അതും പറഞ്ഞു വിജയ് തന്റെ അധരങ്ങൾ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു .
വിജയുടെ മിഴികൾ നിറഞ്ഞു ഒഴുകുകയായിരുന്നു….
കുറെയേറെ നേരം അവർ ഇരുവരും കെട്ടിപിടിച്ചു ഇരുന്നു….
“””വാവച്ചി… “””
വിജയ് പ്രിയയുടെ മുടിയിൽ വിരലോടിച്ചു കൊണ്ട് വിളിച്ചു…
“””ഉം…. “”
അവൾ മൂളികൊണ്ട് വിളികേട്ടു….
“””എന്തിനാ….. കുഞ്ഞു…. നിന്നോട് അവർക്ക് ഇത്ര ദേഷ്യം…. “””
അവളോട് ചോദിച്ചു കൊണ്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു അവൻ.
“””അത്….. എന്റെ കല്യാണവും എല്ലാം അമ്മയുടെ തലയിൽ അല്ലെ വരുള്ളൂ…. അത് കൊണ്ടാവാം… ഞാൻ അവർക്ക് ഒരു ബാധ്യത ആവില്ലേ…… അതായിരിക്കും കാരണം…. പക്ഷെ നന്ദുട്ടി പാവം ആണ്… ന്നെ ഒരുപാട് ഇഷ്ടം…. എനിക്ക് അവളെയും “””
അവൾ അവന്റെ മാറിൽ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു.
“””അപ്പോ…. എന്നെ ഇഷ്ടം അല്ലെ ശ്രീകുട്ടിക്ക് “””
അവൻ പ്രിയയോട് ചോദിച്ചു…
പെട്ടന്ന് അവൾ അവനിൽ നിന്നും അടർന്നു മാറി… ശേഷം ഒരു ചിരിയോടെ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു….
“””അച്ചേട്ടൻ… ന്റെ പ്രാണനാ….. എന്റെ മാത്രം അച്ചേട്ടൻ “”””
അതും പറഞ്ഞു അവൾ അവന്റെ കവിളിൽ കടിച്ചു….
“””എടി… പട്ടി… വിട്…. “””
പ്രിയയുടെ പാൽപ്പല്ലുകൾ തന്റെ കവിളിൽ ആഴ്ന്നു ഇറങ്ങിയ വേദനിയിൽ പറഞ്ഞു….
അവൾ കടിവിട്ടു കൊണ്ട് ഒരു കുസൃതി ചിരിയോടെ നോക്കി….
“””നീ ഇളിച്ചോ ഇരുന്നു… നീ എന്റെ ബോഡി നോക്ക് ഞാൻ ഡ്രസ്സ് മാറുമ്പോ…. മുഴുവൻ നുള്ളിയതിന്റെയും കടിച്ചതിന്റെയും പാടുകളാ….. “””
അവൻ ചിരിയോടെ പറഞ്ഞു…
അതിനും അവൾ തന്റെ പാൽപ്പല്ലുകൾ കാണിച്ചു മനോഹരമായ നനുത്ത പുഞ്ചിരി സമ്മാനിച്ചു….
വീണ്ടും വിജയ് കാർ മുന്നിട്ട് എടുത്തു….
വിജനമായ റോഡിൽ നിന്നും സിറ്റിയിലെ തിരക്കേറിയ റോഡിലേക്ക് അവരുടെ കാർ കയറി….
തിരക്കേറിയ റോഡിലൂടെ ആ റേഞ്ച് റോവർ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. അതിനുള്ളിൽ പ്രിയയും വിജയും കളിചിരിയും ആയി സല്ലപിച്ചുകൊണ്ടിരുന്നു…..