അവൻ തിരികെ ഇറങ്ങി… പ്രധാന വഴിയിലൂടെ നടക്കുമ്പോൾ ആണ്…. ഒരു ചെന്നായ അവന് മുന്നിൽ നിൽക്കുന്നത് കാണുന്നത് ….
ചെന്നായ അവന് നേരെ ഉന്നം പിടിച്ചു മുരണ്ടു കൊണ്ടാണ് നിൽക്കുന്നത് …
വിജയ് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു…. വിജയ് ചുറ്റും നോക്കി… തനിക്ക് രക്ഷയാകുന്ന എന്തെങ്കിലും ഉണ്ടോ എന്ന്…
അന്നേരം ആണ് ഒരു വലിയ കല്ല് അവൻ കണ്ടത് അതെടുക്കാൻ കുനിഞ്ഞതും അവന്റെ കാൽ ഇടറി അവൻ നിലത്തേക്ക് വീണു……. അവന്റെ വീഴ്ച കണ്ട ചെന്നായ അവനരികിലെക്ക് കുതിച്ചു….
പക്ഷെ പെട്ടന്ന് ചുവന്ന കണ്ണുകൾ ഉള്ള… ഒരു വലിയ കാട്ടുപോത്ത് … ആ ചെന്നായക്ക് നേരെ വന്നു… രക്തത്തിന്റെ ചുവപ്പ് ആയിരുന്നു ആ പോത്തിന്റെ കണ്ണുകളുടെ നിറം…
ചെന്നായുടെ അരികിൽ എത്തിയ പോത്ത്… അതിനെയും കൊണ്ട് മറിഞ്ഞു… ഇടത് വശത്തെ താഴ്ചയിലേക്ക് ഉരുണ്ടു പോയി… വിജയ് കാൽ ഇടറി വലതു വശത്തെ താഴ്ചയിലേക്കും..
ഏറെ നേരം പ്രിയ വിജയ് യെ നോക്കി ഉമ്മറപ്പടിയിൽ ഇരുന്നു… നേരെ പോകുംതോറും അവളിൽ ഭയത്തിന്റെ അളവ് കൂടി വന്നു…
തണുപ്പും അസഹനീയമായതോടെ പ്രിയ ആ പടിയിൽ ചുരുണ്ടുകൂടി ഇരുന്നു…
പുറത്ത് പടരുന്ന ഇരുളിന്റെ കനം വർദ്ധിച്ചു വന്നപ്പോൾ പ്രിയയിൽ ഭയത്തിന്റെ വേലിയേറ്റം വേഗത്തിൽ ആയി… അവൾ പടിയിൽ നിന്നും എണീറ്റ്….. ഒന്നുകൂടി ഗേറ്റിനു അരികിലേക്ക് നോക്കിയ ശേഷം അതെക്കെ കയറി….
രാവിലെ ഇട്ടാ ചുവന്ന ചുരിദാർ ടോപ് തന്നെയായിരുന്നു അവളുടെ വേഷം……
“”””വരട്ടെ…. ഇങ്ങോട്ട്….. നല്ലോണം കൊടുക്കുന്നുണ്ട്…. ന്നെ ഒറ്റക്കാക്കി പോയില്ലേ……
പിന്നെ പോവാതെ അതുപോലത്തെ വാക്കുകൾ അല്ലെ നീ പറഞ്ഞത്….
അത്… ദേഷ്യം വന്നിട്ട് അല്ലെ… ആ സാധനം വന്നു അങ്ങനെയൊക്കെ പറഞ്ഞപ്പോ സഹിച്ചില്ല… എല്ലാം ഉച്ചക്ക് വരുമ്പോ സമാധാനത്തോടെ ചോദിക്കാം എന്ന് കരുതി ഇരുന്നപ്പോ ഉച്ചക്ക് വന്നില്ല…. വന്നതോ കള്ളും കുടിച് …
എന്തൊക്കെയായാലും അങ്ങനെ ഒന്നും പറയരുതായിരുന്നു….
ശരിയാ… തെറ്റ് പറ്റി.. അതിന് ഞാൻ എന്റെ ഏട്ടന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞോളാം “”””
മനസാക്ഷി അവളോട് ചോദിച്ചു ചോദ്യങ്ങൾക്ക് അവൾ സങ്കടത്തോടെ മറുപടി പറഞ്ഞു …അതിനോടൊപ്പം എന്തൊക്കെയോ ആലോചിച്ചു ഡൈനിങ് ടേബിളിൽ തലവെച്ചു കിടക്കുകയാണ് പ്രിയ…
പെട്ടന്ന് ആണ് കോളിങ് ബെൽ മുഴങ്ങുന്നതും വാതലിൽ തട്ടുന്നതും പ്രിയ കേൾക്കുന്നതു… അവൾ വേഗത്തിൽ എഴുനേറ്റ് വാതൽ തുറക്കാൻ ചെന്നു.
ചിരിയോടെ വാതൽ തുറന്ന പ്രിയ കാണുന്നത്…. മൂന്നാല് പേർ ചേർന്ന് വിജയ് യെ എടുത്തു പിടിച്ചു നിൽക്കുന്നത് ആണ്…
“””അയ്യോ……ന്റെ ഏട്ടാ “”””
“”””ന്റെ ഏട്ടന് എന്താ പറ്റിയെ … “”””