കാർ നിർത്തിയത് എന്തിനാ എന്ന് പ്രിയ വിജയോട് ചോദിച്ചു.
””എന്റെ വാവച്ചി…. ഇവിടെ ഇരിക്കെ….. ഏട്ടൻ ഇപ്പൊ വരാവേ “”
വിജയ് അതും പറഞ്ഞു ഡോർ തുറന്നു പുറത്തേക്ക് പോയി…. പ്രിയ ആ തണുപ്പിൽ കൈകൾ കൂട്ടി തിരുമ്മി ഇരുകവിളിലേക്കും ചേർത്ത് പിടിച്ചു….
കാറിലെ മ്യൂസിക് പ്ലെയറിൽ നിന്നും അനുഗമിക്കുന്ന പ്രണയ ഗാനത്തിന്റെ വരികൾ പ്രിയ മെല്ലെ മൂളുന്നുമുണ്ട്.
പെട്ടന്ന് പ്രിയയുടെ സൈഡിലെ ഡോർ തുറന്നു… അവൾ ഒന്ന് ഞെട്ടി പക്ഷെ ആ ഞെട്ടൽ പെട്ടന്ന് ഒരു ചിരിയിലേക്ക് വഴിമാറി….
വിജയ് ആയിരുന്നു അത്…. അവൻ ഡോർ തുറന്നു അകത്തേക്ക് കയറി…. അവളുടെ സീറ്റിൽ അവളോടൊപ്പം ഒതുങ്ങി കൂടി ചേർന്നിരുന്നു….
പ്രിയ വേഗം അവന്റെ മടിയിൽ കയറി ഇരുന്നു….. അവൻ അവൾക്ക് നേരെ ഒരു ചൂടൻ ആവിപറക്കുന്ന കട്ടൻകാപ്പി നീട്ടി….
അവൾ അത് ഇടതു കൈകൊണ്ടു മേടിച്ചു വലതു കൈ അവന്റെ കഴുത്തിൽ ചുറ്റി….
അവർ ഇരുവരും പരസ്പരം കണ്ണുകളിൽ നോക്കി ഇരുന്നു… അവസാനം വിജയ് നോട്ടം പിൻവലിച്ചു കൊണ്ട് പറഞ്ഞു…
“””കാപ്പി കുടിക്ക് വാവച്ചി…. “””
അതും പറഞ്ഞു വിജയ് തന്റെ വലതു കൈയിൽ ഇരുന്ന കാപ്പി നിറഞ്ഞ ഗ്ലാസ് മെല്ലെ ചുണ്ടോട് അടുപ്പിച്ചു…. അവന്റെ ഇടതു കൈ പ്രിയയുടെ ഇടുപ്പിൽ ചുറ്റിയിരുപ്പുണ്ട്…
“””അച്ചേട്ടാ….. “”
ഒരിറക്ക് കാപ്പി കുടിച്ചു കൊണ്ട് പ്രിയ വിജയെ വിളിച്ചു….
“”””ഉം…. എന്താ… ശ്രീക്കുട്ടി “””
അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് വിജയ് വിളികേട്ടു…
“””അച്ചേട്ടന് എന്നോട് എന്തോരം ഇഷ്ടം ഉണ്ട് “””
അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി…വേഗത്തിൽ തന്നെ അവൾ തന്റെ ചുണ്ടുകൾ അവനിൽ നിന്നും പിൻവലിച്ചു.
“””അറിയില്ല…. വാവച്ചി…. പക്ഷെ ഒരുനിമിഷം പോലും എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാൻ ആവില്ല എനിക്ക്…. “””
അവൻ അവളെ വരിഞ്ഞു മുറിക്കികൊണ്ട് പറഞ്ഞു നിർത്തി.
“””അച്ചേട്ടാ…. നിക്ക് ഇങ്ങനെ ഒരു ജീവിതം ഉണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ കൂടി നനച്ചിട്ടില്ല…. ഇപ്പൊ എനിക്ക് ഒരേയൊരു പ്രാർത്ഥനെ ഉള്ളൂ…. ന്റെ… മരണം വരെ.. നിക്ക്.. ഈ നെഞ്ചിലേ ചൂട്പറ്റി കിടക്കണം എന്ന്…. ഇപ്പൊ … നിക്ക്… ന്റെ… അച്ചേട്ടന്റെ ചൂട് പറ്റി കിടന്നില്ലേൽ ഉറക്കം വരൂല “””
അവനോടുള്ള സ്നേഹവും പ്രണയവും വാക്കുകളിൽ നിറച്ചു അവൾ പറഞ്ഞു നിർത്തി…
അവർ അതിനിടയിൽ കാപ്പി മുഴുവൻ കുടിച്ചു കഴിഞ്ഞിരുന്നു… പ്രിയ വിജയുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി അപ്പുറത്തെ സീറ്റിൽ വെച്ചു കൊണ്ട്… രണ്ട് കൈകൊണ്ടും അവനെ ഇറുക്കി പുണർന്നു….