പ്രിയ അതിനും ഒരു ചിരി സമ്മാനിച്ചു….
“””ശരിയച്ച, അച്ചമ്മേ പോയിട്ട് വരാം…. ചെറിയച്ഛ… “””
വിജയ് എല്ലാവരോടും യാത്ര പറഞ്ഞു.
“””പോയിട്ട് വരാം അമ്മേ “””
പ്രിയ ഉർമിളയെ നോക്കി പറഞ്ഞു…
അങ്ങനെ ആ കാർ ഇല്ലിക്കലിൽ നിന്നും ആ മനോഹരമായ പ്രണയം നിറഞ്ഞു തുളുമ്പുന്ന താഴ്വാരത്തേക്ക് യാത്ര തിരിച്ചു…
—————————————-
വിജയ് തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചു ഇരിക്കുകയാണ്…. തൊട്ട് അരികിൽ പ്രിയ കൈവിട്ട് പറക്കുന്ന തന്റെ മനസിനെ കൈഎത്തിച്ചു പിടിക്കാൻ ശ്രമിക്കുന്നു….. അവസാനം ഒരു നീണ്ട മൗനം ബേധിച്ചു പ്രിയ സംസാരിക്കാൻ തുടങ്ങി…..
“”””അച്ചേട്ടാ…. “””
അവൾ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ അവനെ വിളിച്ചു….
“”””ഉം…. “”
അവൻ അവളെ നോക്കാതെ വിളികേട്ടു….
“”””എന്താ ആലോചിക്കണേ “””
പ്രിയ വിജയ്ക്ക് നേരെ തിരിച്ചു ഇരുന്നുകൊണ്ട് ചോദിച്ചു..
“””എന്ത് ആലോചിക്കാൻ…. “””
അവൻ അവളെ നോക്കി പ്രതേകിച്ചു ഒരു ഭാവവും ഇല്ലാതെ പറഞ്ഞു.
“””അല്ല കുറെ നേരം ആയി….ന്നോട്…. ഒന്നും മിണ്ടാതെ…. ഇരിക്കുന്നു “”
അവൾ ഒരു ചിരിയോടെ ചോദിച്ചു.
“””ശ്രീകുട്ടിയും അങ്ങനെ തന്നെ ആയിരുന്നല്ലോ. “””
വിജയ് ഗൗരവത്തോടെ അവളെ നോക്കാതെ മുന്നിലേക്ക് നോക്കി പറഞ്ഞു.
“””അത് ഞാൻ…. അവിടെ എങ്ങനെയാവും എന്ന് ആലോചിക്കുകയിരുന്നു “””
അവൾ അവനെ നോക്കി പറഞ്ഞു…
അവൻ മറുപടി ഒന്നും നൽകാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു….
“””അച്ചേട്ടാ….. “””
ഒന്ന് സംസാരിക്കാതെ ഇരിക്കുന്ന വിജയെ നോക്കി പ്രിയ വിളിച്ചു…
“””എന്താ…. പെണ്ണെ നിനക്ക് “”
വിജയ് അല്പം ദേഷ്യത്തോടെ ചോദിച്ചു…
“””എന്താ മിണ്ടാതെ ഇരിക്കുന്നെ “””
അല്പം ദേഷ്യത്തോടെ തന്നെയാണ് അവളും ചോദിച്ചത്…