“””സ്സ്….. “”
വിജയെ മുളക് കടിച്ചതുപോലെ ശബ്ദം ഉണ്ടാക്കി….
“””വിട്…. ശ്രീക്കുട്ടി….. എനിക്ക് നോവുന്നു…. അമ്മേ “””
ഇടുപ്പിൽ നുള്ളിപിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മാറ്റാൻ ശ്രമിച്ചുകൊണ്ട് വിജയ് പറഞ്ഞു…
“””പോവോ…. വേറെ പെണ്ണുങ്ങളെ നോക്കി…. “””
പ്രിയ ഒന്നുകൊണ്ടും തന്റെ നഖം അവന്റെ ഇടുപ്പിലേക്ക് അമർത്തികൊണ്ട് ചോദിച്ചു.
“””ഇല്ല….. ഞാൻ… പോവൂലാ….. വിട് വാവച്ചി… എനിക്ക് വേദനിക്കുന്നു…. “””
വിജയ് വേദന കൊണ്ട് സീറ്റിൽ ഇരുന്നു ഞെരിപിരി കൊണ്ട്… പെട്ടന്ന് കാറിനു മേലുള്ള അവന്റെ കണ്ട്രോൾ പോയി….. എതിരെ വന്ന ലോറിയും ആയി കൂട്ടിയിടിക്കാൻ പോയ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചു വിജയ് കാർ വെട്ടിച്ചു മാറ്റി…. അപ്പോഴേക്കും പ്രിയ അവന്റെ ഇടുപ്പിൽ നിന്നും പിടിവിട്ടു… വിജയ് കാർ വേഗം സൈഡ് ആക്കി നിർത്തി…. അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു….വിജയ് ഒരു ദീർഹാശ്വാസം എടുത്ത് സീറ്റിലേക്ക് ചാരി ഇരുന്നു…. പ്രിയ ആകെ ഭയന്നിരുന്നു…..
അല്പനേരത്തിനൊടുവിൽ വീണ്ടും വിജയ് സംസാരിച്ചു തുടങ്ങി…. അന്നേരം പ്രിയ ഇരുമിഴികളും ഇറുക്കിയടച്ചു സീറ്റിൽ ചാരി ഇരികുകുയായിരുന്നു…..
“””ശ്രീക്കുട്ടി “”””
വിജയ് ചിരിച്ചു കൊണ്ട് പ്രിയയെ വിളിച്ചുകൊണ്ട് അവളുടെ തോളിൽ തന്റെ ഇടതു കൈ എടുത്തു വെച്ചു…..
കണ്ണ് തുറന്ന അവൾ അവന്റെ മാറിലേക്ക് വീണു കിടന്നു കരയാൻ തുടങ്ങി….
“””അച്ചേട്ടാ…. ഞാൻ…. വെറുതെ….. തമാശക്ക്….. “””
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…..
വിജയ് പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിഴകളിൽ തഴുകികൊണ്ട് പറഞ്ഞു…
“””അതിന് ഒന്നും സംഭവിച്ചില്ലലോ “””
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മാറിൽ തലചേർത്തു കിടന്നു…. ഇരുവരുടെയും ഇടയിൽ വീണ്ടും മൗനം… അവസാനം വിജയ് തന്നെ അത് ബേദിച്ചു…
“””ഇങ്ങനെ ഇരുന്നാൽ മതിയോ പോണ്ടേ….?? “”
വിജയ് പ്രിയയെ തന്നിൽ നിന്നും അടർത്തിമാറ്റി ചോദിച്ചു….
അവൾ അവനെ നിറമിഴികളോടെ നോക്കി….. പെട്ടന്ന് വിജയ് തന്റെ അധരങ്ങൾ അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു….
പെട്ടന്ന് പ്രിയ അവനെ തള്ളി മാറ്റി….
“””അതെ…. വീട് അല്ല… റോഡ് ആണ് “”
വിജയ് അവളെ നോക്കി പറഞ്ഞു…
“””അതിന് ഇപ്പൊ എന്താടി ഞാൻ വേറെ ഒന്നും ചെയ്‌തില്ലലോ…. ഒരു ഉമ്മവെച്ചല്ലേ ഉള്ളൂ “””