേർന്ന് പ്രിയയെ ഉന്തിതള്ളി തിരികെ മുറിയിലേക്ക് അയച്ചു…