2 മാസക്കാലം ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല…. പക്ഷെ അത് കഴിഞ്ഞു….. നിങ്ങളുടെ കണ്ണ് ആ കുട്ടിയുടെ നാലുപാടും വേണം…. ആ രണ്ട് മാസം നിങ്ങൾ എല്ലാവർക്കും കുറച്ചു വിശ്രമിക്കാം അതിന് ശേഷം ആ കുട്ടിയുടെ ജീവന് നിങ്ങൾ കവലിരിക്കേണ്ടി വരും…. “”
തിരുമേനി പറഞ്ഞു നിർത്തി….
“””തിരുമേനി….. ഇതിന് എന്തെങ്കിലും പരിഹാരം “””
ഗോവിന്ദൻ ആശങ്കയോടെ ചോദിച്ചു…
“”””ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല….. ഞാൻ എന്റെ ഗുരു വള്ളിയാംകാട്ടു തിരുമേനിയോട് സൂചിപ്പിച്ചു നോക്കട്ടെ…. ശേഷം ഞാൻ നിങ്ങളെ വിവരം അറിയിക്കാം “””
വാസുദേവൻ തിരുമേനി പറഞ്ഞു നിർത്തി….
തിരുമേനി വിജയുടെയും പ്രിയയുടെയും കൈയിൽ ധരിക്കാൻ സ്വർണത്തിൽ കെട്ടിയ ഒരു ഏലസ്സ് അവർക്ക് നൽകി.
അവർ ദക്ഷിണ കൊണ്ട് അവിടിടന്നു പിൻവാങ്ങി….
ഇല്ലിക്കലിലേക്ക് മടങ്ങും വഴി…
“””എന്തൊക്കെയാ നമുക്ക് ചുറ്റും സംഭവിക്കാൻ പോവുന്നെ “””
ഉള്ളിലെ പേടികൊണ്ട് ഊർമിള ചോദിച്ചു….
“””ഉമേ നീ ഇങ്ങനെ പേടിക്കല്ലേ മോളേ…. നമുക്ക് മുന്നിൽ ഈ രണ്ട് മാസം ഉണ്ടല്ലോ…. അതിനുള്ള എന്തെങ്കിലും പരിഹാരം കണ്ടു പിടിക്കാം “””
ഉർമിളയെ ചേർത്തുപിടിച്ചു കൊണ്ട് പത്മാവതി പറഞ്ഞു…
അങ്ങനെ കാർ ഇല്ലിക്കൽ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു…..
—————————————-
ഉറക്കം എഴുനേറ്റ് കുളിച്ചു ഒരു ഇളം പച്ച സാരിയും ഓറഞ്ച് ബ്ലൗസും അണിഞ്ഞു നെറ്റിയിൽ സിന്ദൂരവും ചാർത്തി…. ഉറങ്ങുന്ന വിജയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി…..
“””ചെറിയമ്മേ…. അമ്മ എവിടെ…. “””
അടുക്കളയിലേക്ക് കയറികൊണ്ട് പ്രിയ ഇന്ദുവിനോട് ചോദിച്ചു…
“””അമ്മയും മുത്തശ്ശിയും അച്ഛനും ചെറിയച്ഛനും കൂടി…. ആരെയോ കാണാൻ പോയേകുവാ “””
ദോശമാവ് ദേശകല്ലിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു.
പ്രിയയും ഇന്ദുവിനെ സഹായിക്കാൻ കൂടി.
—————————————-
ഉറക്കം ഉണർന്ന സീത… വേഗം കുളിക്കാൻ കയറി…. അവൾക്ക് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് അധികം വക്തമല്ല…. ഒരു പുകമറ മാത്രം….. സീത വേഗം കുളിച്ചു ഒരു കറുപ്പിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയും ചുവപ്പ് ബ്ലൗസും ആയിരുന്നു അവളുടെ വേഷം…. ആ സാരിയിൽ കൂടി അവളുടെ തുടുത്ത കുഴിഞ്ഞ പൊക്കിൾ ചുഴി ദൃശ്യമായിരുന്നു…. അവൾ വേഗം അടുക്കളയിലേക്ക് ചെന്നു