“””വാവച്ചി….. നിന്നെ ഇതൊക്കെ ഇട്ടു കാണാൻ ഉള്ള കൊതികൊണ്ടടി തെണ്ടി… ഞാൻ ഇതൊക്കെ വാങ്ങി കൂട്ടിയെ “””
വിജയ് അതും പറഞ്ഞു ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു….
അങ്ങനെ വീട്ടിൽ നിന്നും തിരിച്ചട്ടു ഏകദേശം 3 മണിക്കൂർ ആയി.
സിറ്റിയുടെ തിരക്കും ബഹളങ്ങളും പാതിയെ ഇല്ലാതെ ആയി….. അവരുടെ കാർ ശതമായ പ്രതേശത്തെക്കൂടി പോയിക്കൊണ്ടിരുന്നു…..
പ്രിയ ഒന്നും സംസാരിക്കാതെ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു….
ഓരോ വസ്തുക്കൾ കാണുമ്പോഴും നിഷ്കളങ്കമായ പ്രിയയുടെ മുഖത്തു തെളിയുന്ന ഭാവങ്ങൾ വിജയെ ഒരു കൗതകത്തോടെ നോക്കി കണ്ടു…. ഇടക്ക് അവൾ തന്റെ രക്തവർണമാർന്ന ചുവന്നു തുടുത്ത അധരങ്ങളിൽ നിലാവ് പോലെ ഒരു പുഞ്ചിരി വരുത്തുന്നുണ്ട്….
അവളുടെ പൂർണേന്തു മുഖത്തെ കുട്ടിത്തം നിറഞ്ഞ ഭാവമാറ്റങ്ങൾ, അവളുടെ വെള്ളാരം കണ്ണുകൾ…. തേൻകിനിയുന്ന ആ ചുവന്ന അധരങ്ങൾ ഇടക്ക് മുഖത്തേക്ക് തെന്നി വീഴുന്ന ആ മുടിത്താളുകൾ.. എല്ലാം അവളിൽ സൗന്ദര്യം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു.
“””ശ്രീക്കുട്ടി… “””
വിജയെ ചുണ്ടിൽ ഒരു ചിരി ചാലിച്ച് പ്രിയയെ പ്രണയാർദ്രമായി വിളിച്ചു…
“””ഉം… എന്താ അച്ചേട്ടാ “””
അവൾ നിറഞ്ഞ ചിരിയോടെ വിളികേട്ടു….
“””എന്താടാ…. വാവേ… ആലോചിക്കുന്നേ “””
വാത്സല്യത്തോടെ വിജയെ അവളുടെ മുടിയിഴയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.
“””ഉം…. ഒന്നുല്ല… ഏട്ടാ…. “”
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു…..
അവൻ സന്തോഷം നിറഞ്ഞ മുഖവുമായി മുന്നിലേക്ക് നോക്കി വണ്ടിയോടിച്ചു.
“””അച്ചേട്ടാ…. “””
പതിവ് കുറുമ്പ് ആ വിളിയിൽ ഒളിപ്പിച്ചു കൊണ്ട് പ്രിയ വിജയെ വിളിച്ചു….
“””ഉം….എന്താ വാവച്ചി “””
പ്രിയയുടെ മുഖത്തു നോക്കി വിജയെ വിളികേട്ടു.
“””നിക്ക്…. ഒരു ഉമ്മ തരോ… “””
അവൾ നാണത്തിൽ കുതിർന്നു ചുവന്ന മുഖം അവന് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു.
“””പെട്ടന്ന് എന്താ ഇപ്പൊ ഒരു ഉമ്മ “””
വിജയെ ചിരിയോടെ കാര്യം തിരക്കി…