—————————————-
“””ഏട്ടാ….. നമുക്ക് അവരെ തൽകാലം എവിടേക്ക് എങ്കിലും അയച്ചാലോ “””
കാർ ഡ്രൈവ് ചെയ്യുന്ന ശേഖരൻ ഗോവിന്ദനോട് ചോദിച്ചു….
“””നീ എന്താ എന്താ പറഞ്ഞു വരുന്നത് “””
ഗോവിന്ദൻ ശേഖരനെ നോക്കി ചോദിച്ചു.
“””അവരെ നമുക്ക് എവിടേക്ക് എങ്കിലും അയക്കാം… അവരു മടങ്ങി വരുമ്പോഴേക്കും ഇതിന് നമുക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താം…. അവർ ഒന്നും അറിയുകയും ഇല്ല “”””
ശേഖരൻ പറഞ്ഞു….
“”””ശേഖരൻ പറഞ്ഞതിൽ കാര്യം ഉണ്ട് ഗോവിന്ദ…. നമുക്ക് അവരെ എങ്ങോട്ട് എങ്കിലും മാറ്റം “””
പത്മാവതി ശേഖരനെ പിൻതുണച്ചു.
“”എവിടേക്ക് മാറ്റാനാ “”
ഗോവിന്ദൻ ചോദിച്ചു.
“””നമുക്ക് അവരെ താഴ്വരാതെ എസ്റ്റേറ്റിലേക്ക് അയച്ചാലോ…. അതാവുമ്പോ അവിടത്തെ കാര്യങ്ങൾ നോക്കുവേം ചെയ്യാം…. ഒരു ഒന്നന്നര മാസം അവിടെ നിക്കട്ടെ…. അവർ മാത്രം ആയി…. “””
ശേഖരൻ തന്നെ അതിന് മറുപടി നൽകി.
“””എന്നാലും മക്കള് തനിച്ചു “””
ഉള്ളിലെ ആശങ്ക ഊർമിള വക്തമാക്കി.
“”””ഏട്ടത്തി അവിടെ അവർക്ക് എന്ത് ആവശ്യത്തിനും ആ കാര്യസ്ഥനും ഭാര്യയും ഉണ്ടല്ലോ… പിന്നെ ഒരുപാട് പണിക്കാരും…. ഒന്നുകൊണ്ടും പേടിക്കണ്ട “””
ശേഖരൻ പറഞ്ഞു.
അങ്ങനെ ഇന്ന് തന്നെ അച്ചുവിനെയും പ്രിയയെയും അവിടേക്ക് അയാകാം എന്നാ തീരുമാനത്തിൽ അവർ എത്തി….
കാർ ഇല്ലിക്കലിലെ മുറ്റത്ത് നിർത്തി അവർ എല്ലാവരും പുറത്ത് ഇറങ്ങി….
“””പ്രിയമോളെ….. മോള് അച്ചുവിനേം കൂട്ടി വാ… അച്ഛൻ വിളിക്കുന്നുണ്ട് “””
അടുക്കളയിലേക്ക് വന്നു ഊർമിള പറഞ്ഞു…..
“””ശരിയമ്മേ…. “””
ചിരിയോടെ അതും പറഞ്ഞു പ്രിയ തലയാട്ടി….
“””സീതേച്ചി… ഇതൊന്നു നോക്കിയേക്കണേ “””
തിളക്കുന്ന കറിയെ ചൂണ്ടി പ്രിയ പറഞ്ഞു…
“””ആ ഞാൻ നോക്കിക്കോളാം ശ്രീ പോയേച്ചും വാ “””
പച്ചക്കറി അറിയുന്ന സീത പ്രിയയോട് പറഞ്ഞു…
പ്രിയ വേഗം മുറിയിലേക്ക് ചെന്നു….
പ്രിയ മുറിയിൽ ചെന്നപ്പോൾ വിജയ് ലാപ്‌ടോപ്പിന് മുന്നിൽ ഇരികുവാണ്… രാവിലെ ആഹാരം കഴിച്ചു കഴിഞ്ഞു മുറിയിൽ കയറിയത് ആണ്….
“””അച്ചേട്ടാ “””