അപൂർവ ജാതകം 8 [MR. കിംഗ് ലയർ]

Posted by

മുറിയിലേക്ക് കയറികൊണ്ട് പ്രിയ വിളിച്ചു….

“””ഉം “”

ലാപ്ടോപിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെയവൻ വിളികേട്ടു…

“”അച്ഛൻ വിളിക്കുന്നു… “”

അവനോട് ചേർന്ന് നിന്നു മുടിയിൽ പിടിച്ചു വലിച്ചു കുറുമ്പ് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു….

പെട്ടന്ന് അവൻ അവന്റെ വലതു കൈ അവളുടെ ഇടുപ്പിൽ ചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചു… ശേഷം അവന്റെ മുഖം അവൻ പ്രിയയുടെ വയറ്റിലേക്ക് അമർത്തി….

“””അതെ…. കതക് അടച്ചട്ടില്ലട്ടോ ‘””

അച്ചുവിന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് അവൾ പറഞ്ഞു….

“””അതിന് ഞാൻ ഒന്നും ചെയ്യുനില്ലല്ലോടി “””

വിജയ് മുഖം പിൻവലിക്കാതെ തന്നെ പറഞ്ഞു… അല്പം സമയം കഴിഞ്ഞു
അവൻ അവളെ വിട്ട് ലാപ്ടോപ് ഓഫ്‌ ആക്കി പ്രിയയെയും കൂട്ടി താഴേക്ക് ഇറങ്ങി

“””എന്താ അച്ഛാ…. വിളിച്ചത് “””

അച്ഛന് മുന്നിൽ ഭയഭക്തി ബഹുമാനത്തോടെ വിജയ് ചോദിച്ചു…. അവന് പിന്നിൽ ആയി പ്രിയയും ഉണ്ട്….

സെറ്റിയിൽ പത്മാവതിയമ്മയുടെ വലതും ഇടതുമായി ഇരിക്കുകയാണ് ശേഖരനും ഗോവിന്ദനും ഗോവിന്ദന്റെ തൊട്ട് അരികിൽ ഉർമിളയും ഇന്ദുവും നിലയുറപ്പിച്ചട്ടുണ്ട്…. സീതയും വർഷയും അടുക്കളയിൽ നിന്നു കൊണ്ട് സംസാരം നടക്കുന്നടുത്തേക്ക് നോക്കുന്നും ഉണ്ട്….

“””അച്ചു… നീ എത്രയും പെട്ടന്ന് താഴ്വരാതെ നമ്മുടെ എസ്റ്റേറ്റിലേക്ക് പോണം…. “”

ഗോവിന്ദൻ ഗൗരവത്തോടെ വിജയെ നോക്കി പറഞ്ഞു….

അവൻ അന്ധാളിച്ചുകൊണ്ട് എല്ലാവരേയും നോക്കി….. അവനെ നോക്കി ചിരിക്കുകയാണ് ഗോവിന്ദൻ ഒഴികെ എല്ലാവരും….

ഗോവിന്ദൻ പറഞ്ഞത് കേട്ട് പ്രിയ ഒന്ന് ഞെട്ടി….

പോകാൻ ഒട്ടും താല്പര്യം ഇല്ലാതെ വിജയ് ചോദിച്ചു….

“””ഇത്ര പെട്ടന്ന്…..””

“””പെട്ടന്ന് തന്നെ പോണം……മോൻ അവിടെ ചെന്നു ഒരു ഒന്നന്നര മാസം അവിടെ നിന്നു അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കി കണ്ടു പഠിക്ക്….. “””

ഗോവിന്ദൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു….

വിജയ് ആകെ വ്യാകുലനായി…. പ്രിയ വിജയുടെ വലതു കൈയിൽ മുറുകെ പിടിച്ചു….. അവളുടെ ഉള്ളം വിങ്ങുകയാണ്…. ഒരു മാസം അവനെ പിരിഞ്ഞു കഴിയാൻ അവൾക്ക് സാധിക്കില്ല അതെ അവസ്ഥയിൽ തന്നെയാണ് വിജയും…..

അവന്റെ മുഖഭാവം കണ്ട് ശേഖരൻ ചോദിച്ചു…

“””എന്താ അച്ചു… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് “””

“””ഇല്ല…. ഞാൻ പോയിക്കോളാം “””

Leave a Reply

Your email address will not be published. Required fields are marked *