അപൂർവ ജാതകം 6 [MR. കിംഗ് ലയർ]

Posted by

പിന്നെ എനിക്കോ നാണമോ….. ഒന്ന് പോ ശ്രീക്കുട്ടി ദേ വേണമെങ്കിൽ ഞാൻ എത്ര നേരം വേണമെങ്കിലും ഞാൻ ഇങ്ങനെ നിൽക്കും..

അതും പറഞ്ഞു വിജയ് ഉടുത്ത മുണ്ടി അഴിച്ചു പ്രിയയുടെ തോളിൽ ഇട്ടു…..

“അയ്യെ…. ഏട്ടൻ……. ഒരു നാണവും ഇല്ല….. വൃത്തികെട്ടത് “

പെട്ടന്ന് വിജയ് പ്രിയയെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ തുടുത്ത ചുണ്ട് വായിക്കുള്ളിൽ ആക്കി…. പ്രതീക്ഷിക്കാതെ നീക്കം ആയിരുന്നു അത് അതുകൊണ്ട് തന്നെ അവനെ തള്ളിമാറ്റാൻ പ്രിയക്കായില്ല…..

അവളും അവന്റെ അധരങ്ങൾ ഒന്ന് നുണഞ്ഞു ശേഷം അവൾ അവനെ തള്ളി മാറ്റി……

“എപ്പോ നോക്കിയാലും ഈ വിചാരം ഉള്ളൂ….. ദേ ഈ മുണ്ട് ഉടുത്തേ “

അവന് നേരെ മുണ്ട് നീട്ടി കൊണ്ട് അവൾ പറഞ്ഞു…. പക്ഷെ വിജയ് അത് വാങ്ങാൻ കൂട്ടാക്കാതെ കൈകൾ കെട്ടി അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു….

അവൾ തന്നെ അവനെ ആ മുണ്ട് ഉടുപ്പിച്ചു……

“എല്ലാ കുരുത്തക്കേടും കാണിച്ചു കൊണ്ട് ഇങ്ങനെ ചിരിച്ചു കൊണ്ട് നിൽക്കും…… അതിൽ അല്ലെ ഞാൻ വീണു പോയത് “

അതും പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു…. അവന്റെ മാറിൽ തലചേർത്തു നിന്നു ….

മഴ തോർന്നപ്പോൾ ഇരുവരും തറവാട്ടിലേക്ക് മടങ്ങി പോയി……

ക്ഷേത്രത്തിൽ നിന്നും വിജയ് പുറത്തേക്കിറങ്ങി….. അവൻ നടന്ന് നേരെ ആൽത്തറയുടെ അരികിലേക്ക് നടന്ന്……..

അവൻ ഒരു മെറൂൺ ഷർട്ടും അതെ കരമുണ്ടും ആണ് ധരിച്ചിരുക്കുന്നത്…… തൊട്ട് പിന്നാലെ പ്രിയയും ക്ഷേത്രത്തിൽ നിന്നും വിജയുടെ അടുത്തേക്ക് വന്നു…….

അവൾ അവനരികിൽ എത്തിയ ശേഷം അവൾ അവന്റെ നെറ്റിത്തടത്തിൽ ചന്ദനം തൊട്ട് കൊടുത്തു…..

“എന്താ ഏട്ടാ ഒരു ആലോചന…… “

അവന്റെ തോളിൽ മുഖം ചേർത്ത് കൊണ്ട് പ്രിയ ചോദിച്ചു….

“നമ്മുടെ മോൾക്ക് എന്ത് പേര് ഇടണം എന്നാലോചിക്കുകയായിരുന്നു “

പെട്ടന്ന് പ്രിയക്ക് ചിരി പൊട്ടി…. അത് അവൾക്ക് നിയത്രികൻ ആയില്ല അവൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു……

മുത്തുമണി കിലുങ്ങും പോലെയുള്ള പ്രിയയുടെ ചിരി അവൻ ഏറെ കൗതകത്തോടെ നോക്കി നിന്നു…….

“എന്തിനാ പെണ്ണെ ഇങ്ങനെ ചിരിക്കൂന്നേ “

Leave a Reply

Your email address will not be published. Required fields are marked *