പ്രിയയെ ചേർന്ന് നിന്നുകൊണ്ട് അവളുടെ വയറിൽ സാരിക്ക് മുകളിൽകൂടി തഴുകി കൊണ്ട് വർഷ പറഞ്ഞു.
“””ഛീ…. ഈ പെണ്ണ് “””
പ്രിയ നാണത്തോടെ പറഞ്ഞു…. സീതയും വർഷയും അവളെ കളിയാക്കി ചിരിച്ചു.
അങ്ങനെ ഊണിനു ശേഷം അവർ എസ്റ്റേറ്റിലേക്ക് പോവാൻ ഇറങ്ങി….
ഒരു മാസത്തേക്ക് ഉള്ള ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും എല്ലാം പ്രിയ പാക്ക് ചെയ്തു…. വിജയ് അത് തന്റെ റേഞ്ച് റോവർ കാറിന്റെ ഡിക്കിയിൽ എടുത്തു വെച്ചു…..
വിജയ് ഒരു ഡാർക്ക് റെഡ് ഷർട്ടും ബ്ലാക്ക് ജീൻസും പ്രിയ അതെ കളർ സാരിയിൽ ഗോൾഡൻ വർക്കും ഒപ്പം ബ്ലാക്ക് ബ്ലൗസും…..
അവർ യാത്ര പറഞ്ഞു കാറിൽ കയറി….
“”””മോളേ…. സൂക്ഷിക്കണേ…. “””
കാറിന്റെ ഡോറിന്റെ അരികിൽ നിന്നു കൊണ്ട് അകത്തേക്ക് നോക്കി ഊർമിള പറഞ്ഞു.
“”അമ്മ പേടിക്കണ്ട ഞാൻ ഇല്ലേ കൂടി ”””
അച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ഡോർ അടച്ചുകൊണ്ട് പറഞ്ഞു…
“””അതാ എന്റെ പേടി “””
ഉർമിളയുടെ ചുമലിൽ പിടിച്ചു നിന്നു വർഷ പറഞ്ഞു…
“”””നീ പോടീ…. “””
വിജയ് അവളെ നോക്കി പറഞ്ഞു…
അച്ചു… അവിടെ എല്ലാം അറേഞ്ച് ചെയിതിട്ടുണ്ട്…. നിങ്ങൾക്ക് ഗസ്റ്റ് ഹൌസിൽ താമസം ഒരുക്കിയിട്ടുണ്ട്… എന്ത് ആവിശ്യം ഉണ്ടകിലും കാര്യസ്ഥൻ മധുവിനോട് അല്ലകിൽ അവന്റെ ഭാര്യയോടോ പറഞ്ഞാൽ മതി…
ഗോവിന്ദൻ ഡോറിൽ ചാരി അകത്തേക്ക് നോക്കി പറഞ്ഞു…..
“””ശ്രീ സൂക്ഷിക്കണേ “””
സീത പ്രിയയോട് പറഞ്ഞു
“”””ശരിയേച്ചി “””
പ്രിയ ചിരിച്ചുകൊണ്ട് തലയാട്ടി പറഞ്ഞു.
“””മോളേ ശ്രദ്ധിക്കാനൊട്ടോ “””
ഇന്ദു പ്രിയയെ നോക്കി പറഞ്ഞു….
“””ശ്രദ്ധിച്ചോളാം ചെറിയമ്മേ “””
പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു…
“””ഏട്ടത്തി അടിച്ചു പൊളിച്ചിട്ട് വാ “”
വർഷ പ്രിയയെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു….