അപൂർവ ജാതകം 8 [MR. കിംഗ് ലയർ]

Posted by

“”””നിക്ക്… അറിഞ്ഞൂടാ…. നിക്ക് എന്റെ അച്ചേട്ടന്റെ ഉമ്മ വേണം എന്ന് തോന്നി ചോദിച്ചു….. “””

വിജയ് മുന്നിലേക്ക് ഒന്ന് നോക്കികൊണ്ട് കാർ കൺട്രോളിൽ ആക്കി.
പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു കൊണ്ട് അവളുടെ ചുവന്നു തുടുത്ത കവിളിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…

അങ്ങനെ ഒരു കാര്യങ്ങൾ പറഞ്ഞു അവരുടെ യാത്ര തുടർന്നു കൊണ്ടിരുന്നു…..

ഇനി ഒരു ഒന്നര മണിക്കൂർ കൂടി യാത്ര ഉണ്ട് അവരുടെ എസ്റ്റേറ്റിലേക്ക്…..

അന്തരീക്ഷത്തിൽ തണുപ്പിന്റെ അളവ് ക്രമേണെ കൂടാൻ തുടങ്ങി…. കാറിനേയും ആ തണുപ്പ് പുൽകി….

പ്രിയ സീറ്റിൽ സാരി കൊണ്ട് പുതച്ചു ചുരുണ്ടു കൂടി….

“””എന്താ വാവച്ചി…. തണുക്കുന്നുണ്ടോ…. “””

പ്രിയയെ നോക്കി വിജയ് ചോദിച്ചു….

അവൾ മറുപടിയെന്നോണം തലയാട്ടി….

വിജയ് കാർ സൈഡ് ആക്കി നിർത്തി ഡോർ തുറന്നു പുറത്തിറങ്ങി…. അവൻ ഡോർ തുറന്നപ്പോൾ അകത്തെ ഒരു തണുത്ത കാറ്റ് ഓടിക്കയറി… പ്രിയയെ ആ മന്ദമാരുതൻ ഒന്ന് കുളിരണിയിപ്പിച്ചു….

വിജയ് ബാക്ക് സീറ്റിൽ നിന്നും വാങ്ങിയ സ്വെറ്റർ ഇടുത്തു പ്രിയക്ക് നൽകി…. ഒരു ബ്ലാക്ക് കളർ ആയിരുന്നു അത്… അവൾ ആ സ്വെറ്റർ സാരിക്ക് മുകളിലൂടെ അണിഞ്ഞു… വിജയ് കവറിൽ നിന്നും തനിക്കായി വാങ്ങിയ ജാക്കറ്റ് എടുത്തണിഞ്ഞു.

വീണ്ടും കാറിലേക്ക് കയറി അവർ യാത്ര തുടർന്നു.

താഴ്വാരത്തേക്ക് അടുക്കുംതോറും തണുപ്പ് കൂടി വന്നു….. അതുപോലെ റോഡിൽ കോടമഞ്ഞും…… പ്രിയ എല്ലാം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്…..

ഏകദേശം സന്ധ്യ ആവാറായി
ആകാശം നിറയെ കുങ്കുമനിറം പടർന്നു……

സാധാരണ എല്ലാവരുടെയും യാത്ര താഴെ നിന്നും മുകളിലേക്ക് ആണ്… മലകളുടെയും പാറകളുടെയും മുകളിലേക്ക് പക്ഷെ വിജയുടെയും പ്രിയയുടെയും യാത്ര മുകളിൽ നിന്നും താഴേക്ക് ആണ്…. ആ മനോഹരമായ താഴ്വാരത്തേക്ക്…..

“””അച്ചേട്ടാ…. നിക്ക്…. തണുക്കുന്നു “””

വിജയെ നോക്കി കൊഞ്ചിക്കൊണ്ട് പ്രിയ പറഞ്ഞു….

“””ആ ബെസ്റ്റ്….. എന്റെ ശ്രീക്കുട്ടി…. ഇപ്പോഴേ ഇങ്ങനെ ആണെകിൽ അവിടെ ചെന്നു കഴിഞ്ഞിട്ടുള്ള തണുപ്പിനെ കുറിച്ച് നീ എന്ത് പറയും…. “””

വിജയ് ചെറുചിരിയോടെ പറഞ്ഞു കാർ ഡ്രൈവ് ചെയ്‌തുകൊണ്ടിരുന്നു.

പ്രിയ വിജയുടെ തോളിലേക്ക് മെല്ലെ തല ചേർത്ത് വെച്ചിരുന്നു…

വിജയ് മെല്ലെ അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു….

പെട്ടന്ന് വിജയ് വണ്ടി സൈഡ് ആക്കി നിർത്തി….

അവരുടെ ഒരുവശം മലയും മറുവശം അഗാധമായ കൊക്കയും ആണ്…..

“”””ന്താ…. അച്ചേട്ടാ “””

Leave a Reply

Your email address will not be published. Required fields are marked *