“””ഞാൻ കരഞ്ഞൊന്നുമില്ല….. “””
അവൾ അവനെ നോക്കി പറഞ്ഞു കൊണ്ട് മിഴികൾ തുടച്ചു….
“””പിന്നെ…. ഈ കണ്ണുതുടക്കുന്നതോ…. “””
അവൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
“””അത് സന്തോഷം കൊണ്ടാ….. സത്യം പറഞ്ഞ ഞാൻ അല്ലെ ഭാഗ്യവതി…. ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ…. സ്നേഹം നിറഞ്ഞ ബന്ധുക്കളെ കിട്ടിയതിൽ…. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പൊ സ്നേഹം കൊണ്ട് മൂടുന്നു എന്റെ അച്ചേട്ടൻ ഇല്ലേ… “””
വീണ്ടും നിറയുന്ന മിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു.
“””വാവച്ചി…. വേണ്ട നിർത്തിയെ വാവച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്… “””
വിജയ് പ്രിയയോട് പറഞ്ഞു.
“”””നിക്ക്…. അറിയാം… ഏട്ടാ…എന്നാലും ഏട്ടൻ നോക്കിയെ…. എനിക്ക് എന്താ ഉള്ളത്…. അച്ഛൻ ഇല്ല അമ്മയില്ല… ആരും ഇല്ല എന്തിന് ഒരു തരി പൊന്നു കൂടിയുണ്ടായില്ല….. നിക്ക്….ഈ ഇട്ടിരിക്കുന്ന സ്വർണം എല്ലാം എന്റെ അച്ചേട്ടന്റെ അമ്മ തന്നതാ….. ഒന്നുമല്ലാത്ത എന്നെ സ്വന്തം മകളെ പോലെയാ ആ അമ്മ നോക്കുന്നെ…. പൊന്നുപോലെ ആണ് എന്റെ അച്ചേട്ടൻ നോക്കുന്നെ…. ന്നെ അറിഞ്ഞോണ്ട് ഒരു വാക്ക് കൊണ്ട് പോലും… ന്റെ….അച്ചേട്ടൻ വിഷമിപ്പിച്ചിട്ടില്ല….. “”””
അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു…
“””വാവച്ചി…. നീ ഇങ്ങനെ കരയല്ലേ…. എനിക്ക് നിന്റെ കണ്ണ് നിറഞ്ഞ സഹിക്കൂലടി…. എന്റെ വാവച്ചി അല്ലെ കരയല്ലേ “””
“””ഞാൻ സങ്കടം കൊണ്ട് കരഞ്ഞത് അല്ല ഏട്ടാ സന്തോഷം കൊണ്ട….. “””
അവൾ അവനെ നോക്കി മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.
“””ഏട്ടൻ പട്ടിണി കിടന്നിട്ടുണ്ടോ…..ഇല്ലിക്കലിലെ രാജകുമാരന് അതിന്റെ ആവിശ്യം ഇല്ലാലോ…. ഞാൻ കിടന്നിട്ടുണ്ട് അച്ചേട്ടാ….. ചെറിയമ്മ ഒരിക്കൽ എന്നെ മുറിയിൽ ഇട്ടു പൂട്ടി…. അന്ന്…. ഒന്നര ദിവസത്തോളം ഞാൻ ആ മുറിയിൽ…. വിശന്നിട്ട്…. വാ…. വിട്ട് കരഞ്ഞു…. ഒരുപാട് കരഞ്ഞു പക്ഷെ ഫലം ഉണ്ടായില്ല….. “””
“””വാവേ….. “””
വണ്ടി ഒതുക്കി നിർത്തി കൊണ്ട് അവളെ മാറിലേക്ക് വലിച്ചടിപ്പിച്ചു കൊണ്ട് പറഞ്ഞു…..
അവൾ അവന്റെ മാറിൽ പറ്റികിടന്നു പൊട്ടിക്കരഞ്ഞു…. അവന്റെ മിഴികളും നിറഞ്ഞൊഴുകുവായിരുന്നു…..
അവന്റെ മാറിൽ കിടന്നു ആ ദിവസം അവൾ അവനോട് പറഞ്ഞു…
————————————–
പ്രിയ തന്റെ കൂട്ടുകാരി ജാനകിയുടെ വീട്ടിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ മുൻവാതിൽ അടഞ്ഞു കിടക്കുവയിരുന്നു…. അവൾ പിന്നിലേക്ക് നടന്നു അടുക്കളവാതിൽ വഴി ഉള്ളിൽ കയറി അന്നേരം ആണ് പാർവതിയുടെ