അത് കണ്ടതും പ്രിയ ആവലാതിയോടെ ചോദിച്ചു… പക്ഷെ അവർ ഒന്നും മിണ്ടാത്തെ അവനെ അകത്തേക്ക് കൊണ്ട് പോയി അവരുടെ ബെഡ്‌റൂമിൽ കിടത്തി… പ്രിയ അതെല്ലാം നിറകണ്ണുകളോടെ നോക്കി നിന്നു.
“”””വഴിയിൽ കിടക്കുന്നത് കണ്ടതാ… ഞങ്ങൾ അപ്പൊത്തന്നെ മൂപ്പനെ കാണിച്ചു…. കുഴപ്പം ഒന്നും ഇല്ല… ചെറിയ മുറിവുകൾ പറ്റിയട്ടുണ്ട്… വീഴ്ചയിൽ പറ്റിയതാവാം…. രണ്ട് ദിവസം കഴിയുമ്പോ ശരിയാവും “””””
വിജയ് യെ അകത്തേക്ക് കൊണ്ട് പോയപ്പോൾ പുറത്ത് നിന്നിരുന്ന ആളുകളിലെ ഒരാൾ പറഞ്ഞു.
പ്രിയ എല്ലാം ഒരു പ്രതിമ പോലെ നിന്നു കേട്ടു….
“”””ഇത് മുറിവിൽ അരച്ച് പുരട്ടിയാൽ മതി… വേഗം കരിഞ്ഞോളും “”””
പുറത്തെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെണ്ണ് പ്രിയയുടെ അടുത്തേക്ക് വന്നു അവളുടെ കൈയിലേക്ക് പച്ചമരുന്ന് പൊതി കൊടുത്തു പറഞ്ഞു.
പ്രിയ ആ പെണ്ണ് പറഞ്ഞതെല്ലാം നിറകണ്ണുകളോടെ കേട്ടുകൊണ്ട് തലയാട്ടി… എല്ലാവരെയും പ്രിയ നന്ദിയോടെ നോക്കി.
“”””പേടിക്കണ്ട കുഞ്ഞേ….ഗോവിന്ദൻ അദ്ദേഹം ഞങ്ങൾക്ക് ദൈവത്തെ പോലെ ആണ്…. ഇവിടെ നിങ്ങൾക്ക് ഒരു കുഴപ്പം വരാനും ഞങ്ങൾ അനുവദിക്കില്ല… “”””
ഒരു കാർന്നോർ ചിരിയോടെ പ്രിയയെ നോക്കി പറഞ്ഞു. അന്നേരം പ്രിയ നിറഞ്ഞ മിഴികളിൽ ചിരി പടർത്തി നന്ദിയോടെ അവരെ നോക്കി… അവർ എല്ലാവരും പോയതിനു ശേഷം മുൻവാതൽ അടച്ചു ലോക്ക് ചെയ്‌ത ശേഷം അവൾ വിജയ് യുടെ അരികിലേക്ക് ചെന്നു…
അവൾ അവന്റെ അരികിൽ എത്തി…. നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി… മെല്ലെ അവന്റെ അരികിൽ ബെഡിന്റെ ഓരത്തായി ഇരുന്നു…
“””””അച്ചേട്ടാ…. “”””
കുറ്റബോധവും സങ്കടവും സ്നേഹവും നിറഞ്ഞതായിരുന്നു ആ വിളി …
അവൻ മെല്ലെ മിഴികൾ തുറന്നു… ആ മിഴികൾ വിളിച്ചോതുന്നുണ്ടായിരുന്നു അവൻ അത്രയും ഷീണിതൻ ആണെന്ന്…
പ്രിയയെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവന്റെ മിഴികളിൽ ഒരു പ്രതേക തിളക്കവും…
“”””വാവച്ചി…. കരയണ്ടാട്ടോ… അച്ചേട്ടന് ഒന്നൂല്ല…. “””””
അവൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മെല്ലെ പറഞ്ഞു…
അവൻ അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അവന്റെ കൈ തന്റെ മാറോട് ചേർത്തു പിടിച്ചു അവൾ പൊട്ടി കരഞ്ഞു…
“””””ശ്രീക്കുട്ടി…….. “””””
അവന്റെ വിളിപോലും ആ കരച്ചിലിനിടയിൽ അവൾ കേട്ടില്ല….
“”””””കരയല്ലേ വാവച്ചി…. “””””
ഇടം കൈകൊണ്ട് അവളുടെ തോളിൽ എത്തിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു…
പ്രിയ ആ നിമിഷം അവന്റെ മാറിൽ വീണു പൊട്ടിക്കരഞ്ഞു… അവളുടെ സങ്കടം കണ്ടട്ട് അവന്റെ മിഴികളും നിറഞ്ഞൊഴുകി.
ഏറെ നേരം അവന്റെ മാറിൽ കിടന്നു അവൾ കരഞ്ഞു… ആ നേരമത്രയും അവൻ അവളുടെ മുടിയിഴയിലും പുറത്തും തലോടുകയായിരുന്നു.
“”””””ശ്രീക്കുട്ടി “””””