അവളുടെ മുഖം പിടിച്ചു ഉയർത്താൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു.
പക്ഷെ അവൾ മുഖം ഉയർത്താതെ അവന്റെ മാറിൽ മുഖം പൂഴ്ത്തി കിടന്നു… ഏങ്ങലടിച്ചു തേങ്ങി.
“”””ശ്രീകുട്ടി…. ന്താ… “””
അവളുടെ കരച്ചിൽ കണ്ടപ്പോൾ വിജയ്യുടെ ശബ്ദവും ഇടറി.
അവൾ പ്രതികരിക്കാതെ… അവന്റെ മാറിൽ മുഖം ഒളിപ്പിച്ചു കിടന്നു.
അല്പസമയത്തിനു ശേഷം അവളുടെ കരച്ചിലിന് ശമനം വന്നപ്പോൾ… വിജയ് അവളെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റി എഴുനേറ്റ് കട്ടിലിന്റെ ക്രാസിൽ ചാരി ഇരുന്നു… പ്രിയയും എഴുനേറ്റ് അവനോട് ചേർന്ന്… അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഇരുന്നു.
“”””എന്തിനാ… എന്റെ വാവച്ചി…. കരഞ്ഞേ???? “””
വിജയ് അവളുടെ പുറത്ത് തലോടിക്കൊണ്ട് ചോദിച്ചു.
“”””ങ്ങുഹും… “””
അവൾ ഒന്നുമില്ല എന്നാ അർത്ഥത്തിൽ മൂളികൊണ്ട് ചുമൽകൂച്ചി.
“””പറ…. ശ്രീക്കുട്ടി “””
വിജയ് അവളെ നിർബന്ധിച്ചു.
“”””ഒന്നൂല്ല… ഏട്ടാ… ഞാ…ൻ..വെറുതെ ‘”””
അവൾ അവനോട് പറയാൻ മടിച്ചു.
“”””എന്നോട് പറയാൻ പറ്റാത്തത് ആണോ “””
വിജയ് കാര്യമായി ചോദിച്ചു.
പ്രിയ അവന്റെ കഴുത്തിൽ നിന്നും മുഖം പിൻവലിച്ചു അവന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു അവന്റെ മിഴികളിൽ നോക്കി പറഞ്ഞു.
“”””ന്റെ… അച്ചേട്ടനോട്… പറയാൻ പറ്റാത്ത… ഒന്നും… അച്ചേട്ടന്റെ ശ്രീകുട്ടിക്ക് ഇല്ല “”””
അവൾ ആത്മാർഥമായി അവനെ നോക്കി പറഞ്ഞു.
വിജയ് അവന്റെ ചുണ്ട് അവളുടെ അധരങ്ങളിലേക്ക് അടിപ്പിച്ചു..അവൻ അവളുടെ രക്തവർണമാർന്ന അധരത്തിൽ ഒന്ന് മുത്തി.
“””””ഞാൻ….. കരഞ്ഞത്…. ന്റെ അച്ഛൻ… മരിച്ചതിനു ശേഷം……ന്നെ… ഇങ്ങനെ സ്നേഹിച്ചത്…. അച്ചേട്ടനാ…. ന്റെ അച്ചേട്ടൻ മാത്രം “””””
അവൾ മിഴികൾ നിറച്ചു കൊണ്ട്…. കണ്ണീരിൽ ചാലിച്ച ചിരിയോടെ അവനെ നോക്കി പറഞ്ഞു.
“””നീ… എന്റെ ജീവൻ അല്ലെ വാവേ “”””
വിജയ് പ്രിയയെ തന്നിലേക്ക് അമർത്തികൊണ്ട് പറഞ്ഞു…
“”””അതെ രാത്രിയിലേക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കണ്ടേ….??? “””””
വിജയിൽ നിന്നും അടർന്നു മാറികൊണ്ട് പ്രിയ ചോദിച്ചു.
“”””അതൊന്നും ഓർത്ത്… ന്റെ ശ്രീക്കുട്ടി വെഷമിക്കണ്ട…. ഞാൻ