“””അല്ലടോ… വൈഫിന് ആണ്… ഇന്ന് അവളുടെ ബര്ത്ഡേയാ “”””
വിജയ് പറഞ്ഞപ്പോൾ ധന്യ…. അവളുടെ വിഷ് പറയാൻ പറഞ്ഞു…. വിജയ് ഒക്കെ പറഞ്ഞു…
ബില്ലിംഗ് കഴിഞ്ഞു ഡിസ്‌കൗണ്ട് ചെയ്യാൻ പോയപ്പോൾ വിജയ് അത് സ്നേഹത്തോടെ നിരസിച്ചു… സാധങ്ങളുമായി വിജയ് അവിടെന്നു ഇറങ്ങി… ധന്യക്ക് ടിപ്പ് ആയി രണ്ടായിരം രൂപയും കൊടുത്തു.ശേഷം അവിടെന്നിറങ്ങി ഒരു ബേക്കറിയിൽ ചെന്നു ഒരു കേക്കും വൈനും വാങ്ങി അവൻ മടങ്ങി..
പ്രിയ പുഴക്കരയിൽ പോയി മടങ്ങുമ്പോൾ ആണ് ഒരു വലിയ നാഗം അവൾക്ക് എതിരെ നിൽക്കുന്നത് പ്രിയ കാണുന്നത്..
സാധാരണ നാഗത്തെക്കാളും വണ്ണവും നീളവും ഉണ്ട് അതിന്… ആ നാഗം അവളെ ലക്ഷ്യം വെച്ചു നിൽകുവാണു… പെട്ടന്ന് ആ നാഗം അവൾക്ക് നേരെ കുതിച്ചു…. പ്രിയ പെട്ടന്ന് ഒരു സൈഡിലേക്ക് മാറി… നാഗം… ലക്ഷ്യം തെറ്റ് താഴേക്ക് പോയി… ആ സമയം കൊണ്ട് പ്രിയ കയറ്റം കയറി വീട്ടിലേക്ക് ഓടി… നാഗം അവളെ പുന്തുടരന്നു…. അവളുടെ കാലിൽ ദംശിക്കാൻ ഒരുങ്ങവെ… എവിടെന്നോ ഒരു കഴുകാൻ അതിന് മുകളിൽ പറന്നിറങ്ങി…. ആ കഴുകന്റെ കണ്ണുകൾ രക്തനിറം പോലെ കട്ടചുവപ്പ് ആയിരുന്നു…. ആ നാഗത്തിന്റെ തലയിൽ കഴുകാൻ കൊക്ക് കുത്തിയിറക്കി ശേഷം നാഗത്തെ കാലുകൊണ്ട് ഇറുക്കി പിടച്ചു ചിറകുകൾ വിടർത്തി കൊണ്ട് പറന്നുയർന്നു …
പക്ഷെ പ്രിയ ആ കഴുകനെ കണ്ടിരുന്നില്ല അവൾ വേഗം വീട്ടിനകത്തു കയറി വാതൽ അടച്ചു……
കുറച്ചു സമയം കഴിഞ്ഞപ്പോൾ വിജയ് തിരികെ എത്തി….
അവൾ ഓടിച്ചെന്നു അവന്റെ മാറിൽ വീണു…
“”””എന്ത് പറ്റി വാവച്ചി “”””
വിജയ് അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് വേവലാതിയോടെ ചോദിച്ചു.
“””ഏട്ടാ…””””
അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് വിളിച്ചു.
“”””ഉം… എന്താ ശ്രീക്കുട്ടി “”””
വിജയ് സ്നേഹപൂർവ്വം വിളികേട്ടു.
“”””ന്തിനാ… ന്നെ… എപ്പോഴും.. ഒറ്റക്കാക്കി.. പോണേ… “”””
വിതുമ്പി കൊണ്ടാണ് അവൾ അത് ചോദിച്ചത്.
“””അതിന് ഇപ്പൊ എന്താ ഉണ്ടായേ “”””
വിജയ് അവളെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു.
“”””ഞാൻ… പുഴക്കരയിൽ പോയി വന്നപ്പോ…. വലിയൊരു പാമ്പ്…””””
പ്രിയ പേടിയോടെ പറഞ്ഞു തുടങ്ങി.
“”””ന്നെ നോക്കി…. അവിടെ… നിക്കുന്നു… ന്നിട്ട്… പെട്ടന്ന് അത് എന്റെ നേരെ ചാടി..”””
പ്രിയ ആ സംഭവം ഓർത്ത് ഭയത്തോടെ പറഞ്ഞു.
“””അയ്യോ എന്നിട്ട് “””
വിജയ് പ്രിയയെ നോക്കി അൽപ്പം പരിഭ്രമത്തോടെ ചോദിച്ചു.