“”””എന്ത് മിണ്ടാനാ ….. “””
അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു.
“””ന്നോട്….. ഒന്നും പറയാൻ ഇല്ലേ “””
പതിവ് പരിഭവത്തോടെ പ്രിയ ചോദിച്ചു.
“”””ഇല്ല “””
വിജയ് പ്രിയയെ നോക്കാതെ തന്നെ മറുപടി പറഞ്ഞു….
അത് കേട്ടതോടെ പ്രിയ വിഷമത്തോടെ നേരെ ഇരുന്നു വിൻഡോ ഗ്ലാസിൽ തലചാരി പുറത്തേക്ക് നോക്കി ഇരുന്നു…..
കുറച്ചു ആയിട്ടും പ്രതികരണം ഒന്നും ഇല്ലാത്തത് കാരണം വിജയ് ഇടതു കൈകൊണ്ടു പ്രിയയുടെ ഇടുപ്പിൽ തഴുകി അവളെ വിളിച്ചു…
“”””വാവച്ചി…. “””
പക്ഷെ അവൾ തിരിഞ്ഞു നോക്കിയും ഇല്ല വിളികേട്ടതും ഇല്ല.
“””വാവച്ചി ഏട്ടനോട് പിണങ്ങി ഇരിക്കുവാ…. “””
വിജയ് ഒരു ചിരിയോടെ അവളുടെ വലതു തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…. പക്ഷെ പ്രതികരണം ഒന്നുമില്ലാത്തതിനാൽ അവൻ കാർ സൈഡ് ആക്കി നിർത്തി….
“”””ശ്രീക്കുട്ടി… “””
വിജയെ കാർ ഓഫ് ചെയ്‌തു കൊണ്ട് വിളിച്ചു…
ബട്ട് നോ റെസ്പോൺസ്.
“”””വാവേ “”
അവൻ ബലമായി അവളെ തന്റെ നേരെ തിരിച്ചു കൊണ്ട് വിളിച്ചു….
അവന്റെ ശക്തിക്ക് മുന്നിൽ അവൾ അറിയാതെ തിരിഞ്ഞു പോയി…. പക്ഷെ അവൾ അവന്റെ മുഖത്തു നോക്കാതെ താഴോട്ട് നോക്കി ഇരികുവർന്നു….
“””വാവച്ചി…. എന്റെ മുഖത്തേക്ക് നോക്കിയെ “””
വിജയ് അവളുടെ താടിയിൽ പിടിച്ചു ഉയർത്തികൊണ്ട് പറഞ്ഞു….
അവൾ മിഴികൾ ഉയർത്തി അവനെ നോക്കി…. വിജയ്ക്ക് ദൃശ്യമായി ആ വെള്ളാരം കണ്ണുകളിലെ നനവ്…. അത് കണ്ട് വിജയ് പറഞ്ഞു.
“””ഈ പെണ്ണിനോട് ഒന്നും പറയാൻ പറ്റില്ലാലോ…. എന്റെ ശ്രീക്കുട്ടി നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഇരുന്നു മോങ്ങാൻ പോയാൽ ശരിയാവില്ല… “””
വിജയ് പ്രിയയുടെ തോളിൽ പിടിച്ചു ദേഷ്യത്തോടെ പറഞ്ഞു…
എന്നിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ല എന്ന് കണ്ടതോടെ വിജയ് പ്രിയയെ നോക്കി ദേഷ്യം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു….
“””ശ്രീക്കുട്ടി..!!!… “”
“””ന്നോട്… എന്തിനാ മിണ്ടാതെ ഇരുന്നേ…. “”
അവൾ വിങ്ങിപൊട്ടിക്കൊണ്ട് ചോദിച്ചു….