അപൂർവ ജാതകം 11 [MR. കിംഗ് ലയർ]

Posted by

“”””എന്റെ മാത്രം ശ്രീകുട്ടിക്ക്… ജന്മദിനാശംസകൾ “”””

അതും പറഞ്ഞു വിജയ് അവളുടെ ചുണ്ടിൽ ചുംബിച്ചു.

അവൾ നിറകണ്ണുകളോടെ അവനെ നോക്കി.. അവനോട് ഉള്ള പ്രണയം നിറഞ്ഞത് ആയിരുന്നു ആ നോട്ടം.

“”””കേക്ക് മുറിക്ക് വാവച്ചി “”””

വിജയ് അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“”””അപ്പൊ മെഴുകുതിരി ഊതി കിടത്തണ്ടെ “””

പ്രിയ സംശയത്തോടെ ചോദിച്ചു.

“”””വേണ്ട…. നമുക്ക് കിടത്തണ്ട “”””

അവളെ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു.
ശേഷം അവൻ അവൾക്ക് കത്തി എടുത്തു നൽകി, വിജയ് പറഞ്ഞത് പോലെ … മെഴുകുതിരി ഊതാതെ അവൾ കേക്ക് മുറിച്ചു… അതിൽ നിന്നും ഒരു പീസ് എടുത്തു അവന് നേരെ നീട്ടി അവൻ അതിൽ നിന്നും ഒരു കക്ഷണം വാങ്ങി അവളുടെ വായിൽ വെച്ചു…….. ഒപ്പം അവൻ തന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾക്ക് മുകളിൽ വെച്ച്..അമർത്തി ചുംബിച്ചു… ആ ചുംബനത്തിലൂടെ അവളുടെ വായിൽ നിന്നും കേക്ക് അവന്റെ വായിലേക്ക് ഉമിനീരിൽ കലർത്തി അവൻ വാങ്ങി.

കേക്ക് കഴിക്കലുംകഴിഞ്ഞു അത്താഴവും കഴിച്ച ശേഷം…. വിജയ് മുറിയിൽ ചെന്നു ബെഡ്ഷീറ് വിരിച്ചു അതിന് മുകളിൽ റോസാപൂ ഇതളുകൾ വിതറി….. ശേഷം തിരികെ അടുക്കളയിൽ ചെന്നു… അവളെ കോരിയെടുത്തു..

“”””യ്യോ… അച്ചേട്ടാ… “”””

പ്രതീക്ഷിക്കാതെ വിജയ് അവളെ കോരിയെടുത്തപ്പോൾ അവൾ അറിയാതെ ഒച്ച വെച്ചു.

“”””പിടകാത്തെ….. പെണ്ണെ “”””

വിജയ് ചിരിയോടെ അവന്റെ കൈയിൽ കിടക്കുന്ന പ്രിയയോട്‌ പറഞ്ഞു.

“”””ന്റെ… ജോലി… ഒന്നും തീർന്നില്ല… “”””

അവൾ അവനെ നോക്കി ചിണുങ്ങി.

“””അതൊക്കെ നാളെ ചെയ്യാം “””

അതും പറഞ്ഞു അവളെ കൊണ്ട് റൂമിൽ കയറി പ്രിയയെ ബെഡിൽ കിടത്തി.

“””ഉം…. എന്താ… എന്റെ അച്ചൂട്ടിയുടെ ഉദ്ദേശം “”””

അവൾ അവനെ നോക്കി സംശയത്തോടെ ചോദിച്ചു.

“””””ബര്ത്ഡേ അല്ലെ…. അപ്പൊ… ഒന്ന് റൊമാന്റിക് ആവാം എന്ന് കരുതി “”””

വിജയ് കള്ളച്ചിരിയോടെ പറഞ്ഞു.

അത് കേട്ട് പ്രിയയുടെ മുഖത്തു നാണത്തിന്റെ നിലാവ് ഉദിച്ചു.

വിജയ് വൈൻ കുപ്പി പൊട്ടിച്ചു അത് വൈൻ ഗ്ലാസ്സിലേക്ക് പകർന്നു…

Leave a Reply

Your email address will not be published. Required fields are marked *