അപൂർവ ജാതകം 8 [MR. കിംഗ് ലയർ]

Posted by

“””നിക്ക് ഒന്നും വേണ്ട അച്ചേട്ടാ… “”

പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“”””അത് നീ ആണോ തീരുമാനിക്കുന്നത്… “””

വിജയ് ഗൗരവത്തോടെ പ്രിയയോട്‌ ചോദിച്ചു.

“””എന്തിനാ… ഏട്ടാ… വെറുതെ ക്യാഷ് കളയുന്നെ….. ഏട്ടൻ…നിക്ക് വേണ്ടി ഒരുപാട് വാങ്ങി കൂട്ടിയിട്ടില്ലേ…. എന്തോരം ആണ് വീട്ടിലെ അലമാരിയിൽ ഇരിക്കുന്നെ….. “””

“””ശ്രീക്കുട്ടി അതൊക്കെ സാരി അല്ലെ… അല്പം മോഡേൺ ഡ്രസ്സ്‌ ഒക്കെ നമുക്ക്‌ നോക്കാം “””

വിജയ് പ്രിയയോട്‌ പറഞ്ഞു.

“””നിക്ക്… അതൊന്നും ഇഷ്ടല്ല… ഏട്ടാ “””

പ്രിയ വിജയെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“””എന്റെ വാവച്ചി… നീ ഒന്ന് മിണ്ടാതെ നിൽക്കോ…. ഞാൻ എന്റെ ഭാര്യക്ക് അല്ലാതെ ആർക്കാ പിന്നെ ഇതൊക്കെ വാങ്ങികൊടുക്കേണ്ടേ “””

വിജയ് ദേഷ്യത്തിൽ പ്രിയയെ നോക്കി ചോദിച്ചു.

പിന്നെ അവൾ ഒന്നും പറഞ്ഞില്ല….

വിജയ് അവന് ഇഷ്ടപ്പെട്ടു അഞ്ചാറു ചുരിദാർ ടോപ്പും…. സ്കിൻഫിറ് പാന്റും വാങ്ങി… ഒപ്പം 2 സൽവാറും…. പിന്നെ സിൽക്കിന്റെ മാക്സിയും നാലഞ്ചണ്ണം വാങ്ങി…

“””എന്തിനാ അച്ചേട്ടാ ഇത്രേം…. “””

“”ദേ…. ശ്രീക്കുട്ടി മിണ്ടാതെ ഇരുന്നോ… ഇല്ലകിൽ ഞാനുണ്ടല്ലോ “”

വിജയ് പ്രിയയെ നോക്കി പല്ലുകടിച്ചു….

“””ഏട്ടാ ഞാൻ ഇങ്ങനെയിന്നും ഇടൂല “”

സിൽക്കിന്റെ മാക്സി ഇടുത്തു പിടിച്ചു കൊണ്ട് പ്രിയ ചിണുങ്ങി…

വിജയ് അതൊന്നും ശ്രദിക്കാതെ സ്റ്റാഫിനോട് പറഞ്ഞു.

“””എസ്ക്യൂസ്‌ മി…. ഇതൊക്കെ ഒന്ന് പാക്ക് ചെയ്‌തേക്ക് “””

വിജയ് അതും പറഞ്ഞു… അവിടന്ന് ബില്ലിംഗ് സെക്ഷനിലേക്ക് ചെന്നു….

“””ഈ സ്വെറ്ററും ജാക്കറ്റും ഉണ്ടോ “”

ബില്ലിങ്ങിൽ ഇരുന്ന സ്റ്റാഫിനോട് ആയി വിജയ് ചോദിച്ചു.

“””ജിഷേ…. ആ സ്വെറ്ററും ജാക്കറ്റും ഒന്ന് കാണിച്ചു കൊടുത്തേ… “”

ആ സ്ത്രീ വിളിച്ചു പറഞ്ഞു.

വിജയ് അതുകൂടി സെലക്ട്‌ ചെയ്‌തു… ശേഷം ക്യാഷ് കൊടുത്തു സാധങ്ങളുമായി അവർ തിരികെ കാറിനരികിലേക്ക് ചെന്നു.

“””എന്തിനാ ഇത്രേം ക്യാഷ് നശിപ്പിച്ച “””

ഡോർ തുറന്നു മുൻസീറ്റിൽ കയറിക്കൊണ്ട് പ്രിയ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *