അത് പറഞ്ഞു നിർത്തിയപ്പോഴേക്കും പ്രിയ വിതുമ്പി പോയിരുന്നു.
“”””അയ്യെ…. ദേ ശ്രീക്കുട്ടി…. നല്ലൊരിസായിട്ട്…. ഇരുന്നു മോങ്ങാൻ ആണോ ഉദ്ദേശം “”””
വിജയ് പ്രിയയെ സമാധാനിപ്പിച്ചു കൊണ്ട് കള്ളച്ചിരിയോടെ ചോദിച്ചു.
“”””ഉം… നിക്കും വേണം…. ബാ “”””
പ്രിയ നാണത്തോടെ പറഞ്ഞു.
വിജയ് പ്രിയയെ ബെഡിലേക്ക് കിടത്തി… അവളോട് ചേർന്ന് അവനും കിടന്നു…..
“”””അതെ…. ഇനി വല്ല സമ്മാനോം… ഉണ്ടോ… “”””
പ്രിയ സംശയത്തോടെ ചോദിച്ചു കൊണ്ട് പുരികം ഉയർത്തി.
“”””നിനക്ക് എന്താ ശ്രീക്കുട്ടി ഇനി വേണ്ടേ “”””
വിജയ് അവളോട് ചേർന്ന് കിടന്നുകൊണ്ട് ചോദിച്ചു.
“”””എനിക്ക്… സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും താ “”””
പ്രിയ വിജയ്‌യുടെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
വിജയ് അവളിൽ നിന്നും എഴുനേറ്റ്…. അണിവയറിനു മുകളിൽ നിന്നും സാരി മാറ്റി വയറിൽ ചുംബിച്ച ശേഷം കൈകൊണ്ട് മെല്ലെ തടവി കൊണ്ട് ചോദിച്ചു…
“”””ഒരു ഉണ്ണി ആയാലോ. “”””
“”””അയ്യടാ…. അതൊന്നും ഇപ്പൊ വേണ്ട.. “”””
പ്രിയ വിജയ്‌യെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു.
വിജയ് വേഗം കട്ടിലിന് അരികിൽ ഇരിക്കുന്ന കവറിൽ നിന്നും ഒരു ചെപ്പ് എടുത്തു…. ശേഷം അവളുടെ അരയിൽ അത് അണിയിച്ചു.
വയറിൽ എന്തോ തണുപ്പ് തട്ടുന്നത് അനുഭവപ്പെട്ടപ്പോൾ പ്രിയ വയറിലേക്ക് നോക്കി… അന്നേരം വിജയ് അരഞ്ഞാണം അവളുടെ വയറിൽ ചുറ്റി… പല്ലുകൾ കൊണ്ട് കൊളുത്തു മുറുക്കുകയായിരിന്നു.
“””””ദേ…. പെണ്ണെ ഇത് എനിക്ക് മാത്രം കാണാൻ ഉള്ളതാട്ടോ “”””
അവൻ ചിരിയോടെ പറഞ്ഞപ്പോൾ… പ്രിയ മിഴികൾ നിറച്ചു അവനെ നോക്കി.
“””””എന്താടി… “”””
അവളുടെ മിഴികൾ നിറഞ്ഞത് കണ്ട് അവൻ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“”””ന്തിനാ… അച്ചേട്ടാ… നിക്ക് ഇതൊന്നും… വേണ്ട.. നിക്ക് എന്റെ അച്ചേട്ടനെ മാത്രം മതി “””””
അതും പറഞ്ഞു… പ്രിയ ബെഡിൽ ഇരിക്കുന്ന വിജയ്‌യെ കെട്ടിപിടിച്ചു.
“””എന്റെ പെണ്ണ്… ഇതൊക്കെ ഇട്ടു കാണാൻ എനിക്കും കൊതിയുണ്ടാവൂലെ “”””
വിജയ് അതും പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു.
“””””ശ്രീക്കുട്ടി “”””
വിജയ് മെല്ലെ വിളിച്ചു.