മടിച്ചു മടിച്ചു അവൻ പറഞ്ഞു….
അപ്പോഴേക്കും പ്രിയയുടെ മിഴികളിൽ കണ്ണുനീരിന്റെ ഉറവ പൊട്ടി…. ആ വെള്ളാരം കണ്ണുകൾ നിറയാൻ തൊടങ്ങി….
അവൾ അവന്റെ കൈകളിൽ ഇറുക്കി പിടിച്ചു……
തന്റെ കൈകൈൾക്ക് മുകളിൽ പ്രിയയുടെ കൈ അമർന്നതും വിജയെ പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കി…. അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ തല കുനിച്ചു….
“””എന്നാ…. ഇന്ന് തന്നെ രണ്ടാളും പുറപ്പെട്ടോളൂ “””
ഗോവിന്ദൻ ചിരിയോടെ പറഞ്ഞു….
“”””എന്താ…. “””
കേട്ടത് വിശ്വസിക്കാൻ ആവാതെ വിജയ് ചോദിച്ചു….
“””പോകുമ്പോ പ്രിയമോളേം കൂട്ടിക്കോ “””
ഗോവിന്ദൻ ചിരിയോടെ തന്നെ പറഞ്ഞു…. കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ പകച്ചു നിന്നു….
പെട്ടന്ന് ഇന്ദു പ്രിയയെ ചേർത്ത് പിടിച്ചു….
“””ഭാര്യയെ പിരിയണം എന്ന് പറഞ്ഞപ്പോ എന്റെ അച്ചൂട്ടിയുടെ മുഖം ഒന്നും കാണണം….. ഇപ്പോഴേ ഭാര്യയെ പിരിയാൻ വയ്യ…. “””
അത് പറഞ്ഞു ഊർമിള മകനെ ചേർത്ത് പിടിച്ചു….
“””ഇവിടെയും അവസ്ഥ മറിച്ചല്ല…. ഭർത്താവ് പോവുന്നു എന്ന് അറിഞ്ഞപ്പോ…. ഒരാള് ഇപ്പൊ കരയും എന്നാ അവസ്ഥയിൽ ആയിരുന്നു… “”
പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദു പറഞ്ഞു.
പെട്ടന്ന് പ്രിയ ഇന്ദുവിന്റെ കൈയിൽ നുള്ളി….
“”സ്സ് “”
മുളക് കടിച്ചത് പോലെ ശബ്ദം ഉണ്ടാക്കി ഇന്ദു പറഞ്ഞു…
“””ദേ… പെണ്ണെ ഞാൻ നിന്റെ കെട്ടിയോൻ അല്ല…. ഇങ്ങനെ നുള്ളൊക്കെ വാങ്ങി മിണ്ടാതെ ഇരിക്കാൻ “””
അവളെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ ഇന്ദു പറഞ്ഞു….
അതിന് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു….. പ്രിയ നാണം കൊണ്ട് അവിടന്ന് അടുക്കളയിലേക് ഓടി… എല്ലാവരും ആ ഓട്ടം കണ്ടു ചിരിച്ചു.
“””അതെ ശ്രീ പോകുന്നത് ഒക്കെ കൊള്ളാം…. അവിടെ നല്ല തണുപ്പാ”””
പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് സീത പറഞ്ഞു…
“””അതിന് എന്താ സീതേച്ചി “””
പ്രിയ കൊച്ചുകുട്ടികൾ ചോദിക്കും പോലെ ചോദിച്ചു…
“””തണുപ്പാണ്… തിരിച്ചു വരുമ്പോൾ അംഗസംഖ്യ കൂട്ടരുത് എന്ന് “”””