“”””ആ… ചീകുട്ടി… മറന്നിട്ടുണ്ടാകും… എല്ലാം കൊല്ലവും ഞാൻ ആണ് ഓർമിപ്പിക്കുന്നത്….. വേഗം എന്റെ ചേച്ചിക്ക് ഫോൺ കൊടുക്ക് മനുഷ്യാ “””””
നന്ദു പല്ലിറുമ്മി….
“”””അഹ്… കൊടുക്കാ… കിടന്നു ചാവല്ലേ “”””
“”””ശ്രീക്കുട്ടി “”””
വിജയ് നന്ദുവിനോട് പറഞ്ഞു കൊണ്ട് പ്രിയയെ ഉച്ചത്തിൽ നീട്ടി വിളിച്ചു…
“”””അച്ചേട്ടാ ഞാൻ അടുക്കളയിലാ….. “”””
പ്രിയ വിളിച്ചു പറഞ്ഞു.
“”””ഡി… നന്ദുസേ…. നീ… ശ്രീക്കുട്ടിയുടെ ബര്ത്ഡേ ആണെന് എന്നോട് പറഞ്ഞു എന്ന് അവളോട് പറയണ്ടാട്ടോ …. “”””
വിജയ് നന്ദുവിനോട് പറഞ്ഞു.
“”””അത് എന്താ പറഞ്ഞാ… “”””
സംശയത്തോടെ നന്ദു ചോദിച്ചു.
“””എടി പൊട്ടി… ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള അവളുടെ ആദ്യ ബര്ത്ഡേ അല്ലെ… അപ്പൊ ഒരു സർപ്രൈസ് കൊടുകാം… “”””
വിജയ് ചിരിയോടെ പറഞ്ഞു.
“””അഹ്… ശരി പറയുന്നില്ല…. “”””
“”””എന്നാ ഇപ്പൊ ശ്രീക്ക് ഫോൺ കൊടുക്കാട്ടോ … “”””
വിജയ് അതും പറഞ്ഞു പ്രിയയുടെ അടുത്തേക്ക് നടന്നു….
പ്രിയ രാവിലെ തന്നെ കുളിച്ചു…. ഒരു ഇളം നീല സാരിയും അതെ നിറത്തിൽ ഉള്ള ബ്ലൗസും ആണ് വേഷം…. തലയിൽ തോർത്ത് ചുറ്റിയട്ടുണ്ട്…. നെറുകയിൽ സിന്ദൂരവും….
വിജയ് അവളുടെ അരികിൽ ചെന്നു…. ഫോൺ നീട്ടി കൊണ്ട് പറഞ്ഞു…
“”””നന്ദു….. “””
അവൾ ചായ കപ്പ് അവന് നേരെ നീട്ടികൊണ്ട് ചിരിയോടെ ഫോണും വാങ്ങി അവന്റെ കവിൾ അധരങ്ങൾ ചേർത്തു ചുംബിച്ചു ഫോണുമായി പുറത്തേക്ക് പോയി….
വിജയ് വേഗം ചായ കുടിച്ചു… പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു തിരികെ വന്നു…. അപ്പോഴേക്കും പ്രിയ ഫോണിൽ സംസാരിച്ചു കഴിഞ്ഞിരുന്നു…
‘””””ശ്രീക്കുട്ടി എനിക്ക് ഒന്ന് പുറത്ത് പോണം…. ഒരാളെ കാണാൻ ഉണ്ട് “”””
വിജയ് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു… പ്രിയ അവന്റെ അരികിൽ ഇരുന്നു അവന് വിളംബി കൊടുക്കുകയാണ്….
“”””ഉം…. വേഗം വരോ… “””
പ്രിയ വിജയ്‌യെ നോക്കി ചോദിച്ചു.
“”””പെട്ടന്ന് വരും… “”””
അതും പറഞ്ഞു വിജയ് എഴുനേറ്റ് കൈയും കഴുകി… ഡ്രസ്സ് മാറ്…. ഇളം പച്ച ഷർട്ടും കറുപ്പ് ജീൻസും ധരിച്ചു…. പ്രിയക്ക് ഒരു ഉമ്മയും കൊടുത്തു… കാറുമെടുത്തു പോയി…..