അവൾ മിഴികൾ തുറക്കാതെ കൊഞ്ചിക്കൊണ്ട് തന്നെ പറഞ്ഞു.
“””ദേ…. എന്റെന്ന്…. നല്ലത് കിട്ടോട്ടോ …. മര്യാദയ്ക്ക് എഴുനേക്ക് പെണ്ണേ”””
വിജയ് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു…. പക്ഷെ പ്രിയ ചിണുങ്ങി കൊണ്ട് വീണ്ടും ബെഡിലേക്ക് കിടക്കാൻ തുനിഞ്ഞു..
“”””ശ്രീക്കുട്ടി… എനിക്ക് ദേഷ്യം വരുണ്ടട്ടോ….. കഞ്ഞി കുടിച്ചിട്ട് മരുന്നും കഴിച്ചു എന്റെ മോള് കിടന്നോ…. പിന്നെ ഏട്ടൻ ശല്യം ചെയ്യൂല… എന്റെ വാവച്ചി അല്ലെ… പ്ലീസ് “”””
അവൻ അവളെ നോക്കി പറഞ്ഞു.
“””ഏട്ടാ…. “””
അവൾ കൊഞ്ചിക്കൊണ്ട് അവന്റെ മാറിലേക്ക് തല ചേർത്തു… അവൻ അവളുടെ മുടിയിൽ തഴുകി.. മൂർദ്ധാവിൽ ചുണ്ട് ചേർത്ത് ചുംബിച്ചു.
“””എഴുനേക്ക്…. വാ… കഴുകേണ്ട… “””
വിജയ് ബെഡിൽ നിന്നും എഴുനേറ്റ് നിലത്തു ഇറങ്ങികൊണ്ട് പറഞ്ഞു…
പക്ഷെ പ്രിയ പ്രതികരണം ഒന്നുമില്ലാതെ… വാടി തളർന്നു ഇരിക്കുന്നത് കണ്ടപ്പോൾ വിജയ് ബാത്‌റൂമിൽ പോയി കപ്പും…വേറെ ഒന്നിൽ വെള്ളവുമായി വന്നു…
“””വാവച്ചി…. ഇന്നാ… വാ കഴുക് “””
അവൻ വെള്ളം അവളുടെ വായോട് അടിപ്പിച്ചു കൊണ്ട് പറഞ്ഞു.. അവൾ വാ തുറന്നു വെള്ളം കൊപ്പിളിച്ചു…. വിജയ് നീട്ടിയ കപ്പിലേക്ക് തുപ്പി….
ശേഷം അവൻ അവൾക്ക് കഞ്ഞി കോരി കൊടുത്തു…. രണ്ട് സ്പൂൺ കഴിച്ചപ്പോഴേക്കും അവൾ മതി എന്ന് പറഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അവൻ വീണ്ടും നിർബന്ധിച്ചു.
“””നിക്ക് മതി.. അച്ചേട്ടാ…
“””
പ്രിയ അവശതയോടെ പറഞ്ഞു.
“””അയ്യോ…. ഇത് പോരാ… മരുന്ന് കഴിക്കാൻ ഉള്ളതാ “””
വിജയ് അവൾക്ക് നേരെ സ്പൂൺ അടിപ്പിച്ചു കൊണ്ട് പറഞ്ഞു…
“””അച്ചേട്ടാ.. “””
അവൾ ചിണുങ്ങി കൊണ്ട് അവനെ വിളിച്ചു.
“””കഴിക്ക് വാവച്ചി…. “””
അവൻ നിർബന്ധിച്ചപ്പോൾ പാത്രത്തിലെ മുക്കാലും കഞ്ഞി അവൾ കുടിച്ചു… വായയും കഴുകിപ്പിച്ചു… മരുന്നും കൊടുത്തു കൊണ്ട് അവൻ അവളെ കിടത്തി.. പുതപ്പിടുത്തു പുതപ്പിച്ചു കൊണ്ട്…. പ്ലേറ്റും മറ്റും എടുത്ത് മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങവെ…
“””അച്ചേട്ടാ “””
പ്രിയ വിജയെ നോക്കിവിളിച്ചു.
“””ഉം… എന്താ വാവച്ചി “”””