അവൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് വിളികേട്ടു.
“””ഇപ്പൊ തന്നെ വരോ…. നിക്ക് പേടിയാവുന്നു “””
അവൾ നിഷ്കളങ്കമായി പറഞ്ഞു.
“””… ഇപ്പൊ തന്നെ വരാട്ടോ… “””
അവൻ അതും പറഞ്ഞു..മുറിക്ക് പുറത്തേക്ക് പോയി ഭക്ഷണവും കഴിച്ചു… തിരികെ എത്തി അപ്പോളും അവൾ ഉറങ്ങിയിട്ടില്ല….
ബെഡിലേക്ക് കയറി അവളോട് ചേർന്ന് കിടന്നു കൊണ്ട് അവൻ അവളെ കെട്ടിപിടിച്ചു അവളും അവനെ തിരികെ കെട്ടിപിടിച്ചു ആ സമയം ആണ് അവൾ ഉറങ്ങിയിട്ടില്ല എന്ന് വിജയ്ക്ക് മനസിലായത്.
“””ആ… ഉറങ്ങിയില്ലേ എന്റെ ശ്രീക്കുട്ടി “””
അവൻ അവളെ തന്റെ മാറിലേക്ക് അടിപ്പിച്ചു കൊണ്ട് ചോദിച്ചു.
“””ങ്ങുഹും….”””
അവൾ അവനെയും ഇറുക്കി കെട്ടിപിടിച്ചു കിടന്നു…
“””നിക്ക്…. തണുക്കണു….. ഏട്ടാ “””
പ്രിയ അവന്റെ മാറിലേക്ക് അമർന്നുകൊണ്ട് പറഞ്ഞു.
“””അതൊക്കെ… ഇപ്പൊ മാറോട്ടോ… ന്റെ… വാവച്ചി ഉറങ്ങിക്കോ “””
വിജയ് പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
ഇരുവരും പുതപ്പിനു കീഴിൽ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് മെല്ലെ നിദ്രയിലേക്ക് വഴുതി വീണു…..
ആദ്യം ഉറക്കം ഉണർന്നത് പ്രിയയാണ്…. അപ്പോഴും വിജയ് അവളെ തന്റെ മാറോട് അണച്ചു പിടിച്ചിരിക്കുകയാണ്….
മരുന്ന് കഴിച്ചു ഒന്ന് ഉറങ്ങി എഴുനേറ്റപ്പോഴേക്കും പ്രിയയുടെ പനി പമ്പകടന്നു.
അവൾ വിജയ്യെ ഇറുക്കി കെട്ടിപിടിച്ചു മെല്ലെ ഒന്ന് ഉയർന്നു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു.
അവൾ ഒന്ന് അനങ്ങിയതും വിജയ് അവളെ ഒന്നുകൂടി തന്നിലേക്ക് അമർത്തി അവളുടെ കാർകൂന്തലിൽ മെല്ലെ തലോടി.
വിജയുടെ കരുതൽ വിജയ്ക്ക് പ്രിയയോട് ഉള്ള സ്നേഹം…. അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു.
“”””അച്ചേട്ടാ…. “””
അവൾ വിതുമ്പികൊണ്ട് അവന്റെ മാറിൽ തന്റെ മുഖം അമർത്തി മെല്ലെ തേങ്ങി…..
അവളുടെ കരച്ചിലും…. മാറിൽ ആരോ അള്ളിപ്പിടിച്ചു എന്നൊരു തോന്നലും…. വിജയ് പെട്ടന്ന് ഉറക്കത്തിൽ നിന്നും എഴുനേറ്റു.
അവൻ മിഴികൾ തുറന്നപ്പോൾ കാണുന്നത്… ഏങ്ങലടിച്ചു കരയുന്ന പ്രിയയെ ആണ്.
“”””എന്താ… വാവച്ചി…. എന്തിനാ എന്റെ പൊന്ന് കരയുന്നെ “”””