അതിന് ശേഷം ഉള്ള രണ്ട് ദിവസവും പ്രിയ വിജയ്‌യെ പൊന്നു പോലെ നോക്കി… അവന്റെ മുറിവിൽ മരുന്ന് അരച്ചുപുരട്ടി…. ഈ രണ്ട് ദിവസങ്ങൾ കൊണ്ട് ഒരുമാതിരി അവന്റെ മുറിവുകൾ ഭേദമായി… അതോടൊപ്പം അവർ വീണ്ടും പഴയ ശ്രീകുട്ടിയും അച്ചേട്ടനും ആയി.
അടുക്കളയിൽ ജോലി ചെയ്യുമ്പോൾ വിജയ് പിന്നിലൂടെ അവളെ കെട്ടിപ്പിച്ചു കഴുത്തിൽ ഉമ്മ വെക്കലും… രാത്രിയിൽ ബെഡിൽ കിടന്നു കുത്തി മറിയലും…. അങ്ങനെ അവർ താഴ്വാരത്തു വന്നിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു…..
_________________________
നിലക്കാതെ ഉള്ള ഫോണിന്റെ റിങ് കേട്ടാണ് വിജയ് അന്ന് ഉറക്കം ഉണർന്നത്….
അവൻ വിളിക്കുന്നത് ആരെന്നു നോക്കാതെ കോൾ അറ്റൻഡ് ചെയ്‌തു ചെവിയുടെ വെച്ചു…
“””””ഹാപ്പി ബര്ത്ഡേ ചേച്ചികുട്ടി “””””
ഫോണിന്റെ മറുതലക്കൽ നിന്നും ഒന്ന് പെണ്ണിന്റെ ശബ്ദം…
“”””ഹലോ… ആരാ “”””
ശബ്ദം കേട്ടിട്ട് മനസിലാവാതെ വിജയ് ചോദിച്ചു.
“”””അച്ചുവേട്ടൻ ആണോ… “”””
“”””അതെ ഇതാരാ… “”””
“”””അച്ചുവേട്ടാ ഞാനാ… നന്ദുവാ… “”””
നന്ദു എന്ന് കേട്ടതോടെ വിജയ്‌യുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.
“”””എന്താ നന്ദു മോളെ… ഈ വെളുപ്പാൻ കാലത്തെ “”””
അവൻ ചിരിയോടെ ചോദിച്ചു.
“”””എന്റെ മടിയൻ ചേട്ടാ… സമയം ഇപ്പൊ തന്നെ 8.30 കഴിഞ്ഞു…. “”””
നന്ദു ചിരിയോടെ പറഞ്ഞു.
“”””ഓഹ്… എനിക്കും എന്റെ കെട്ടിയോൾക്കും അത് വെളുപ്പിനാ.. “”””
വിജയ് പുച്ഛത്തോടെ പറഞ്ഞു.
അത് കേട്ട് നന്ദുവും കുണുങ്ങി ചിരിക്കുന്നുണ്ട്.
“”””ആട്ടെ… എന്റെ ചേച്ചി എവിടെ… “”””
നന്ദു ചോദിച്ചു.
“”””ഇവിടെ എവിടെയെങ്കിലും കാണും….നീ കാര്യം പറ പെണ്ണെ “”””
വിജയ് ചോദിച്ചു.
“”””അപ്പൊ… ചേച്ചി പറഞ്ഞില്ലേ “”””
നന്ദു സംശയത്തോടെ ചോദിച്ചു.
“””””ഇല്ല…. “”””
വിജയ് ഉറപ്പോടെ പറഞ്ഞു.
“”””അയ്യോ… നല്ല കെട്ടിയോൻ…. ഇന്ന് കെട്ടിയോളുടെ.. ബര്ത്ഡേ ആണ് മനുഷ്യാ…. “”””
നന്ദു പുച്ഛത്തോടെ പറഞ്ഞു.
“””””എന്നിട്ട്… ശ്രീക്കുട്ടി എന്നോട് ഒന്നും പറഞ്ഞില്ലാലോ…. “”””
വിജയ് സംശയത്തോടെ തിരക്കി.